• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

18ാം വയസില്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാം; എന്തുകൊണ്ട് പങ്കാളിയെ പറ്റില്ല- ഉവൈസി

Google Oneindia Malayalam News

ന്യൂഡല്‍ഹി: വനിതകളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി. 18ാം വയസില്‍ സ്ത്രീകള്‍ക്ക് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ സാധിക്കുമെങ്കില്‍ പിന്നെ എന്തുകൊണ്ട് പങ്കാളിയെ തിരഞ്ഞെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഉവൈസിയുടെ ചോദ്യം. പതിനെട്ടാം വയസില്‍ ഏതൊരു ഇന്ത്യന്‍ പൗരനും കരാറുകളില്‍ ഒപ്പുവയ്ക്കാന്‍ സാധിക്കും. ബിസിനസുകള്‍ സ്വന്തമായി ആരംഭിക്കാന്‍ പറ്റും. പ്രധാനമന്ത്രിയെയും എംപിമാരെയും എംഎല്‍എമാരെയും തിരഞ്ഞെടുക്കാം. പിന്നെ എന്തുകൊണ്ട് വിവാഹം കഴിക്കാന്‍ സാധിക്കില്ല എന്ന് ഉവൈസി ചോദിക്കുന്നു.

കോണ്‍ഗ്രസിന് വന്‍ നേട്ടം!! എന്‍ഡിഎ കക്ഷി ഇനി കോണ്‍ഗ്രസിനൊപ്പം... ബിജെപിയെ തൂത്തെറിയുംകോണ്‍ഗ്രസിന് വന്‍ നേട്ടം!! എന്‍ഡിഎ കക്ഷി ഇനി കോണ്‍ഗ്രസിനൊപ്പം... ബിജെപിയെ തൂത്തെറിയും

പുരുഷന്‍മാരുടെ വിവാഹ പ്രായം 21 ആണ്. ഇത് 18 ആക്കി കുറയ്ക്കണമെന്നാണ് തന്റെ നിലപാട് എന്നും ഉവൈസി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി എന്തെങ്കിലും ഒരു കാര്യം മോദി സര്‍ക്കാര്‍ ചെയ്തിട്ടുണ്ടോ. ഇന്ത്യയില്‍ ശൈശവ വിവാഹം കുറഞ്ഞത് ക്രിമിനല്‍ നിയമം ഭയന്നിട്ടല്ല. ജനങ്ങള്‍ വിദ്യാഭ്യാസം നേടിയതു കൊണ്ടാണ്. വിദ്യാഭ്യാസം നേടുകയും സാമ്പത്തികമായി മെച്ചപ്പെടുകയും ചെയ്തതോടെയാണ് ശൈശവ വിവാഹം കുറഞ്ഞത്. 18 വയസിന് മുമ്പ് 12 ദശലക്ഷം കുട്ടികളുടെ വിവാഹം നടക്കുന്നു എന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. സ്ത്രീകളുടെ ശാക്തീകരണത്തിന് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. 2005ല്‍ ജോലികളില്‍ വനിതാ പ്രാതിനിധ്യം 26 ശതമാനമായിരുന്നു. 2020ല്‍ 16 ശതമാനമായി കുറയുകയാണ് ചെയ്തതെന്നും ഉവൈസി പറഞ്ഞു.

തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാനുള്ള പ്രായം 21 ആക്കണം. ഡാറ്റ സംരക്ഷണ നിയമം പ്രകാരം നിങ്ങള്‍ക്ക് ഡാറ്റ പങ്കുവെക്കാന്‍ അവകാശമുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് പങ്കാളിയെ തിരഞ്ഞെടുക്കാന്‍ അവകാശമില്ല. എന്ത് യുക്തിയാണ് പുതിയ നിയമങ്ങളിലുള്ളത്. അതുകൊണ്ടാണ് ഇതെല്ലാം തെറ്റാണെന്ന് ഞാന്‍ പറയുന്നത്. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി പോലും പറഞ്ഞു. ആരെയാണ് വിവാഹം ചെയ്യേണ്ടത്, എപ്പോഴാണ് വിവാഹം ചെയ്യേണ്ടത് എന്ന് തീരുമാനിക്കാനുള്ള വ്യക്തിപരമായ അവകാശം ഒരാള്‍ക്കുണ്ട്. അമേരിക്കയിലെ ചില സംസ്ഥാനങ്ങളില്‍ 14 വയസിന് ശേഷം വിവാഹം കഴിക്കാന്‍ സാധിക്കും. ബ്രിട്ടനിലും കാനഡയിലും 16 വയസാണ് വിവാഹ പ്രായം എന്നും ഉവൈസി പറഞ്ഞു.

സൗദി രാജാവ് സല്‍മാന്‍ എവിടെ? 2020 മാര്‍ച്ചിന് ശേഷം... കിരീടം വയ്ക്കാത്ത രാജാവായി പ്രിന്‍സ് മുഹമ്മദ്സൗദി രാജാവ് സല്‍മാന്‍ എവിടെ? 2020 മാര്‍ച്ചിന് ശേഷം... കിരീടം വയ്ക്കാത്ത രാജാവായി പ്രിന്‍സ് മുഹമ്മദ്

സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത് കഴിഞ്ഞ ബുധനാഴ്ചയാണ്. 18ല്‍ നിന്ന് 21 ആക്കി സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തണമെന്ന നിര്‍ദേശമാണ് അംഗീകരിച്ചന്നത്. സ്ത്രീകളുടെ വിവാഹം പ്രായം ഉയര്‍ത്തുമെന്ന് കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഒരു സമിതിയെ വിഷയം പഠിക്കാന്‍ നിയോഗിക്കുകയും ചെയ്തു. സമിതിയുടെ നിര്‍ദേശത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച സാഹചര്യത്തില്‍ വിവാഹ നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരും.

cmsvideo
  കേരളത്തില്‍ BJPക്ക് രക്ഷയില്ല, രാഷ്ട്രീയം അവസാനിപ്പിച്ച് ശ്രീധരന്‍ | Oneindia Malayalam
  English summary
  Asaduddin Owaisi Criticized Modi Government over Women Marriage Age Increase From 18 to 21
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion