കെജ്‌രിവാളും കൂട്ടരും അധികാരത്തിലേക്ക്
ദില്ലി: ദില്ലിയില്‍ ചരിത്ര വിജയവുമായി എത്തിയ അരവിന്ദ് കെജ്‌രിവാളും കൂട്ടരും ഇന്ന് അധികാരത്തിലേക്ക്. ഉച്ചക്ക് 12മണിക്ക് രാം ലീല മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാളും ഒപ്പം ആറ്മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
രാം ലീല മൈതാനിയില്‍ ഏകദേശം ഒരു ലക്ഷത്തോളം പേരെ സാക്ഷിയാക്കിയാകും സത്യപ്രതിജ്ഞ. ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്യുക. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍നജീബ് ജങ്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, കിരണ്‍ ബേദി, അജയ്മാക്കന്‍ തുടങ്ങിയ പ്രതിപക്ഷ നേതാക്കളെയും ആം ആദ്മി പാര്‍ട്ടി ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ്ഔദ്യോഗിക പരിപാടികളുള്ളതിനാല്‍ നരേന്ദ്രമോദി ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഗാസിയാബാദിലെ വസതിയില്‍ നിന്ന് മനീഷ് സിസോദിയക്കൊപ്പം 11മണിയോടെ അരവിന്ദ് കെജ്‌രിവാള്‍ കാര്‍ മാര്‍ഗമാണ് രാംലീല മൈതാനിയിലേക്ക് എത്തുക. വൈദ്യതി, ജലം, ധനകാര്യ വകുപ്പുകളാകും കെജ്‌രിവാള്‍വഹിക്കുക. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന മനീഷ് സിസോദിയ നഗരവികസനം, വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകള്‍ കൈകാര്യം ചെയ്യും. ജിതേന്ദര്‍ സിങ് ടോമര്‍ നിയമം , സന്ദീപ് കുമാര്‍ വനിതാ ശിശുക്ഷേമം, സത്യേന്ദര്‍ ജെയ്ന്‍ ആരോഗ്യം, വ്യവസായം, അസിം അഹമ്മദ് ഖാന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് , ഗോപാല്‍ റായ് തൊഴില്‍, ഗതാഗതം എന്നീ വകുപ്പുകളും വഹിക്കും.3000 സുരക്ഷ ഉദ്യോഗസ്ഥരെയാണ് രാം ലീല മൈതാനിയില്‍ വിന്യസിച്ചിട്ടുള്ളത്.
50സിസിടിവി ക്യാമറകളും 12 എല്‍സിഡി സ്‌ക്രീനുകളും രാം ലീല മൈതാനിയില്‍ സ്ഥാപിച്ചിട്ടുണ്ട്. ചടങ്ങുകള്‍ക്ക് ശേഷം രാജ്ഘട്ടിലെത്തിമഹാത്മാഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ പൂക്കള്‍ അര്‍പ്പിച്ച ശേഷമാകും കെജ്‌രിവാള്‍ സെക്രട്ടറിയേറ്റിലെത്തി ഔദ്യോഗികമായി അധികാരമേല്‍ക്കുക. വൈകിട്ട് 4.30ന് ആദ്യ മന്ത്രിസഭായോഗവും ചേരും.












Click it and Unblock the Notifications