കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ കൂട്ടബലാത്സംഗം: മോദിക്കെതിരെ കെജ്രിവാള്‍ ട്വിറ്ററില്‍!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിക്കെതിരെ രംഗത്ത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ലഫ്റ്റനന്റ് ഗവര്‍ണര്‍ നജിബ് ജങിനും എതിരെ രംഗത്തെത്തിയത്. ദില്ലിയില്‍ പെണ്‍കുട്ടികള്‍ തുടര്‍ച്ചയായി പീഡിപ്പിക്കപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റ ഗവര്‍ണറും എവിടെയാണ് - കെജ്രിവാള്‍ ചോദിച്ചു.

പീഡനത്തിന് ഇരയായ പെണ്‍കുട്ടികളെ കാണാന്‍ പോകുന്നതിനിടെയാണ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തത്. താന്‍ ആശുപത്രിയിലേക്ക് പോകുകയാണ് എന്ന് കെജ്രിവാള്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിക്കുകയാണ് കെജ്രിവാള്‍ എന്നും ആക്ഷേപമുണ്ട്. 2012 ലെ ദില്ലി കൂട്ടബലാത്സംഗമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരെ രംഗത്ത് വന്നവരാണ് കെജ്രിവാളും ആ ആദ്മി പാര്‍ട്ടിയും.

aap-kejriwal

ഇപ്പോള്‍ കെജ്രിവാളും പാര്‍ട്ടിയുമാണ് ദില്ലി ഭരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനെയും ഗവര്‍ണറെയും കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒരാഴ്ചയ്ക്കിടെ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അഞ്ചും രണ്ടരയും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. പടിഞ്ഞാറന്‍ ദില്ലിയിലെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടരവയസ്സുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സമീപത്തുള്ള പാര്‍ക്കില്‍ വെച്ച് അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടിയെ കണ്ടുകിട്ടിയത്.

English summary
Chief Minister Arvind Kejriwal on Saturday expressed anguish over the horrific incidents of minors' rape here and questioned what steps Prime Minister Narendra Modi and Delhi's Lt. Governor Najeeb Jung were taking to curb it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X