കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടിയില്‍ സമവായം; ജൂലായ് 1 മുതല്‍ നടപ്പാക്കും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം സമവായത്തിലേക്ക്. തര്‍ക്കം നിലനില്‍ക്കുന്ന വിഷയങ്ങളില്‍ ഏറെക്കുറെ ധാരണയായതോടെയാണിത്. ജി.എസ്.ടിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനാന്തര വ്യാപരത്തിലെ നികുതികള്‍ പിരിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് വിട്ടുനല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ നിലയുറപ്പിക്കുന്ന കപ്പലുകളില്‍ നിന്ന് നികുതി പിരിക്കുന്നതിനുള്ള അവകാശവും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. 1.5 കോടി രൂപവരെയുള്ളവയുടെ നികുതിയില്‍ 90 ശതമാനം സംസ്ഥാനങ്ങള്‍ക്കും 10 ശതമാനം കേന്ദ്രത്തിനും ലഭിക്കും.

gst

1.5 കോടിക്ക് മുകളില്‍ വിറ്റുവരവുള്ളവയുടെ നികുതി സംസ്ഥാനങ്ങളും കേന്ദ്രവും തുല്യമായി പങ്കിടാനും ധാരണയായി. അതേസമയം, 1.5 കോടി രൂപവരെ വിറ്റുവരവുള്ള നികുതിയിന്മേല്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ എതിപ്പ് തുടരുന്നത് ബംഗാള്‍ സര്‍ക്കാര്‍ മാത്രമാണ്.

ചരക്ക് സേവന നികുതി ജൂലായ് 1 മുതല്‍ പ്രാബല്യത്തില്‍ വരുത്താന്‍ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി പറഞ്ഞു. ജി.എസ്.ടിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് ഇതിനകം അന്തിമ പരിഹാരമുണ്ടാക്കും. നേരത്തെ ജി.എസ്.ടി എപ്രിലില്‍ നടപ്പിലാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

English summary
Arun Jaitley says July 1 more realistic deadline for GST
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X