കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീപ്പ് മറിഞ്ഞ് രക്തമൊലിച്ച് കിടന്നു; കണ്ടവര്‍ ഫോട്ടോ എടുത്തുപോയി, ഇന്‍സ്‌പെക്ടര്‍ക്ക് ദാരുണ അന്ത്യം

മറിഞ്ഞ പോലിസ് ജീപ്പിനടിയില്‍പ്പെട്ട മഹേഷ് കുമാര്‍ എന്ന ഇന്‍സ്‌പെക്ടറാണ് രക്തംവാര്‍ന്നു മരിച്ചത്. ഒരു മണിക്കൂറോളം ഇദ്ദേഹം ജീപ്പിനടിയില്‍ രക്തംവാര്‍ന്നു കിടന്നു.

  • By Ashif
Google Oneindia Malayalam News

മൈസൂരു: 38 കാരനായ പോലിസ് ഇന്‍സ്‌പെക്ടര്‍ക്ക് മൈസൂരുവില്‍ ദാരുണ അന്ത്യം. മറിഞ്ഞ പോലിസ് ജീപ്പിനടിയില്‍പ്പെട്ട മഹേഷ് കുമാര്‍ എന്ന ഇന്‍സ്‌പെക്ടറാണ് രക്തംവാര്‍ന്നു മരിച്ചത്. ഒരു മണിക്കൂറോളം ഇദ്ദേഹം ജീപ്പിനടിയില്‍ രക്തംവാര്‍ന്നു കിടന്നു.

Accident

നിരവധി പേര്‍ രംഗം കണ്ടെങ്കിലും ഫോട്ടോ എടുക്കുകയല്ലാതെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ല. തലക്കേറ്റ മുറിവാണ് മരണ കാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ സ്ഥിരീകിരിച്ചു. അപകട സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുവരവെയാണ് മഹേഷ് മരിച്ചത്.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് ശേഷമാണ് മനുഷ്യമനസാക്ഷിയെ ചോദ്യം ചെയ്ത സംഭവം. പോലിസ് ജീപ്പ് കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പ് ഓടിച്ചിരുന്ന കോണ്‍സ്റ്റബിള്‍ ലക്ഷ്മണ്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. എന്നാല്‍ മഹേഷ് കുമാര്‍ സമീപം കൂട്ടിയിട്ടിരുന്ന കല്ലുകളിലേക്ക് വീണു. ജീപ്പ് മുകളിലും. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ആളുകള്‍ ചെയ്തത് തിരക്കിട്ട് ഫോട്ടോയും വീഡിയോയും പിടിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷവും സമാനമായ സംഭവം കര്‍ണാടകയില്‍ നിന്ന് റിപോര്‍ട്ട് ചെയ്തിരുന്നു. ബെംഗളൂരുവില്‍ ബൈക്കും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ശരീരം രണ്ടായി മുറിഞ്ഞ ബൈക്ക് യാത്രക്കാരന്‍ ഹരീഷ് ജീവന്‍ രക്ഷിക്കാന്‍ കേണപേക്ഷിച്ചെങ്കിലും ആരും മുന്നോട്ട് വന്നില്ല. എത്തിയവരെല്ലാം മൊബൈലില്‍ ഫോട്ടോ എടുക്കുകയായിരുന്നു. ഹരീഷ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഏറെ വിവാദമായ സംഭവത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

English summary
A 38-year-old police officer was left bleeding and trapped in a mangled police jeep for nearly an hour after a road crash in Karnataka's Mysuru, as scores of people paused only to take photographs. Mahesh Kumar died of severe head wounds in hospital. But critical life-saving moments were apparently lost in the long stretch between the accident and medical attention.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X