Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനില്‍ 19 പുതിയ ജില്ലകള്‍; തിരഞ്ഞെടുപ്പ് വരുന്നതിന് മുമ്പ് ഗെലോട്ടിന്റെ വന്‍ പ്രഖ്യാപനം

ashok gehlot

ദില്ലി: രാജസ്ഥാനില്‍ പുതിയ 19 ജില്ലകളെ പുതിയതായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. സംസ്ഥാന തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്. അതിന് മുമ്പുള്ള നിര്‍ണായക തിരഞ്ഞെടുപ്പാണിത്. നവംബറിലോ ഡിസംബറിലോ ആയിരിക്കും രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുക. പുതിയ മൂന്ന് ഡിവിഷനുകളും നിലവില്‍ വന്നിട്ടുണ്ട്.

അതേസമയം പുതിയ 19 ജില്ലകള്‍ വന്നതോടെ സംസ്ഥാനത്ത് ഇപ്പോള്‍ മൊത്തം 50 ജില്ലകളായി. ബന്‍സാര, പാലി, സിക്കര്‍ എന്നിവയാണ് പുതിയ ഡിവിഷനുകള്‍. മൊത്തം പത്ത് ഡിവിഷനായി അത് ഉയരുകയും ചെയ്തു.രാജസ്ഥാനില്‍ ബജറ്റ് സെഷന്‍ നടക്കുന്നതിനിടെയാണ് ഈ പ്രഖ്യാപനം ഉണ്ടായത്. പുതിയ ജില്ലകള്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം ഞങ്ങള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നുവെന്ന് ഗെലോട്ട് പറഞ്ഞു.

ഇതേ തുടര്‍ന്ന് ഉന്നത തല കമ്മിറ്റി രൂപീകരിച്ച്, ഇക്കാര്യം പരിശോധിച്ചു. അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ ജില്ലകള്‍ രൂപീകരിച്ചതെന്നും നിയമസഭയില്‍ ഗെലോട്ട് പറഞ്ഞു. അതേസമയം ബിജെപി രൂക്ഷമായി ഈ തീരുമാനത്തെ വിമര്‍ശിച്ചു. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് ഗെലോട്ട് സര്‍ക്കാര്‍ ജില്ലകള്‍ രൂപീകരിച്ചതെന്ന് ബിജെപി വിമര്‍ശിച്ചു. അതേസമയം വിദൂര ജില്ലകളിലുള്ളവര്‍ക്ക് വേണ്ടിയാണ് ഈ തീരുമാനമെടുത്തതെന്ന് ഗെലോട്ട് പറഞ്ഞു.

gehlot

പല ജില്ലാ ആസ്ഥാനങ്ങളും നൂറ് കിലോമീറ്ററില്‍ അധികം ദൂരമുണ്ട്. ഇത് ജനങ്ങള്‍ക്ക് എത്തിപ്പെടുന്നതിന് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. പല കാര്യങ്ങള്‍ക്കും ജനങ്ങള്‍ക്ക് ജില്ലാ ആസ്ഥാനത്തേക്ക് വരേണ്ടി വരും. അത് മാത്രമല്ല ഓരോ കുടുംബത്തിലേക്കും ഇവര്‍ക്ക് എത്തിപ്പെടാനുമാവില്ല. ഭൂമിശാസ്ത്രപരമായി രാജസ്ഥാന്‍ വലിയ സംസ്ഥാനമായത് കൊണ്ട്, പുതിയ ജില്ലകളില്‍ രൂപീകരിക്കുന്നതിന് പ്രശ്‌നങ്ങളില്ലെന്നും ഗെലോട്ട് നിയമസഭയില്‍ പറഞ്ഞു.

Travel: ഭൂമി ഇത്ര സുന്ദരിയോ; ഇതൊക്കെ ശരിക്കുള്ളതാണോ? ആരും കണ്ടിട്ടുണ്ടാവില്ല, ഉറപ്പായും സന്ദര്‍ശിക്കണം

ജില്ലകള്‍ ചെറുതായാല്‍ അവ ഭരിക്കുന്നത് എളുപ്പമാകും. ക്രമസമാധാന പാലനം നല്ല രീതിയില്‍ നടത്താനാവും, മികച്ച ഭരണവും സാധ്യമാകുമെന്നും ഗെലോട്ട് പറഞ്ഞു.വസുന്ധര രാജ ഈ നീക്കത്തിനെതിരെ രംഗത്തെത്തി. വെറും രാഷ്ട്രീയ ലാഭമാണ് ഗെലോട്ട് നോക്കിയത്. സംസ്ഥാന ബജറ്റും, സാമ്പത്തിക സ്ഥിതിയും ഇതിലൂടെ അവതാളത്തിലായിരിക്കുകയാണ്.

പുതിയ ജില്ലകള്‍ രൂപീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും പരിഗണിച്ചില്ല. ഭരണപരമായ പ്രതിസന്ധികളാണ് ഇതിലൂടെ പല ജില്ലാ ഭരണകൂടങ്ങള്‍ക്കും വരാന്‍ പോകുന്നത്. അതൊരിക്കലും ജോലി എളുപ്പമാക്കില്ലെന്നും വസുന്ധര പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+