കുരുക്ക് മുറുകുന്നു, ഗുര്‍മീതിന്റെ അനുയായിയും കുടുങ്ങുമോ

  • Written By: Vaisakhan
Subscribe to Oneindia Malayalam

റോഹ്ത്തക്: ബലാത്സംഗ കേസില്‍ ജയിലില്‍ ഒക്കെയാണെങ്കിലും ഗുര്‍മീത് റാം റഹീം സിങിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അടുത്തൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല. ജയിലിന് പുറത്തുള്ള ഗുര്‍മീതിന്റെ അനുയായികളെയാണ് ഇതിന്റെ പ്രശ്‌നങ്ങളൊക്കെ തേടിവരുന്നത്. ദേര സച്ഛ സൗധ ചെയര്‍പേഴ്‌സനും ഗുര്‍മീതിന്റെ അടുത്ത അനുയായിയുമായ വിപാസനയാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് നടുവിലുള്ളത്. ഇവരെ അടിയന്തരമായി പിടികൂടണമെന്നാണ് ഹരിയാന കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്.

ചില്ലറ കുറ്റങ്ങളൊന്നുമല്ല ഇവര്‍ക്കെതിരേയുള്ളത്. ഗുര്‍മീതിനെ അറസ്റ്റ് ചെയ്തതിന് ശേഷമുണ്ടായ എല്ലാ അക്രമങ്ങള്‍ക്കും ഇവരാണ് കാരണമെന്ന് പോലീസ് ആരോപിക്കുന്നുണ്ട്. മൂന്നു തവണ നോട്ടീസയച്ചിട്ടും ഹാജരാവാത്തതിനെ തുടര്‍ന്നാണ് കോടതി വിപാസനയ്‌ക്കെതിരേ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

അക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ചു

അക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ചു

ഗുര്‍മീതിന് ശിക്ഷ വിധിച്ച ശേഷമുള്ള അക്രമ സംഭവങ്ങളില്‍ 41 പേര്‍ മരിക്കുകയും 200ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗുര്‍മീതിന് ശിക്ഷ ലഭിക്കുമെന്ന് ഉറപ്പായിട്ടും വിപാസന അനുയായികളോട് ശാന്തരാവാന്‍ ആവശ്യപ്പെട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനുയായികളെ ഇളക്കിവിട്ട് നിയമ സംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് മറ്റൊരു ആരോപണം.

ഷണ്ഡീകരണത്തിനും കൂട്ടുനിന്നു

ഷണ്ഡീകരണത്തിനും കൂട്ടുനിന്നു

ഗുര്‍മീതിന്റെ ആശ്രമത്തിലെ അനുയായികള്‍ക്കുള്ള ഷണ്ഡീകരണത്തിന് എല്ലാ വിധ സൗകര്യങ്ങളും നല്‍കിയത് വിപാസനയാണെന്ന് അന്വേഷണം സംഘം കോടതിയില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മഹേന്ദ്ര ഇന്‍സാന്‍ എന്ന ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. 300ലധികം പേരെ ഷണ്ഡീകരിച്ചിട്ടുണ്ടെന്നാണ് മഹേന്ദ്ര ഇന്‍സാന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാളുടെ പേര് പഞ്ച്കുല പോലീസ് സ്‌റ്റേഷന്റെ കൊടുകുറ്റവാളികളുടെ ലിസ്റ്റിലുണ്ട്.

പിടികൂടാനാവാതെ പോലീസ്

പിടികൂടാനാവാതെ പോലീസ്

കോടതി വാറന്റ് പുറപ്പെടുവിച്ചെങ്കിലും വിപാസനയെ കണ്ടെത്താനാവാതെ നട്ടം തിരിയുകയാണ് പോലീസ്. ദേരാ സച്ഛാ ആശ്രമം അരിച്ചുപെറുക്കിയെങ്കിലും ഇവരെ കുറിച്ച് യാതൊരു വിവരവുമില്ല. വിപാസന വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. അതല്ല അവര്‍ നാട്ടില്‍ തന്നെ സുരക്ഷിത കേന്ദ്രത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് ഗുര്‍മീതിന്റെ അനുയായികള്‍ പറയുന്നുണ്ട്.

വിപാസനയെ കാത്തിരിക്കുന്നത്

വിപാസനയെ കാത്തിരിക്കുന്നത്

ബലാത്സംഗം, കൊലപാതകം പോലുള്ള ഗുരുതരമായ കുറ്റത്തിന് പ്രേരിപ്പിച്ചു, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നു തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ വിപാസനയ്‌ക്കെതിരേയുണ്ട്. ഗുര്‍മീതിന് 20 വര്‍ഷം ലഭിച്ചെങ്കില്‍ വിപാസനയ്ക്ക് 10 വര്‍ഷം വരെ അഴിയെണ്ണി കിടക്കേണ്ടി വരുമെന്നാണ് പോലീസ് പറയുന്നത്. നേരത്തെ ചോദ്യം ചെയ്തപ്പോള്‍ കള്ളം പറഞ്ഞതും അവര്‍ക്ക് തിരിച്ചടിയാവും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
arrest warrant against vipassana insan gurmeets likely successor

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്