കെജ്രിവാള് നാളെ ലെഫ്.ഗവര്‍ണറെ കാണും, രാജിക്കത്ത് കൈമാറും; എഎപി എംഎല്‍എമാരുടെ യോഗം നാളെ
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള് നാളെ ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ എല്‍ജി സക്സേനയെ കാണും. കൂടിക്കാഴ്ച്ചയ്ക്ക് സമയം അനുവദിക്കണമെന്ന് നേരത്തെ കെജ്രിവാള് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അനുമതി നല്‍കിയത്. നാളെ വൈകീട്ട് നാലരയ്ക്ക് എല്‍ജി സെക്രട്ടേറിയേറ്റില്‍ വെച്ച് കെജ്രിവാള് ലെഫ്. ഗവര്‍ണറെ കാണും. കെജ്രിവാള് നാളെ ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറും.
അതേസമയം ആംആദ്മി പാര്‍ട്ടിയുടെ നിര്‍ണായകമായ രാഷ്ട്രീയ കാര്യ സമിതി യോഗം കെജ്രിവാളിന്റെ വസതിയില്‍ ആരംഭിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ മനീഷ് സിസോദിയ, കൈലാഷ് ഗെലോട്ട്, അതീഷി എന്നിവര്‍ കെജ്രിവാളിന്റെ വസതിയില്‍ എത്തിയിട്ടുണ്ട്. അടുത്ത മുഖ്യമന്ത്രി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തിരഞ്ഞെടുക്കുമെന്ന് എഎപി നേതാവ് സന്ദീപ് പഥക് പറഞ്ഞു.

നിയമസഭാ കക്ഷി നേതാക്കളുടെ യോഗത്തില്‍ സഭാ നേതാവിനെ തിരഞ്ഞെടുക്കുമെന്നും പഥക് പറഞ്ഞു. അതേസമയം അരവിന്ദ് കെജ്രിവാള് അധികാര ഭ്രമമുള്ളയാളല്ല. അഭിമാനമാണ് അദ്ദേഹത്തിന് വലുതെന്നും സന്ദീപ് പഥക് പറഞ്ഞു.
അതേസമയം ഡല്‍ഹി മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ നാളെ രാവിലെ 11.30ന് എംഎല്‍എമാരുടെ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നേരത്തെ നടന്നുവെന്ന് സന്ദീപ് പഥക് സ്ഥിരീകരിച്ചു. ഓരോ ഗ്രാമങ്ങളിലും പ്രചാരണം നടത്തുമെന്നും അദേഹം അറിയിച്ചു.
രൂക്ഷ വിമര്‍ശനമാണ് കെജ്രിവാളിന്റെ രാജിയുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയിരിക്കുന്നത്. ഈ രാജി 177 ദിവസങ്ങള്‍ക്ക് മുമ്പ് വരേണ്ടിയിരുന്നുവെന്ന് ബിജെപി എംപി ബാന്‍സുരി സ്വരാജ് പറഞ്ഞു. കോടതി മദ്യ അഴിമതിയില്‍ കെജ്രിവാളിന്റെ പങ്ക് മനസ്സിലാക്കിയതാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ കെജ്രിവാള് യോഗ്യനല്ലെന്ന് കോടതിക്ക് അറിയാം. മുഖ്യമന്ത്രിയുടെ പദവിയില്‍ ഇരുന്ന് ഒരു ഫയലിലും കെജ്രിവാളിന് ഒപ്പിടാന്‍ ആവില്ല. ഇത് മനസ്സിലാക്കി അദ്ദേഹം നടത്തിയ നാടകമാണ് ഈ രാജി. ധാര്‍മികത ഉയര്‍ത്തിപിടിച്ചാണ് ഈ രാജിയെന്ന കെജ്രിവാളിന്റെ വാദം വെറും അഭിനയമാണെന്നും ബാന്‍സുരി സ്വരാജ് പറഞ്ഞു.
അതേസമയം എന്തുകൊണ്ട് കെജ്രിവാള് രാജിവെക്കുന്നുവെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. എഎപി മുമ്പൊരിക്കല്‍ നിയമസഭ പിരിച്ചുവിട്ട് അബദ്ധം കാണിച്ചതാണ്. ഇനിയൊരിക്കല്‍ കൂടി അത്ചെയ്താല്‍ പ്രതിപക്ഷം ഞങ്ങളെ പരിഹസിക്കും. ഭരണത്തില്‍ നിന്ന് പേടിച്ച് ഓടി പോവുകയാണെന്ന് ആരോപിക്കുമെന്ന് ഭരദ്വാജ് പറഞ്ഞു. കെജ്രിവാള് രണ്ട് ദിവസമെടുത്തത് ഇന്നലെ ഞായറാഴ്ച്ചയായത് കൊണ്ടാണ്. തിങ്കളാഴ്ച്ച ഈദാണ്. അതിന് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനമായ ചൊവ്വാഴ്ച്ച രാജിവെക്കുമെന്നും ഭരദ്വാജ് വ്യക്തമാക്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications