കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തലവേദന ഒഴിഞ്ഞു; ബാക്കി അടുത്ത മാസം, മധ്യപ്രദേശ് ഫോര്‍മുല തള്ളി

Google Oneindia Malayalam News

ദില്ലി: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകുമെന്നതായിരുന്നു നേതൃത്വത്തിന്റെ മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. മധ്യപ്രദേശിലും സമാനമായ പ്രതിസന്ധി കോണ്‍ഗ്രസ് നേരിട്ടിരുന്നു. രണ്ട് സംസ്ഥാനങ്ങളിലും ഇത്തവണ കോണ്‍ഗ്രസ് ജയിക്കുമെന്നാണ് പ്രവചനങ്ങള്‍.

ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെ ഉയര്‍ത്തിക്കാട്ടും. ഏതെങ്കിലും ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടിയാല്‍ വിമത നീക്കം ശക്തമാകുമെന്ന ആശങ്കയും ബാക്കിയായി. ഒടുവില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് സുപ്രധാന തീരുമാനം കൈക്കൊണ്ടു. മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള രണ്ടുപേരെയും മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചു. മധ്യപ്രദേശില്‍ മറിച്ചുള്ള ഫോര്‍മുലയാണ് കോണ്‍ഗ്രസ് നടപ്പാക്കുന്നത്. ലഭ്യമായ വിവരങ്ങള്‍...

മധ്യപ്രദേശില്‍ ചെയ്തത്

മധ്യപ്രദേശില്‍ ചെയ്തത്

കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയുമാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യത. തിരഞ്ഞെടുപ്പ് വേളയില്‍ ഇവരില്‍ ആരെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുമെന്നത് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ രണ്ടുപേരെയും ഉയര്‍ത്തിക്കാട്ടിയില്ലെന്ന് മാത്രമല്ല, രണ്ടുപേരെയും മല്‍സരിപ്പിക്കുന്നുമില്ല.

രാജസ്ഥാനില്‍ മറിച്ചാണ്

രാജസ്ഥാനില്‍ മറിച്ചാണ്

ഇതേ പദ്ധതി രാജസ്ഥാനിലും നടപ്പാക്കാനാണ് ആദ്യം കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിച്ചത്. സച്ചിന്‍ പൈലറ്റും, അശോക് ഗെഹ്ലോട്ടുമാണ് ഇവിടെ താരങ്ങള്‍. രണ്ടുപേര്‍ക്ക് പിന്നിലും ഒട്ടേറെ നേതാക്കളുണ്ട്. ഈ സാഹചര്യത്തില്‍ മധ്യപ്രദേശ് മാതൃക നടപ്പാക്കാമെന്ന് തീരുമാനിച്ചു. ഒടുവില്‍ തീരുമാനം മാറ്റിയിരിക്കുകയാണിപ്പോള്‍.

ഗെഹ്ലോട്ടും പൈലറ്റും മല്‍സരിക്കും

ഗെഹ്ലോട്ടും പൈലറ്റും മല്‍സരിക്കും

രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സച്ചിന്‍ പൈലറ്റും അശോക് ഗെഹ്ലോട്ടും മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇതോടെ രണ്ട് നേതാക്കളുടെയും അണികള്‍ ആവേശത്തിലാണ്. എന്നാല്‍ ഈ ആവേശം എത്ര നാള്‍ എന്നതാണ് ആശങ്ക. കാരണം രണ്ടു പേരും ജയിച്ചാല്‍, കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍...

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍

രണ്ടുപേരും ജയിക്കുകയും കോണ്‍ഗ്രസിന് അധികാരം ലഭിക്കുകയും ചെയ്താല്‍ ആരാകും മുഖ്യമന്ത്രി. അവിടെ പുതിയ വിവാദത്തിന് തുടക്കമാകും. അശോക് ഗെഹ്ലോട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ്. നേരത്തെ മുഖ്യമന്ത്രി പദം വഹിച്ച വ്യക്തിയാണ്. എന്നാല്‍ സച്ചിന്‍ പൈലറ്റാകട്ടെ, പുതിയ തലമുറയുടെ മുഖമാണ്.

യാതൊരു ഭിന്നതയുമില്ല

യാതൊരു ഭിന്നതയുമില്ല

പാര്‍ട്ടിക്കുള്ളില്‍ യാതൊരു ഭിന്നതയുമില്ലെന്ന് അശോക് ഗെഹ്ലോട്ട് പറയുന്നു. ആരാണ് കോണ്‍ഗ്രസിനെ നയിക്കേണ്ടതെന്ന് ഹൈക്കമാന്റ് തീരുമാനിക്കും. ആ തീരുമാനം അന്തിമമായിരിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാക്കാണ് ഒടുവിലത്തേത്. മുമ്പും ഈ വിഷയം താന്‍ പറഞ്ഞിട്ടുള്ളതാണെന്നും ഗെഹ്ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

ആ പാരമ്പര്യം കോണ്‍ഗ്രസിനില്ല

ആ പാരമ്പര്യം കോണ്‍ഗ്രസിനില്ല

തിരഞ്ഞെടുപ്പിന് മുമ്പ് രാജസ്ഥാനില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ല. 1998 മുതല്‍ ജോധ്പൂരിലെ സര്‍ദാര്‍പുര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അശോക് ഗെഹ്ലോട്ട്. ഇത്തവണയും ഇതേ സീറ്റില്‍ തന്നെ അദ്ദേഹം മല്‍സരിക്കും. നേരത്തെ ദേശീയ തലത്തില്‍ ഗെഹ്ലോട്ടിന് ചില ചുമതലകള്‍ ഹൈക്കമാന്റ് നല്‍കിയിരുന്നു.

കേന്ദ്രമന്ത്രി പദവിയും

കേന്ദ്രമന്ത്രി പദവിയും

അഞ്ചുതവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഗെഹ്ലോട്ട്. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു എന്നിവരുടെ മന്ത്രിസഭയില്‍ അംഗവുമായിരുന്നു. എങ്കിലും സംസ്ഥാന രാഷ്ട്രീയത്തിലാണ് ഗെഹ്ലോട്ട് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരുന്നത്. രണ്ടുതവണ രാജസ്ഥാന്റെ മുഖ്യമന്ത്രിയുമായി.

കോണ്‍ഗ്രസ് അധ്യക്ഷന്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍

എന്നാല്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റാണ് ഗെഹ്ലോട്ടിന് വെല്ലുവിളി. മുഖ്യമന്ത്രി പദത്തിലേക്ക് പൈലറ്റിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. രണ്ടു നേതാക്കള്‍ക്കും കീഴില്‍ ഒട്ടേറെ അണികളുമുണ്ട്. ഒടുവില്‍ രണ്ടുപേരും മല്‍സരിക്കട്ടെ എന്നാണ് ഹൈക്കമാന്റിന്റെ തീരുമാനം.

അണികളെ സന്തോഷിപ്പിക്കും

അണികളെ സന്തോഷിപ്പിക്കും

മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു പൈലറ്റ്. 2014ലെ തിരഞ്ഞെടുപ്പില്‍ അജ്മീര്‍ മണ്ഡലത്തില്‍ പരാജയപ്പെടുകയായിരുന്നു. ഈ വര്‍ഷം അജ്മീര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നെങ്കിലും പൈലറ്റ് മല്‍സരിച്ചില്ല. കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തിലാണ് ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചത്. ഹൈക്കമാന്റിന്റെ പുതിയ തീരുമാനം രണ്ടുനേതാക്കളെയും അണികളെയും സന്തോഷിപ്പിക്കുന്നതാണ്.

ഹൈക്കമാന്റിന്റെ ലക്ഷ്യം

ഹൈക്കമാന്റിന്റെ ലക്ഷ്യം

കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ലക്ഷ്യം മറ്റൊന്നാണ്. മുഖ്യമന്ത്രി ആരാകുമെന്ന വിഷയത്തില്‍ അണികള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് പ്രശ്‌നം താല്‍ക്കാലികമായി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടു നേതാക്കളെയും മല്‍സരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് തീരുംവരെ യാതൊരു ഭിന്നതയുമുണ്ടാകരുതെന്നാണ് ഹൈക്കമാന്റിന്റെ തീരുമാനം.

ബിജെപിയില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക്; മന്ത്രിയും എംപിയും എംഎല്‍എയും മുന്‍ മേയറും... അടിപതറി പാര്‍ട്ടി ബിജെപിയില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക്; മന്ത്രിയും എംപിയും എംഎല്‍എയും മുന്‍ മേയറും... അടിപതറി പാര്‍ട്ടി

English summary
Ashok Gehlot and Sachin Pilot to Fight Rajasthan Elections as Congress Tries to Keep Both Camps Happy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X