കെജ്രിവാളിനെ പിന്തുണച്ച് ഭാര്യ സുനിത കെജ്രിവാള്‍,കപില്‍ മിശ്രയ്ക്ക് കണക്കിന് പരിഹാസം!

  • By: Afeef
Subscribe to Oneindia Malayalam

ദില്ലി: ആംആദ്മി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട കപില്‍ മിശ്രയും മുഖ്യമന്ത്രി കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളും തമ്മില്‍ വാക്ക് പോര്. ട്വിറ്ററിലൂടെയാണ് ഇരുവരും വാക്‌പോരിലേര്‍പ്പെട്ടിരിക്കുന്നത്. കപില്‍ മിശ്ര ആരോപിച്ചതെല്ലാം തെറ്റാണെന്ന് പറഞ്ഞ് സുനിത കെജ്രിവാളാണ് ആദ്യം ട്വീറ്റ് ചെയ്തത്.

മെയ് 5ന് കപില്‍ മിശ്ര വീട്ടില്‍ വന്നത് താനറിഞ്ഞില്ലെന്നും, അറിഞ്ഞിരുന്നെങ്കില്‍ ഒരു കപ്പ് ചായയെങ്കിലും ലഭിക്കുമെന്നുമായിരുന്നു സുനിത കെജ്രിവാളിന്റെ പരിഹാസം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്ന കപില്‍ മിശ്ര വിശ്വാസ വഞ്ചകനാണെന്നും സുനിത കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

കപില്‍ മിശ്ര എപ്പോഴാണ് വീട്ടില്‍ വന്നത്...

കപില്‍ മിശ്ര എപ്പോഴാണ് വീട്ടില്‍ വന്നത്...

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കപില്‍ മിശ്ര ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നാണ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍ ട്വിറ്ററിലൂടെ പറഞ്ഞിരിക്കുന്നത്. മെയ് 5ന് തന്റെ വീട്ടിലെത്തിയെന്ന് പറഞ്ഞ കപില്‍ മിശ്രയെ തങ്ങളാരും കണ്ടില്ലെന്നും, വീട്ടില്‍ വന്നിരുന്നെങ്കില്‍ ഒരു കപ്പ് ചായ ലഭിക്കുമായിരുന്നെന്നും സുനിത ട്വിറ്ററില്‍ കുറിച്ചു.

കപില്‍ മിശ്ര ഒരു വിശ്വാസ വഞ്ചകന്‍...

കപില്‍ മിശ്ര ഒരു വിശ്വാസ വഞ്ചകന്‍...

കപില്‍ മിശ്രയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത സുനിത കെജ്രിവാള്‍, അദ്ദേഹം ഒരു വിശ്വാസ വഞ്ചകനാണെന്നും ആരോപിച്ചു. കപില്‍ മിശ്ര ഇപ്പോള്‍ ചെയ്തുകൂട്ടുന്നതിന്റെ ഫലം അദ്ദേഹം തന്നെ അനുഭവിക്കേണ്ടി വരുമെന്നും അവര്‍ ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി.

വഞ്ചനയുടെ വിത്തുകള്‍ വിതച്ചവര്‍...

വഞ്ചനയുടെ വിത്തുകള്‍ വിതച്ചവര്‍...

പ്രകൃതിയുടെ നിയമം ഒരിക്കലും തെറ്റുകയില്ല. വഞ്ചനയുടെ വിത്തുകള്‍ വിതച്ചവര്‍ തന്നെ അതിന്റെ പ്രതിഫലങ്ങള്‍ കൊയ്യേണ്ടി വരുമെന്നും സുനിത കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

സത്യമെന്താണെന്ന് അവര്‍ക്കറിയില്ല...

സത്യമെന്താണെന്ന് അവര്‍ക്കറിയില്ല...

സുനിത കെജ്രിവാളിന്റെ വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കപില്‍ മിശ്ര ട്വിറ്ററിലൂടെ തന്നെ മറുപടിയുമായി രംഗത്തെത്തി. കെജ്രിവാളിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നിലുള്ള സത്യത്തെക്കുറിച്ച് അവര്‍ക്കറിയില്ലെന്നായിരുന്നു കപില്‍ മിശ്രയുടെ മറുപടി.

വരുമാനം നഷ്ടപ്പെടുമെന്ന ഭയം...

വരുമാനം നഷ്ടപ്പെടുമെന്ന ഭയം...

ഭര്‍ത്താവിന്റെ വരുമാനം നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് സുനിത കെജ്രിവാളിന്റെ ആരോപണങ്ങള്‍ക്ക് കാരണമെന്നും കപില്‍ മിശ്ര ട്വിറ്ററില്‍ കുറിച്ചു.

വാക്ക്‌പോര് തുടരുന്നു...

വാക്ക്‌പോര് തുടരുന്നു...

നേരത്തെ, അരവിന്ദ് കെജ്രിവാളിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് കപില്‍ മിശ്രയുടെ അമ്മ തുറന്ന കത്ത് എഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാളിനെ പിന്തുണച്ച് അദ്ദേഹത്തിന്റെ ഭാര്യയും രംഗത്തെത്തിയിരിക്കുന്നത്.

നിരാഹാര സമരവും...

നിരാഹാര സമരവും...

അതേസമയം, അരവിന്ദ് കെജ്രിവാള്‍ രണ്ട് കോടി രൂപ കൈക്കൂലിയായി വാങ്ങിയെന്ന ആരോപണത്തില്‍ കപില്‍ മിശ്ര ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. ആംആദ്മി നേതാക്കളുടെ അഴിമതി പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കപില്‍ മിശ്ര കഴിഞ്ഞ ദിവസം മുതല്‍ നിരാഹാര സമരവും തുടങ്ങിയിരുന്നു.

വാര്‍ത്തകള്‍ വേഗത്തില്‍ വണ്‍ഇന്ത്യയിലൂടെ...

വാര്‍ത്തകള്‍ വേഗത്തില്‍ വണ്‍ഇന്ത്യയിലൂടെ...

ആയിരം യുവതികളെ നഗ്നരാക്കി സാത്താന്‍ സേവ; കൊച്ചിയില്‍ രഹസ്യപ്രാര്‍ഥന, ഞെട്ടിക്കുന്ന വിവരങ്ങള്‍!!കൂടുതല്‍ വായിക്കൂ...

English summary
Arvind Kejriwal's wife Sunita and Kapil Mishra in a war of words.
Please Wait while comments are loading...