കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍...

ഡെബിറ്റ് , ക്രഡിറ്റ് കാര്‍ഡുപയോഗിച്ച് 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് നേരത്തെ സര്‍വീസ് ടാക്‌സ് ഒഴിവാക്കിയിരുന്നു.

  • By Afeef Musthafa
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്ത് കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ദില്ലിയില്‍ പറഞ്ഞു.

ഡെബിറ്റ് , ക്രഡിറ്റ് കാര്‍ഡുപയോഗിച്ച് 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് നേരത്തെ സര്‍വീസ് ടാക്‌സ് ഒഴിവാക്കിയിരുന്നു. കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ വര്‍ധിപ്പിക്കാന്‍ ഈ ആനുകൂല്യങ്ങള്‍ കൊണ്ട് സാധിക്കും. കാര്‍ഡ് ഉപയോഗിച്ച് പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് വിലക്കുറവ് ലഭിക്കും. കൂടാതെ ജനറല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം അടക്കുന്നവര്‍ക്കും, ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയം അടക്കുന്നവര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും.

0.75% വില കിഴിവ് ലഭിക്കും

0.75% വില കിഴിവ് ലഭിക്കും

കാര്‍ഡുപയോഗിച്ച് പെട്രോള്‍ പമ്പുകളില്‍ പണമടയ്ക്കുന്നവര്‍ക്ക് പെട്രോളിനും ഡീസലിനും 0.75% വരെ വിലക്കുറവ് ലഭിക്കും.

സൗജന്യ ഇന്‍ഷൂറന്‍സ്

സൗജന്യ ഇന്‍ഷൂറന്‍സ്

ഓണ്‍ലൈന്‍ വഴി ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 10 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷൂറന്‍സ് നല്‍കും.

ഇന്‍ഷൂറന്‍സ് പ്രീമിയത്തില്‍ ഇളവ്

ഇന്‍ഷൂറന്‍സ് പ്രീമിയത്തില്‍ ഇളവ്

കാര്‍ഡുപയോഗിച്ചോ, ഓണ്‍ലൈന്‍ വഴിയോ ഇന്‍ഷൂറന്‍സ് പ്രീമിയം അടയ്ക്കുന്നവര്‍ക്ക് ജനറല്‍ ഇന്‍ഷൂറന്‍സ് പ്രീമിയത്തില്‍ 10% വും ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയത്തില്‍ 8% ഇളവ്.

കര്‍ഷകര്‍ക്കും നേട്ടം

കര്‍ഷകര്‍ക്കും നേട്ടം

കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ള കര്‍ഷകര്‍ക്ക് നബാര്‍ഡ് രുപേ കാര്‍ഡുകള്‍ നല്‍കും

പത്ത് ശതമാനം ഇളവ്

പത്ത് ശതമാനം ഇളവ്

കാര്‍ഡുപയോഗിച്ച് ടോള്‍ പ്ലാസയില്‍ പണമടയ്ക്കുന്നവര്‍ക്ക് 10% വരെ ഇളവ് ലഭിക്കും

English summary
Arun Jaitley has been Announced More benefits for digital transactions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X