Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി 2 തവണ പിടിച്ചു, പക്ഷേ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഭരണമില്ല, കെജ്രിവാളിന് ഇനി നിര്‍ണായകം

ദില്ലി: അരവിന്ദ് കെജ്രിവാള്‍ ഇപ്പോള്‍ ഏഴാം സ്വര്‍ഗത്തിലാണെന്ന് പറയാം. പഞ്ചാബിലെ വന്‍ വിജയത്തോടെ എഎപി ദേശീയ തലത്തില്‍ ബദലായിരിക്കുകയാണ്. ഇനി എഎപിയുടെ ലക്ഷ്യം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണമാണ്. ഇവിടെ ആധിപത്യം ബിജെപിക്കാണെന്ന് പറയേണ്ടി വരും. ഇതുവരെ മുനിസിപ്പല്‍ കൗണ്‍സിലില്‍ വിജയം നേടാന്‍ എഎപിക്ക് സാധിച്ചിട്ടില്ല.

ദിലീപിനെ വിളിച്ച ഡിഐജി സഞ്ജയ് കുമാര്‍ പോലീസുകാര്‍ക്ക് അപമാനം, വെളിപ്പെടുത്തലുമായി സംവിധായകന്‍

രണ്ട് തവണ വന്‍ മാര്‍ജിനില്‍ ദില്ലി പിടിച്ചെങ്കിലും ലോക്‌സഭാ തിരഞ്ഞടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും തോല്‍ക്കാനാണ് എഎപിയുടെ വിധി. സംഘടന കരുത്തുറ്റതാണെന്ന് അറിയിക്കാന്‍ തദ്ദേശത്തില്‍ വിജയം എഎപിക്ക് ആവശ്യമാണ്. ഇതില്‍ നേട്ടമുണ്ടാക്കിയാല്‍ മാത്രമേ ലോക്‌സഭയിലും കാര്യമായ നേട്ടം എഎപിക്കുണ്ടാവൂ. അരവിന്ദ് കെജ്രിവാളിന് അതുകൊണ്ട് തന്നെ നിര്‍ണായകമാണ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്.

1

എഎപി ദേശവ്യാപകമായി വ്യാപിക്കുന്നുണ്ടെങ്കിലും ഒറ്റയ്ക്ക് തിരഞ്ഞെടുപ്പ് ജയിക്കാനുള്ള കഴിവ് അരവിന്ദ് കെജ്രിവാളിനുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ച നടക്കുകയാണ്. ഒരു സ്ഥിരത വിജയത്തിന്റെ കാര്യത്തില്‍ എഎപി നേടിയിട്ടില്ല. അരവിന്ദ് കെജ്രിവാളിന് ഈയൊരു ആരോപണം തെളിയിക്കാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ജയിക്കണം. ബിജെപിയുമായി ഏറ്റുമുട്ടണമെങ്കില്‍ ഈ തിരഞ്ഞെടുപ്പ് കെജ്രിവാളിന് ജയിക്കണം. എഎപ രൂപീകരിച്ച് ഇത്ര കാലമായിട്ടും ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആംആദ്മി പാര്‍ട്ടിക്ക് പിടിക്കാനായിട്ടില്ല. ദില്ലിയില്‍ വന്‍ ഭൂരിപക്ഷത്തെട വിജയം പിടിച്ചെങ്കിലും ലോക്‌സബാ തിരഞ്ഞെടുപ്പിലും മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും വന്‍ പരാജയമാണ് എഎപി നേരിട്ടത്.

2

തദ്ദേശത്തില്‍ വിജയിച്ചാല്‍ അത് എഎപിക്ക് നേട്ടം മികച്ചതാക്കാന്‍ സാധിക്കും. തദ്ദേശത്തില്‍ വിജയിച്ചാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നേടാനും കെജ്രിവാളിന് സാധിച്ക്കും. എഎപിയിലും പ്രതിപക്ഷ നിരയിലും പ്രതീക്ഷ നിറഞ്ഞ നേതാവായി മാറാനും കെജ്രിവാളിന് സാധിക്കും. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഭരിക്കുന്നത് ബിജെപിയാണ്. മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ തമ്മിലടി എഎപിക്ക് കരുത്ത് പകരും. എംസിഡിയില്‍ നിന്ന് ബിജെപിയെ തുരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിലൂടെ പ്രതീക്ഷിച്ച നേട്ടം എഎപിക്ക് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അതിന് കാരണം തുടർച്ചയായിട്ടുള്ള പ്രശ്നങ്ങളാണ്.

3

എംസിഡിയെ 2021ല്‍ തന്നെ പൊളിക്കാന്‍ ഇവര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വിജയിച്ചിട്ടില്ല. മൂന്ന് വിഭാഗങ്ങള്‍ ചേര്‍ന്നാണ് എംസിഡിയെ ഭരിക്കുന്നത്. ഒന്ന് കേന്ദ്രം, രണ്ടാമത്തേത് സംസ്ഥാന സര്‍ക്കാര്‍, പിന്നീട് തദ്ദേശ സ്ഥാപനങ്ങളും. എംസിഡിയില്‍ സ്ഥിരമായി അധികാര വടംവലി പതിവാണ്. 2012ല്‍ എംസിഡിയെ ഐക്യപ്പെടുത്താല്‍ അന്നത്തെ മുഖ്യമന്ത്രി ഷീല ദീക്ഷിത് ശ്രമിച്ചിരുന്നു. ബിജെപിയെ അകറ്റി നിര്‍ത്താനായിരുന്നു ഈ നീക്കം. എന്നാല്‍ വിജയിച്ചില്ല. എന്നാല്‍ ഐക്യപ്പെടുത്താനുള്ള നീക്കം മുനിസിപ്പല്‍ കൗണ്‍സിലുകളെ ത കര്‍ത്തു. പലയിടത്തും ജീവനക്കാരും ഫണ്ടും വല്ലാതെ കുറഞ്ഞു. ശമ്പള വര്‍ധനവിന് വന്‍ പ്രതിഷേധം എല്ലായിടത്തും ഉയര്‍ന്നു. ഇപ്പോഴും ഇത് തുടരുകയാണ്.

4

ബിജെപി പറയുന്നത് എഎപി സര്‍ക്കാര്‍ ഫണ്ടുകള്‍ അനുവദിക്കില്ലെന്നാണ്. എന്നാല്‍ ബിജെപി ഫണ്ടില്‍ തിരിമറി നടത്തിയെന്ന് എഎപി സര്‍ക്കാര്‍ പറയുന്നു. ബിജെപി മൂന്ന് എംസിഡികളെയും ഒന്നിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ പഞ്ചാബിലെ എഎപിയുടെ ജയത്തോടെ മോദി സര്‍ക്കാര്‍ ഇതിന് അനുകൂലമായിരിക്കുകയാണ്. ഈ ഒന്നാകല്‍ സംഭവിച്ചാല്‍ എംസിഡികള്‍ക്കെല്ലാം ഒരു മേയര്‍ മാത്രമാണ് ഉണ്ടാവുക.. മുഖ്യമന്ത്രിയുടെ നിഴലായി വരെ നില്‍ക്കാന്‍ ഈ മേയര്‍ക്ക് സാധിക്കും. ബിജെപിക്ക് സംഘടന ശക്തിപ്പെടുത്തി അധികാരം പിടിക്കാന്‍ ഇതിലൂടെ സാധിക്കും. എന്നാല്‍ പാര്‍ട്ടിക്ക് ശക്തനായൊരു നേതാവ് ദില്ലിയില്‍ ഇല്ല.

5

ബിജെപി ശക്തനായൊരു നേതാവിനെ കണ്ടെത്തി എംസിഡി പിടിച്ചാല്‍ ബിജെപി അതിശക്തമാകും. അതിന് മുമ്പ് തദ്ദേശ തിരഞ്ഞെടുപ്പ് വിജയിക്കണമെന്ന് കെജ്രിവാള്‍ കരുതുന്നത് അതുകൊണ്ടാണ്. ബിജെപി ഭരിക്കുന്ന എംസിഡിയില്‍ കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. പ്രധാന കാരണം സാമ്പത്തികം കൈകാര്യം ചെയ്യുന്നത് തന്നെ. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് മുടങ്ങുന്നു. ഒപ്പം അഴിമതിയും ഉണ്ട്. എംസിഡികളുടെ ഒന്നിപ്പിക്കല്‍ പ്രധാന വിഷയമാക്കി മാറ്റിയാണ് ബിജെപി പിടിച്ച് നില്‍ക്കുന്നത്. പഞ്ചാബിലെ ജയത്തോടെ പഞ്ചാബി വോട്ടര്‍മാരെ കൂടെ നിര്‍ത്താന്‍ എഎപിക്ക് സാധിക്കും. പാര്‍ട്ടിയില്‍ അതിശക്തനാണെന്ന് കെജ്രിവാളിന് തെളിയിലേക്കണ്ടതുണ്ട്. ദില്ലി ഒരു മുഴുവന്‍ സംസ്ഥാനമല്ല. എംസിഡികളെ കൂടെ നിര്‍ത്തിയില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളും 7 ലോക്‌സഭാ സീറ്റും നഷ്ടമാകും. പാര്‍ട്ടിയില്‍ വേറെയും ശബ്ദങ്ങള്‍ ഉയരാന്‍ ഇത് ഇടയാക്കും. അതൊഴിവാക്കാനാണ് കെജ്രിവാളിന്റെ നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+