അഴിമതിയില്‍ ജെയ്റ്റ്‌ലിയുടെ പേരില്ല; കെജ്‌രിവാള്‍ മാപ്പു പറയണമെന്ന് ബിജെപി
ദില്ലി: ദില്ലി ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിലെ കോര്‍പ്പറേറ്റ് ബോക്‌സ് നിര്‍മ്മാണത്തിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ ദില്ലി സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ പേരില്ല. ഇതേതുടര്‍ന്ന്, ജെയറ്റ്‌ലിക്കെതിരെ ആരോപണം ഉന്നയിച്ച ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്‌രിവാളും മാപ്പുപറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
വിജിലന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചേതന്‍ സന്‍ഗി നേതൃത്വം നല്‍കിയ മൂന്നംഗ സമിതി നല്‍കിയ 247 പേജുളള റിപ്പോര്‍ട്ടില്‍ അരുണ്‍ ജെയ്റ്റ്‌ലിയെക്കുറിച്ച് പരാമര്‍ശമില്ലാത്തതാണ് ബിജെപിക്ക് പിടിവള്ളിയായത്. അതേസമയം, വയസുതെളിയിക്കല്‍ സര്‍ട്ടിഫിക്കറ്റുകളിലെ തട്ടിപ്പുകള്‍, നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ എന്നിവയെക്കുറിച്ചാണ് അന്വേഷിച്ചതെന്നും അതില്‍ വ്യക്തികളെ പരാമര്‍ശിച്ചിട്ടില്ലെന്നുമാണ് ഇതു സംബന്ധിച്ച ദില്ലി സര്‍ക്കാരിന്റെ വിശദീകരണം.

അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ബോര്‍ഡിന്റെ സസ്‌പെന്‍ഷന്‍ തുടരണമെന്ന് അന്വേഷണ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരിക്കെ അരുണ്‍ ജെയ്റ്റ്‌ലി കോടികളുടെ അഴിമതി നടത്തിയെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. കെട്ടിട നിര്‍മാണത്തിലും മറ്റും വ്യാജ കമ്പനികളുടെ പേരില്‍ കരാറുകള്‍ നല്‍കി തട്ടിപ്പു നടത്തിയെന്നാണ് ആരോപണം.
ആം ആദ്മി പാര്‍ട്ടിയുടെ ആരോപണത്തെ ബിജെപി എംപി കീര്‍ത്തി ആസാദ് കൂടി പിന്തുണച്ചോടെ അരുണ്‍ ജെയ്റ്റിയുടെ നില പരുങ്ങലിലായി. അരുണ്‍ ജെയ്റ്റ്‌ലിയുടെ പങ്ക് വെളിപ്പെടുത്തുന്ന ശബ്ദ ദൃശ്യ തെളിവുകളും കീര്‍ത്തി ആസാദ് പുറത്തുവിട്ടിരുന്നു. വിഷയത്തില്‍ ദില്ലി സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ്.












Click it and Unblock the Notifications