കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ 3 മാസത്തിനിടെ 601 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു

  • By Mithra Nair
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യ വീണ്ടും വര്‍ധിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ നിന്ന് 40 ശതമാനത്തിലേറെ ആത്മഹത്യ നടന്നതായാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ 3മാസത്തിനിടെ 601 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആത്മഹത്യയുടെ കാരമണമായി പറയുന്നത്

ആത്മഹത്യയുടെ കാരമണമായി പറയുന്നത്

കാലം തെറ്റിയെത്തിയ മഴയില്‍ വിളവ് നശിച്ചതും കല്ലുമഴയുമാണ് ആത്മഹത്യാ കാരണങ്ങളായി പറയുന്നത്.

ആത്മഹത്യ കൂടുതല്‍ നടക്കുന്നത്

ആത്മഹത്യ കൂടുതല്‍ നടക്കുന്നത്

വിദര്‍ഭ, മറാത്ത്വാഡ മേഖലകളിലാണ് ഏറെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 319പേര്‍ വിദര്‍ഭ മേഖലയിലും 215 പേര്‍ മറാത്ത്വാഡയിലുമാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്

 ആത്മഹത്യ കണക്കുകള്‍

ആത്മഹത്യ കണക്കുകള്‍

2014 ല്‍ 1981 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ 1907 ആത്മഹത്യ നടന്നത് വിദര്‍ഭയിലാണ്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള മാസങ്ങളിലാണ് ഏറ്റവും അധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്

കര്‍ഷകരും സര്‍ക്കാരും

കര്‍ഷകരും സര്‍ക്കാരും

മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നായിസിന്റെ മണ്ഡലമായ വിദര്‍ഭയിലാണ് കൂടുതല്‍ ആത്മഹത്യ നടക്കുന്നത് . കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 4,000 കോടി രൂപ പ്രഖ്യാപിച്ചിച്ചെങ്കിലും കര്‍ഷകര്‍ക്ക് യാതോരു സഹായവും ലഭിക്കുന്നില്ല എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്

English summary
A chilling humanitarian crisis is unfolding in Maharashtra, new government data shows. As many as 601 farmers, driven to desperation after crop damage due to unseasonal hailstorm and rains, have killed themselves in the last three months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X