കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിരോധത്തിലും ഇന്‍ഷുറന്‍സിലും 49 ശതമാനം വിദേശ നിക്ഷേപം

Google Oneindia Malayalam News

ദില്ലി: കൂടുതല്‍ മേഖലകളില്‍ വിദേശ നിക്ഷേപം പ്രഖ്യാപിച്ചുകൊണ്ടാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്റെ കന്നി ബജറ്റ് പ്രസംഗം ആരംഭിച്ചത്. തന്ത്രപ്രധാനമായ പ്രതിരോധമേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും. ഇതാദ്യമായാണ് പ്രതിരോധ രംഗത്ത് വിദേശ നിക്ഷേപം പ്രഖ്യാപിക്കുന്നത്. പ്രതിരോധത്തിന് പുറമേ ഇന്‍ഷുറന്‍സ് മേഖലയിലും 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും.

പ്രതിരോധത്തിലും ഇന്‍ഷുറന്‍സിലും മാത്രമല്ല ആവശ്യമായ മേഖലകളിലെല്ലാം വിദേശ നിക്ഷേപം കൊണ്ടുവരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പോലെ തന്നെ കള്ളപ്പണം തടയാനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനും പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കും. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ശതമാനത്തിന് മുകളിലുള്ള വളര്‍ച്ചാ നിരക്കാണ് ലക്ഷ്യമിടുന്നത്.

arun-jalitley

കാര്‍ഷിക മേഖലയ്ക്ക് 1000 കോടി രൂപ പ്രഖ്യാപിച്ചു. കിസാന്‍ വികാസ് പത്ര തിരിച്ചെത്തും. അഞ്ച് ലക്ഷം കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി കൂടുതല്‍ വായ്പ ലഭ്യമാക്കും. കാലാവസ്ഥാ വ്യതിയാനം പഠിക്കാനായി പ്രത്യേകം തുക പ്രഖ്യാപിച്ചു. കുടിവെള്ള പദ്ധതിക്ക് വേണ്ടി 3600 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കുറഞ്ഞ പെന്‍ഷന്‍ തുകയായി 1000 രൂപ നിശ്ചയിച്ചു.

കര്‍ഷകര്‍ക്ക് പുറമേ സ്ത്രീ ശാക്തീകരണത്തിനും സുരക്ഷയ്ക്കും പദ്ധതികള്‍ ബജറ്റിലുണ്ട്. സ്ത്രീസംരഭകര്‍ക്ക് പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. സ്ത്രീകളുടെ സുരക്ഷയ്ക്ക് വന്‍നഗരങ്ങള്‍ക്ക് 500 കോടി രൂപ പ്രഖ്യാപിച്ചു. ബേട്ടി ബച്ചാവോ ബേട്ടി പഠാവോയ്ക്ക് 100 കോടി പ്രഖ്യാപിച്ചു. മദ്രസകളുടെ വികസനത്തിനായി 100 കോടിയും ഗുജറാത്തിലെ സര്‍ദ്ദാര്‍ പട്ടേല്‍ പ്രതിമയക്ക് രണ്ടായിരം കോടിയും അനുവദിച്ചു.

English summary
ontrolling inflation is our first priority, Slow decision making has cost us time: Arun Jaitley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X