കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിന്റെ ആരോപണം നിഷേധിച്ച് ബിജെപി

Google Oneindia Malayalam News

ദില്ലി: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടി പ്രതിപക്ഷം 20 കോടി രൂപ വാഗ്ദാനം ചെയ്തു എന്ന ആം ആദ്മി പാര്‍ട്ടി എം എല്‍ എയുടെ ആരോപണം ബി ജെ പി നിഷേധിച്ചു. ആം ആദ്മി പാര്‍ട്ടിക്കാര്‍ക്ക് എന്ത് വേണമെങ്കിലും പറയാം. അവസരവാദ രാഷ്ട്രീയം കളിക്കുന്ന അവരുടെ അവകാശമാണ് അത്. കള്ളത്തരങ്ങളും നുണകളും പ്രചരിപ്പിക്കുക എന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയം - മുതിര്‍ന്ന ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി അവരുടെ എം എല്‍ എമാരെ വില്‍ക്കാന്‍ വെച്ചിരിക്കുകയാണോ എന്ന് വ്യക്തമാക്കണം എന്നും ബി ജെ പി ആവശ്യപ്പെട്ടു. അനാവശ്യമായ ആരോപണങ്ങള്‍ ഉയര്‍ത്തി ശ്രദ്ധ തിരിച്ചുവിടാനാണ് എ എ പി ശ്രമിക്കുന്നത്. അംബാനി, അദാനി തുടങ്ങിയ വ്യവസായ ഗ്രൂപ്പുകള്‍ക്ക് വേണ്ടി ആപ്പ് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു.

arun-jaitley

എന്നാല്‍ ഇതിലും വലിയ ആരോപണമാണ് ആം ആദ്മി പാര്‍ട്ടി എം എല്‍ എ മദന്‍ ലാല്‍ ബി ജെ പിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്രമോഡിക്കും എതിരെ ഉന്നയിച്ചത്. 20 കോടി രൂപ വാഗ്ദാനം ചെയ്താണ് തന്നോട് കാലുമാറാന്‍ ആവശ്യപ്പെട്ടതെന്നാണ് എം എല്‍ എ പറയുന്നത്. നരേന്ദ്രമോഡിയുടെ ആള്‍ക്കാരെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇവര്‍ വന്നത്. എന്നാല്‍ തന്റെ പക്കല്‍ ഇതിനുള്ള തെളിവുകള്‍ ഇല്ല എന്നും എം എല്‍ എ പറഞ്ഞു.

തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിച്ചുവിടുക എന്നത് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥിരം പരിപാടിയായി മാറിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഷീല ദീക്ഷിത് തട്ടിപ്പ് നടത്തിയതിന് തെളിവുകള്‍ കയ്യിലുണ്ട് എന്ന് പറഞ്ഞ് കെജ്രിവാള്‍ അവരെ തിരഞ്ഞെടുപ്പില്‍ തോല്‍പിച്ചു. എന്നാല്‍ ഭരണത്തില്‍ വന്ന് ഒരുമാസം കഴിഞ്ഞിട്ടും നടപടി ഒന്നും എടുത്തില്ല. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളെ ഉള്‍പ്പെടുത്തി അഴിമതിക്കാര്‍ എന്ന് വിളിച്ച് കെജ്രിവാള്‍ കഴിഞ്ഞ ദിവസം ഒരു പട്ടിക പുറത്തുവിട്ടിരുന്നു.

English summary
Bharatiya Janata Party leader Arun Jaitley on Monday rubbished claims by an AAP lawmaker that the BJP was trying to buy him off and topple the AAP government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X