Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിജാബ് ധരിച്ച പെണ്‍കുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും; പ്രവചനവുമായി ഉവൈസി

ന്യൂഡല്‍ഹി: ഹിജാബ് സമരത്തെ പിന്തുണച്ച് എംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി എംപി. ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് അദ്ദേഹം പ്രവചിച്ചു. തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ച വീഡിയോയിലാണ് ഉവൈസിയുടെ പ്രതികരണം. പൊതുപരിപാടിയില്‍ പ്രസംഗിക്കുന്ന വീഡിയോ ആണ് ഉവൈസി പങ്കുവച്ചത്. കര്‍ണാടകത്തില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ സ്‌കൂളില്‍ കയറ്റാത്തത് പ്രതിഷേധത്തിനും നിയമ നടപടികള്‍ക്കും കാരണമായ പശ്ചാത്തലത്തിലാണ് ഉവൈസിയുടെ പ്രതികരണം.

അദ്ദേഹത്തിന്റെ പ്രസംഗത്തിലെ വാക്കുകള്‍ ഇങ്ങനെയാണ്- ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ കോളജിലേക്ക് പോകും. അവര്‍ കളക്ടര്‍മാരും മജിസ്‌ട്രേറ്റുമാരും ഡോക്ടര്‍മാരും വ്യവസായികളുമെല്ലാമായി മാറും. ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി മാറും. ഈ വാക്കുകള്‍ നിങ്ങള്‍ ഓര്‍മിച്ചുവച്ചോളൂ. എനിക്ക് അതെല്ലാം കാണാന്‍ ഭാഗ്യമുണ്ടാകുമോ എന്നുറപ്പില്ല. ഹിജാബ് ധരിക്കണമെന്ന് നമ്മുടെ പെണ്‍കുട്ടികള്‍ തീരുമാനിച്ചാല്‍, രക്ഷിതാക്കളോട് ആവശ്യപ്പെട്ടാല്‍, രക്ഷിതാക്കള്‍ പിന്തുണയ്ക്കും. ആര്‍ക്കാണ് തടയാന്‍ കഴിയുക എന്ന് നമുക്ക് നോക്കാം.

a

പ്രസംഗത്തിലെ വാക്കുകള്‍ സംബന്ധിച്ച വിശദീകരണത്തിന് ചില മാധ്യമങ്ങള്‍ ഉവൈസിയെ സമീപിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. അതേസമയം, എംഐഎമ്മിന്റെ നേതൃത്വത്തില്‍ ഗുജറാത്തില്‍ ഹിജാബ് സമരത്തെ പിന്തുണച്ച് റാലി പ്രഖ്യാപിച്ചു. വിവിധ പരിപാടികളാണ് പാര്‍ട്ടി ഗുജറാത്തില്‍ തീരുമാനിച്ചിരിക്കുന്നത്. മറ്റു മുസ്ലിം സംഘടനകളും ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റാലി തുടങ്ങുന്നതിന് മുമ്പ് തന്നെ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സൂറത്തിലും അഹമ്മദാബാദിലുമാണ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

എംഐഎമ്മിന്റെ സൂറത്ത് യൂണിറ്റ് പ്രസിഡന്റ് വസീം ഖുറേഷി, വനിതാ വിഭാഗം നേതാവ് നസ്മ ഖാന്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. 20 സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തു. അഹമ്മദാബാദില്‍ എംഐഎം ഒപ്പ് ശേഖരണ പ്രചാരണമാണ് പദ്ധതിയിട്ടത്. ഇത് സംബന്ധിച്ച് വിവരം ലഭിച്ച പിന്നാലെ പോലീസ് പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്തു. 200ലധികം പേരെ ഇതുവരെ അഹമ്മദാബാദില്‍ അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച ഹിജാബ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നുണ്ട്. ഹിജാബ് നിരോധനത്തിന് പിന്നില്‍ ഉഡുപ്പി ബിജെപി എംഎല്‍എ കെ രഘുപതി ഭട്ട് ആണ് എന്നാണ് ചില കോണുകളില്‍ നിന്നുള്ള ആരോപണം. കോളജുകള്‍ക്ക് പ്രഖ്യാപിച്ച അവധി ചൊവ്വാഴ്ച വരെ സര്‍ക്കാര്‍ നീട്ടി. അമേരിക്ക ഉള്‍പ്പെടെയുള്ള ചില വിദേശ രാജ്യങ്ങളും വ്യക്തികളും ഹിജാബ് നിരോധനത്തിനെതിരെ രംഗത്തുവന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+