കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരികള്‍ക്ക് പ്രത്യേക അവകാശം വേണ്ട; ഹര്‍ജി 27ലേക്ക് മാറ്റി, എതിര്‍പ്പുമായി പ്രതിപക്ഷം

Google Oneindia Malayalam News

ദില്ലി: കശ്മീരിനും കശ്മീരികള്‍ക്കും പ്രത്യേക അധികാരം നല്‍കുന്ന 35 എ അനുച്ഛേദത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി ഈ മാസം 27ലേക്ക് മാറ്റി. കശ്മീരില്‍ മറ്റു സംസ്ഥാനക്കാര്‍ക്ക് സ്വത്തുക്കള്‍ വാങ്ങുന്നതിനുള്‍പ്പെടെയുള്ള തടസം ഭരണഘടനയുടെ ഈ അനുച്ഛേദമാണ്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.

Court

മൂന്നംഗ ഡിവിഷന്‍ ബെഞ്ചിലുള്‍പ്പെട്ട ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എത്തിയിരുന്നില്ല. 35 എ ആര്‍ട്ടിക്കിള്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണോ എന്നാണ് കോടതി പരിശോധിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 1954ലെ പ്രസിഡന്റിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ആര്‍ട്ടിക്കിള്‍ 35 എ ഭരണഘടനയില്‍ ചേര്‍ത്തത്.

കശ്മീരുകാര്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിളാണിത്. കശ്മീരില്‍ സ്വത്തുക്കള്‍ വാങ്ങുന്നതിന് ഇതരസംസ്ഥാനക്കാരെ ഈ ആര്‍ട്ടിക്കിള്‍ വിലക്കുന്നുണ്ട്. മാത്രമല്ല, കശ്മീരിലെ സ്ത്രീകളെ ഇതരസംസ്ഥാനക്കാര്‍ക്ക് വിവാഹം ചെയ്യാനും ഈ ആര്‍ട്ടിക്കിള്‍ തടസമാണ്.

വിഷയം ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതാണ് ഉചിതമെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഭൂ ഉടമസ്ഥത, തൊഴില്‍, വിവാഹം എന്നീ കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ആര്‍എസ്എസ് ബന്ധമുള്ള വി ദ സിറ്റിസണ്‍സ് എന്ന സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ വകുപ്പില്‍ യാതൊരു മാറ്റവും വരുത്തരുതെന്ന് കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

English summary
Article 35A: Supreme Court Adjourns Hearing, CJI Says Only 3-Judge Bench Can Decide Matter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X