കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെലോട്ടിനെ മറിച്ചിടാന്‍ 19 സ്വതന്ത്രര്‍, പാര്‍ട്ടി പിടിച്ചെന്ന് കത്ത്, സച്ചിനെ കൈവിടാതെ കോണ്‍ഗ്രസ്

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനേക്കാള്‍ വലിയ പ്രശ്‌നം കോണ്‍ഗ്രസിന് മുന്നില്‍. അശോക് ഗെലോട്ട് സച്ചിന് പകരമായി വളര്‍ത്തി കൊണ്ടുവന്ന സ്വതന്ത്രര്‍ അടക്കമുള്ളവരാണ് ഇപ്പോള്‍ വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നത്. ഇവര്‍ സര്‍ക്കാരില്‍ സമ്മര്‍ദ ശക്തിയായി മാറിയിരിക്കുകയാണ്. എത്രയും വേഗം തങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന തരത്തില്‍ മന്ത്രിസഭയില്‍ മാറ്റം കൊണ്ടുവരണമെന്നാണ് ആവശ്യം. ഗെലോട്ട് ശരിക്കും പ്രതിസന്ധിയിലായിരിക്കുകയാണ്. ഒപ്പം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

pic1

അശോക് ഗെലോട്ട് വിശ്വസ്തരെ പോലെ കണ്ട 13 എംഎല്‍എമാര്‍ രഹസ്യ യോഗങ്ങള്‍ ചേര്‍ന്ന് തന്ത്രങ്ങള്‍ മെനയുകയാണ്. ഗെലോട്ട് സര്‍ക്കാരിനെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ചതിന് പ്രതിഫലം ആവശ്യപ്പെട്ടിരിക്കുകയാണ് ഇവര്‍. ഇതിലൊരു സ്വതന്ത്ര എംഎല്‍എ രാംകേഷ് മീണ സച്ചിന്‍ പൈലറ്റിനെതിരെ രംഗത്ത് വരികയും ചെയ്തു. ബിജെപിയാണ് സച്ചിന്റെ പിന്നിലുള്ളതെന്ന് ഇവര്‍ ആരോപിക്കുന്നു.

pic2

സ്വതന്ത്രരെ ഗെലോട്ടിന് ഒന്നും ചെയ്യാനാവില്ല. കോണ്‍ഗ്രസിന് 99 സീറ്റാണ് രാജസ്ഥാന്‍ നിയമസഭയില്‍ ഉള്ളത്. പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചും ബിഎസ്പിയുടെ ആറ് എംഎല്‍എമാരെ കോണ്‍ഗ്രസിനോട് ചേര്‍ത്തും അശോക് ഗെലോട്ട് അംഗബലം 107 ആക്കി ഉയര്‍ത്തി. സച്ചിന്‍ വിമത ഭീഷണി ഉയര്‍ത്തിയതോടെ 18 എംഎല്‍എമാര്‍ അദ്ദേഹത്തിനൊപ്പം നിന്നു. ഈ സമയത്താണ് 13 സ്വതന്ത്രര്‍ ഗെലോട്ടിനൊപ്പം നിന്ന് സര്‍ക്കാരിനെ രക്ഷിച്ചത്.

pic3

സച്ചിന്‍ കാര്യം നേടിയെടുക്കാനായിട്ടാണ് വിമത ഭീഷണി ഉയര്‍ത്തിയത്. പ്രിയങ്ക ഗാന്ധി വിഷയത്തില്‍ ഇടപെട്ടതോടെ പ്രശ്‌നം പരിഹരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ സച്ചിന് രാഷ്ട്രീയ നഷ്ടമാണ് സംഭവിച്ചത്. ഉപമുഖ്യമന്ത്രി പദം അടക്കം നഷ്ടമായി. എന്നാല്‍ ഇപ്പോള്‍ മന്ത്രിസഭാ പുനസംഘടന നടക്കാന്‍ പോകുകയാണ്. സ്വതന്ത്രര്‍ക്ക് തന്നെ ഒമ്പത് മന്ത്രിസ്ഥാനവും ലഭിക്കണമെന്നാണ് ആവശ്യം. ഇത് ഒരിക്കലും നടക്കാന്‍ പോകുന്നില്ല. സച്ചിന്‍ പക്ഷത്തിന് മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിലും സര്‍ക്കാരിനെ നിലനിര്‍ത്താന്‍ സ്വതന്ത്രര്‍ക്ക് പറ്റുമെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്.

pic4

സോണിയാ ഗാന്ധിക്ക് 15 നേതാക്കള്‍ ഇതിനിടെ കത്തയിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിലേക്ക് കൂറുമാറി എത്തിവയരാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്ന് ഇവര്‍ പറയുന്നു. കോണ്‍ഗ്രസിന്റെ സംഘടനാ ശേഷിയെ ഇവര്‍ ദുര്‍ബലമാക്കുന്നതായി കത്തില്‍ പറയുന്നു. പല എംഎല്‍എമാര്‍ക്കും യാതൊരു പദവിയും നല്‍കാതെയാണ് ഗെലോട്ട് മുന്നോട്ട് പോകുന്നതെന്നാണ് പരാതി. ഗെലോട്ടിനെതിരെ പാര്‍ട്ടിയിലുള്ള എതിര്‍പ്പ് അതിശക്തമാണെന്ന് ഇതോടെ വ്യക്തമാകുകയാണ്.

pic5

ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ലയിച്ചവരും സ്വതന്ത്രര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. 19 എംഎല്‍എമാര്‍ ഇപ്പോള്‍ ഒറ്റക്കെട്ടാണ്. ഇവര്‍ വിചാരിച്ചാല്‍ ഗെലോട്ട് സര്‍ക്കാരിനെ വീഴ്ത്താന്‍ സാധിക്കും. ഗെലോട്ടിന് മുന്നറിയിപ്പും ഇവര്‍ നല്‍കി കഴിഞ്ഞു. ബിഎസ്പിയില്‍ നിന്ന് മത്സരിച്ച് ജയിച്ച സന്ദീപ് യാദവും ജോഗീന്ദര്‍ സിംഗ് അവാനയും മന്ത്രിസ്ഥാനം കിട്ടിയേ തീരൂ എന്ന് പരസ്യമായി വെല്ലുവിളിച്ച് കഴിഞ്ഞു. ഇവരുടെ അയോഗ്യതാ നടപടികള്‍ കോടതിയില്‍ നടക്കുന്നുണ്ട്. റിസ്‌ക് എടുത്താണ് ഗെലോട്ടിനൊപ്പം വന്നതെന്നാണ് ഇവരുടെ വാദം.

pic6

രാഹുല്‍ ഗാന്ധി വിഷയത്തില്‍ ഗൗരവമായി തന്നെ ഇടപെടുന്നുണ്ട്. സച്ചിന്റെ പരസ്യ പ്രസ്താവനകളും സമ്മര്‍ദ രാഷ്ട്രീയവും രാഹുലിന് തീരെ ഇഷ്ടപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധി വിഷയത്തില്‍ ഇടപെട്ടിട്ടുമില്ല. ദില്ലിയിലെത്തിയപ്പോള്‍ പ്രിയങ്ക സച്ചിനെ കാണാനുമെത്തിയിരുന്നില്ല. അതേസമയം രാഹുല്‍ കമല്‍നാഥിനോട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കമല്‍നാഥ് ഗെലോട്ടിനെയും സച്ചിനെയും കാണും. അതേസമയം സച്ചിനുള്ള പിന്തുണ പാര്‍ട്ടിക്കുള്ളില്‍ കുറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിനൊപ്പമുള്ളവര്‍ ഗെലോട്ട് പക്ഷത്തേക്ക് മാറിയിരിക്കുകയാണ്.

Recommended Video

cmsvideo
K SUDHAKARAN AGAINST PINARAYI VIJAYAN
pic7

അശോക് ഗെലോട്ടിന് ഭൂരിപക്ഷ പിന്തുണ ഉണ്ട്. പക്ഷേ കോണ്‍ഗ്‌സ് ഇപ്പോഴും ഒറ്റക്കെട്ടല്ല. നേരത്തെ സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്താസരയും പാര്‍ലമെന്ററി കാര്യ മന്ത്രി ശാന്തി ധാരിവാളും തമ്മില്‍ വലിയ വാക്കേറ്റം ഉണ്ടായിരുന്നു. മന്ത്രിമാരായ ലാല്‍ചന്ദ് കട്ടാരിയയും ഉദയ് ലാല്‍ അഞ്ജനയും പരസ്പരം പോരിലാണ്. എംഎല്‍എ ഭരത് സിംഗ് ഖനന വകുപ്പ് മന്ത്രി പ്രമോദ് ജെയിന്‍ ഭായക്കെതിരെ അഴിമതി ആരോപണം പരസ്യമായി ഉന്നയിച്ചിരിക്കുകയാണ്. ഇതെല്ലാം പരിഹരിച്ചില്ലെങ്കില്‍ രണ്ട് കൊല്ലം കൂടി ഗെലോട്ട് ഭരിക്കില്ല.

English summary
ashok gehlot facing new challenge bigger than sachin pilot, kamal nath may talks to sachin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X