Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗെലോട്ട് മത്സരിച്ചാല്‍ ആസാദിറങ്ങും? ആനന്ദ് ശര്‍മയുടെ പ്ലാന്‍ ഇങ്ങനെ, കോണ്‍ഗ്രസിന് ഒരു വഴി മാത്രം

ദില്ലി: കോണ്‍ഗ്രസില്‍ അധ്യക്ഷ തിരഞ്ഞെടുപ്പിന് സമയം അടുത്തതോടെ അടിമുടി പ്രശ്‌നങ്ങള്‍. സോണിയാ ഗാന്ധി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പേര് നിര്‍ദേശിച്ചുവെന്നാണ് സൂചന. ഇത് രണ്ട് അര്‍ത്ഥത്തിലാണ്. ഒന്ന് രാജസ്ഥാനിലെ ഭരണം സച്ചിന്‍ പൈലറ്റിന് വിട്ടുകൊടുക്കാനാണ്. മറ്റൊന്ന് ഗാന്ധി കുടുംബം അധികാരം കൈയ്യാളുന്നില്ലെന്ന് അറിയിക്കാന്‍ കൂടിയാണ്.

1

എന്നാല്‍ ഇതില്‍ തന്നെ വലിയ പോരാട്ടം നടക്കുമെന്നാണ് സൂചന. ആനന്ദ് ശര്‍മയും ഗുലാം നബി ആസാദും രാജിവെച്ചത് വെറുതെയല്ലെന്നാണ് സൂചന. ഇവര്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം ആഗ്രഹിക്കുന്നവരാണ്. പുനസംഘടനയില്‍ കോണ്‍ഗ്രസില്‍ വലിയ പദവികളും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്. വിശദമായ വിവരങ്ങളിലേക്ക്...

1

ഗുലാം നബി ആസാദിനെയും ആനന്ദ് ശര്‍മയെയും ടീം രാഹുലിന് ഒട്ടും താല്‍പര്യമില്ല. ഇവര്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതിരുന്നതും അതുകൊണ്ടാണ്. എന്നാല്‍ ഇവര്‍ രഹസ്യമായി പറയുന്നത് ഗാന്ധി കുടുംബത്തില്‍ നിന്ന് രാഷ്ട്രീയ ഉപദേശം തങ്ങള്‍ക്ക് വേണ്ട എന്നാണ്. ഇരുവരും നല്‍കിയ പദവിയില്‍ നിന്ന് രാജിവെച്ചത് കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനും തിരിച്ചടിയായിരുന്നു. നിലവില്‍ ആരും അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യപ്പെടുന്നില്ല. പകരം ആരാണോ അധ്യക്ഷനാവുന്നത് അയാളുടെ ഉപദേഷ്ടാവാകുക എന്നതാണ് ഇവരുടെ ലക്ഷ്യം.

2

ഡെവിള്‍സിന്റെ കംബാക്ക്: ഓള്‍ഡ് ട്രാഫോര്‍ഡില്‍ നാല് കൊല്ലത്തെ കണക്കുകള്‍ തീര്‍ത്തു, ചിത്രങ്ങള്‍ വൈറല്‍

സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്ന് പേര് അശോക് ഗെലോട്ടിന്റേതാണ്. രാഹുല്‍ ഗാന്ധിക്കും എതിര്‍പ്പുകളില്ല. പലതവണ തെളിയിച്ച നേതാവാണ് ഗെലോട്ട്. മോദിയെ ഗുജറാത്തില്‍ കഴിഞ്ഞ തവണ ഗെലോട്ട് വെള്ളം കുടിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് തവണയും രാജസ്ഥാനില്‍ നിന്ന് ഒരു ലോക്‌സഭാ സീറ്റ് പോലും കോണ്‍ഗ്രസിന് നേടിക്കൊടുക്കാന്‍ ഗെലോട്ടിന് സാധിച്ചിട്ടില്ല. 2024ലും ഇതിന് മാറ്റമുണ്ടാകാന്‍ സാധ്യത കുറവാണ്. അതുകൊണ്ട് അധ്യക്ഷ സ്ഥാനത്ത് ഗെലോട്ട് വരുമോ എന്നറിയില്ല.

3

പക്ഷേ രാഹുല്‍ ഗാന്ധിയോ അദ്ദേഹത്തിന്റെ വിശ്വസ്തരോ അധ്യക്ഷരായി വരരുതെന്നാണ് ആസാദും ആനന്ദ് ശര്‍മയും ആഗ്രഹിക്കുന്നത്. പാര്‍ട്ടിയില്‍ ഇവരുടെ സ്വാധീനം അതോടെ തീര്‍ത്തും ഇല്ലാതാവും. അത് മാത്രമല്ല ഇവര്‍ പോലും ആഗ്രഹിക്കാത്ത തരത്തിലേക്ക് പാര്‍ട്ടിയെ രാഹുലും സംഘവും നയിക്കുമെന്നാണ് ആസാദും ശര്‍മയും കരുതുന്നത്. രാഹുലിന് സീനിയേഴ്‌സില്‍ നിന്ന് ഉപദേശം കേള്‍ക്കുന്ന ശീലമില്ല. അദ്ദേഹത്തിനൊപ്പമുള്ളവരൊന്നും ഗ്രൗണ്ട് രാഷ്ട്രീയത്തെ കുറിച്ച് ബോധമുള്ളവരല്ല. രാഹുലിനും ഇതേ പ്രശ്‌നമുണ്ട്.

4

അതേസമയം ആസാദും ആനന്ദ് ശര്‍മയും രാജിവെച്ചത് കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കാരണം ഇവര്‍ ജനപ്രീതിയുള്ള നേതാക്കളല്ല. ഭൂപീന്ദര്‍ സിംഗ് ഹൂഡ മാത്രമാണ് ഇക്കൂട്ടത്തില്‍ ജനസ്വാധീനമുള്ള നേതാവ്. ഹിമാചല്‍ പ്രദേശില്‍ നിലവില്‍ കോണ്‍ഗ്രസിന് നേതാക്കളുടെ വലിയൊരു കുറവുണ്ട്. സംസ്ഥാനത്ത് ഉടനീളം ശക്തിയുള്ള ഒരു നേതാവ് അവര്‍ക്കില്ല. എന്നാല്‍ ആനന്ദ് ശര്‍മയ്ക്ക് സംസ്ഥാന സ്വാധീനമോ മണ്ഡല സ്വാധീനമോ ഹിമാചലില്‍ ഇല്ല. എന്നാല്‍ ആനന്ദ് ശര്‍മ മാറിയത് ഗുണം ചെയ്യുമെന്നാണ് നേതാക്കള്‍ പറയുന്നത്. പുതിയൊരാള്‍ നന്നായി പ്രവര്‍ത്തിക്കുമെന്നും സംസ്ഥാന സമിതിക്ക് ഉറപ്പുണ്ട്.

5

ഗുലാം നബി ആസാദിന് കുറച്ചെങ്കിലും സ്വാധീനം കശ്മീരിലുണ്ട്. എന്നാല്‍ ഈ രാജി അദ്ദേഹം അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരിക്കുമെന്നുള്ള സൂചന. രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ അശോക് ഗെലോട്ട് തന്നെ മത്സരിച്ചേക്കും. എന്നാല്‍ അദ്ദേഹത്തിനെതിരെ ആസാദ് മത്സരിക്കും. ആനന്ദ് ശര്‍മയും മത്സരിക്കുന്ന കാര്യം പരിഗണനയിലുണ്ട്. രാഹുലാണെങ്കില്‍ അദ്ദേഹത്തിനെതിരെ മത്സരിക്കാന്‍ നാമനിര്‍ദേശ പ്രത്രിക നല്‍കാന്‍ ആനന്ദ് ശര്‍മ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ ശര്‍മയുടെ തകര്‍ച്ചയ്ക്ക് തന്നെ വഴിയൊരുക്കും. ഗെലോട്ട് തല്‍ക്കാലം മത്സരിക്കാനില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+