Get Updates
Get notified of breaking news, exclusive insights, and must-see stories!

അരവിന്ദ് കെജ്രിവാളിന് മനോവിഭ്രാന്തിയാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ദില്ലി: അഴിമതി ആരോപണം ഉന്നയിച്ച ആംആദ്മി പാര്‍ട്ടിക്കെതിരെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആഞ്ഞടിക്കുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മനോവിഭ്രാന്തിയാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി ആരോപിക്കുന്നു. അരവിന്ദ് കെജ്രിവാള്‍ അസത്യവും അപവാദങ്ങളും പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മനോവിഭ്രാന്തിയുള്ള വ്യക്തി പറയുന്ന വാക്കുകളായിട്ടേ കെജ്രിവാളിന്റെ ആരോപണത്തെ കാണാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറയുകയുണ്ടായി. ക്രിക്കറ്റ് അസോസിയേഷന്‍ ഫണ്ടില്‍ ജെയ്റ്റ്‌ലി തിരിമറി നടത്തിയെന്നാണ് ആംആദ്മി ആരോപിച്ചത്. 90കോടി രൂപയുടെ തിരിമറി അരുണ്‍ ജെയ്റ്റ്‌ലി നടത്തിയെന്നാണ് എഎപി പറഞ്ഞത്.

arun-jaitley

എന്നാല്‍, ആം ആദ്മി പാര്‍ട്ടി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് ബിജെപി പ്രതികരിച്ചു. അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിച്ച് കുറ്റം മറ്റൊരാളുടെ തലയില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു.

അരുണ്‍ ജെയ്റ്റ്‌ലിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആംആദ്മി പാര്‍ട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദില്ലി സെക്രട്ടറിയേറ്റില്‍ സിബിഐ റെയ്ഡ് നടത്താനുള്ള കാരണം ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കാനായിരുന്നുവെന്നും ആംആദ്മി വ്യക്തമാക്കുന്നു. 1999 മുതല്‍ 2013 വരെയുള്ള കാലത്താണ് ദില്ലി ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ടില്‍ വെട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+