• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉത്തർപ്രദേശിൽ യോഗിയെ വീഴ്ത്തും;ബിജെപിയെ അധികാരത്തിലേറ്റില്ലെന്ന് ഒവൈസി.. കണക്കുകൾ പറയുന്നത്

Google Oneindia Malayalam News

ലഖ്നൗ; നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ 100 സീറ്റുകളിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ(എഐഎംഐഎം). ഇതിനോടകം തന്നെ പാർട്ടി തലവൻ അസദുദ്ദീൻ ഉവൈസി തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് കഴിഞ്ഞു. അയോധ്യയിൽ നിന്നായിരുന്നു പ്രചരണത്തിന് തുടക്കം കുറിച്ചത്.

അടുത്ത വർഷം ബിജെപി അധികാരത്തിലേറുന്നത് ഏത് വിധേനയും തടയുകയെന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെ്ന് ഒവൈസി പറയുന്നു. ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഒവൈസി.

1

ബിജെപിയെ എന്ത് വിധേനയും പരാജയപ്പെടുത്തുകയെന്നതാണ് തങ്ങളുടെ പ്രധമ ലക്ഷ്യം, ഒവൈസി പറഞ്ഞു. ഇന്ത്യൻ ഭരണഘടനയിൽ ഡോ. ബാബാസാഹേബ് അംബേദ്കർ പരാമർശിച്ച ഭരണഘടനാപരമായ അവകാശങ്ങളുടെ താക്കോലാണ് രാഷ്ട്രീയ പ്രാതിനിധ്യംതന്റെ പാർട്ടിയുടെ പേരിൽ മുസ്ളീമിൻ എന്ന് ഉൾപ്പെടുത്തിയത് അംബേദ്‌കർ ഭരണഘടനയിൽ പരാമർശിച്ച രാഷ്‌ട്രീയ പ്രാതിനിധ്യമാണെന്നും ഒവൈസി പറഞ്ഞു.

2

നിയമസഭ തിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയെന്നതാണ് എഐഎംഐഎമ്മിന്റെ പ്രഥമ ലക്ഷ്യം. അഭിലാഷവും. രണ്ടാമത്തെ ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ്. കിംഗ്മേക്കർ പോലുള്ള പരാമർശങ്ങൾക്ക് യാതൊരു പ്രസ്ക്തിയും ഇല്ലെന്നും ഒവൈസി പറഞ്ഞു. അതേസമയം ഉത്തർപ്രദേശിൽ മറ്റ് പാർട്ടികളുമായി സഖ്യത്തിലെത്തുമോയെന്ന ചോദ്യത്തിന് അത് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം പറയാമെന്നായിരുന്നു ഒവൈസിയുടെ മറുപടി.

3

ജയിലിൽ കിടക്കുന്ന അധോലോക നായകൻ അതീഖ് അഹമ്മദിന്റെ എഐഎംഐഎം സ്ഥാനാർത്ഥിത്വം നൽകിയതിനെ കുറിച്ചുള്ള ചോദ്യത്തിന് ക്രിമിനൽ കേസ് പ്രതികളായ 37 എംഎൽഎമാരെ കുറിച്ച് എന്തുകൊണ്ടാണ് ചോദ്യങ്ങൾ ഉയരാത്തതെന്ന് ഒവൈസി ചോദിച്ചു. ബിജെപി, സമാജ്‌വാദി പാർട്ടി (എസ്പി), ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) തുടങ്ങിയ മുഖ്യധാരാ പാർട്ടികൾ സംസ്ഥാനത്തെ 19 ശതമാനം വരുന്ന മുസ്ലീം ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കാൻ തയ്യാറായിട്ടില്ലെന്നും ഒവൈസി കുറ്റപ്പെടുത്തി. ഉത്തർപ്രദേശിലെ ഓരോ സമുദായത്തിനും അവരുടേതായ പ്രാതിനിധ്യവും നേതാക്കളുമുണ്ട്. എന്നാൽ മുസ്ലീങ്ങൾക്ക് ഉത്തർപ്രദേശിൽ പ്രാതിനിധ്യമില്ലെന്നും ഒവൈസി പറഞ്ഞു.

4

അതേസമയം എഐഎംഐഎമ്മിന്റെ സാന്നിധ്യം വലിയ ആശങ്കയോടെയാണ് എസ്പി, ബിഎസ്പി , കോൺഗ്രസ് പാർട്ടികൾ നോക്കി കാണുന്നത്. 2017 ൽ എഐഎംഐഎം 38 സീറ്റുകളിൽ മത്സരിച്ചിരുന്നു. ഇതിൽ 34 സീറ്റിലും പരാജയപ്പെട്ടു. മറ്റ് നാല് സീറ്റുകളിൽ എഐഎംഎംഎമ്മിന്റെ സാന്നിധ്യം എസ്പിയ്ക്ക് കനത്ത ക്ഷീണമാണ് സമ്മാനിച്ചത്. ഇവിടെ മുസ്ലീം വോട്ടുകൾ ഭിന്നച്ചപ്പോൾ അത് ബിജെപിക്ക് ഗുണകരമായി.

5

സാമുദായിക ധ്രുവീകരണത്തിന്റെ വിളനിലമായ മൊറാദാബാദിലെ കാന്തിൽ വെറും 2,348 വോട്ടിന്റെ
ഭൂരിപക്ഷത്തിലായിരുന്നു ബിജെപി ജയിച്ചത്. എഐഎംഎംഎമ്മിവ് ഇവിടെ 23000 വോട്ടുകളാണ് ലഭിച്ചത്. അംബേദ്കർ നഗറിലെ താണ്ഡയിൽ, ബിജെപിയുടെ വിജയ മാർജിൻ വെറും 1,725 വോട്ടുകളാണ്, എഐഎംഐഎമ്മിന് ഏകദേശം 2,000 വോട്ടുകൾ ലഭിച്ചു.ബൽറാംപൂർ ജില്ലയിലെ ഗൈൻസാരിയിൽ ബിജെപി ജയിച്ചത് 2,300 വോട്ടുകൾക്കായിരുന്നു. 3,160 വോട്ടുകൾ എഐഎംഐഎമ്മിന് ലഭിച്ചത്. മറ്റൊരു മണ്ഡലമായ ശർവാസ്തിയിൽ ബിജെപി ജയിച്ചത് 445 വോട്ടുകൾക്കായിരുന്നു. എഐഎംഐഎം 2900 വോട്ടുകളും നേടി.

cmsvideo
  ഞാനൊരു ചാണകം ആണ്, സുരേഷ് ഗോപി പറയുന്നു | Oneindia Malayalam
  6

  ഇത്തവണ 100 സീറ്റിലാണ് എഐഎംഐഎം മത്സരിക്കാനൊരുങ്ങുന്നത്. അതുകൊണ്ട് തന്നെ കാര്യങ്ങൾ ബിജെപിക്ക് കുറേക്കൂടി അനുകൂലമാകുമെന്ന വിലയിരുത്തലുകൾ ശക്തമാണ്. ഈ സാഹചര്യത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കുകയുള്ളൂവന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ആരുമായും സഖ്യമില്ലെന്ന നിലപാട് ആവർത്തിക്കുകകയാണ് കോൺഗ്രസും സമാജ്വാദി പാർട്ടിയും ബിഎസ്പിയും. 2017 ൽ 312 സീറ്റുകൾ നേടിയായിരുന്നു ബിജെപി ജയിച്ചത്. ഇത്തവണയും 300 ന് മുകളിൽ സീറ്റുകൾ നേടാനാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി.

  English summary
  Asaduddin Owaisi says won't allow BJP to Come in to power in Uttar Pradesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X