അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തെ നശിപ്പിക്കാനുള്ള അവകാശമല്ലെന്ന് ബിജെപി
ദില്ലി: ജെഎന്‍യുവില്‍ അടുത്തകാലത്തുണ്ടായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ബിജെപിയുടെ ദേശീയ ഉന്നതാധികാര സമിതിയില്‍ വിമര്‍ശനം. അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍ രാജ്യ വിരുദ്ധതയ്ക്കുള്ളതല്ലെന്ന് ബിജെപി അഭിപ്രായപ്പെട്ടു. ബിജെപിയുടെ ദേശീയ ഉന്നതാധികാര സമിതി അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കവെ കേന്ദ്ര ധനകാര്യ മന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇക്കാര്യം പറഞ്ഞത്.
ജെഎന്‍യുവിലെ വിദ്യാര്‍ഥികളായ കന്നയ്യകുമര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളും, ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഉന്നതാധികാര സമിതിയില്‍ നടന്നിരുന്നു. ഇക്കാര്യത്തില്‍ പോലീസിനോ കേന്ദ്ര സര്‍ക്കാരിനോ വീഴ്ച പറ്റിയിട്ടില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ദേശീയതാത്പര്യത്തിനനുസരിച്ചാണ് സര്‍ക്കാരിന്റെയും ബിജെപിയുടെയും നിലപാടുകള്‍. അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നതൊപ്പം ഇതിന്റെ ആനുകൂല്യമുപയോഗിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി. ഭാരത് മാതാ കീ ജയ് വിളിക്കുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ യാതൊരു വ്യത്യാസങ്ങളില്ലെന്നും അരുണ്‍ ജെയ്റ്റി പറയുന്നു.
ബിജെപിയെയും അതിന്റെ നിലപാടുകളെയും വിമര്‍ശിക്കാമെങ്കിലും രാജ്യത്തിനെതിരായ വിമര്‍ശനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞദിവസം പറഞ്ഞത്. ഇതിന് പിന്നാലെയാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന പാര്‍ട്ടിയുടെ പ്രമേയവും.












Click it and Unblock the Notifications