കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ ആര് മുഖ്യമന്ത്രിയാകും..... ഭൂരിപക്ഷം കുറഞ്ഞതില്‍ ആശങ്ക.... ഗെലോട്ടിന് സാധ്യത

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്ന് കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പക്ഷേ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നതില്‍ സച്ചിന്‍ പൈലറ്റിന് വേണ്ടി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ മുദ്രാവാക്യം വിളികള്‍ ആരംഭിച്ചിട്ടുണ്ട്. ബിജെപി ഇവിടെ ചിത്രത്തിലേ ഇല്ലെന്ന് ഉറപ്പായിട്ടുണ്ട്. നിലവില്‍ 69 സീറ്റില്‍ മാത്രമാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്.

അതേസമയം കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുള്ള നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. പക്ഷേ ഇതാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ പ്രതിസന്ധിയും ഉണ്ടാക്കുന്നത്. രണ്ട് വിഭാഗം ഇപ്പോള്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരിക്കുകയാണ് ഇത് വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിലെ വിഭാഗീയതയ്ക്ക് വരെ കാരണമാകും.

കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കും

കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കും

രാജസ്ഥാനില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 100 സീറ്റുകളാണ്. കോണ്‍ഗ്രസ് നിലവില്‍ 102 സീറ്റുകള്‍ ഉറപ്പിച്ച് കഴിഞ്ഞു. അതുകൊണ്ട് കേവലഭൂരിപക്ഷം ഉറപ്പിച്ച അവസ്ഥയിലാണ്. അതുകൊണ്ട് ഇനി മുഖ്യമന്ത്രി തിരഞ്ഞെടുക്കേണ്ട ചുമതയാണ് പാര്‍ട്ടിക്കുള്ളത്. മിക്കവാറും ബിഎസ്പിയുടെ പിന്തുണ അവര്‍ക്ക് ലഭിക്കും. സ്വതന്ത്രര്‍ 20 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. ഇവരില്‍ പകുതി പേര്‍ പിന്തുണച്ചാല്‍ കോണ്‍ഗ്രസ് ശക്തമായ നിലയിലെത്തും.

ആര് മുഖ്യമന്ത്രിയാവും

ആര് മുഖ്യമന്ത്രിയാവും

വസുന്ധര രാജയ്ക്ക് ആര് പകരക്കാരാവും എന്നതാണ് ഇനി അറിയാനുള്ളത്. രണ്ട് പേരാണ് മുന്‍നിരയിലുള്ളത്. അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും. ഇതില്‍ സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ച നേതാവാണ്. അതുകൊണ്ട് എല്ലാ സാധ്യതയും അദ്ദേഹത്തിനാണ് പ്രവചിക്കപ്പെടുന്നത്. പൈലറ്റിന്റെ അനുയായികളെല്ലാം കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ വിജയാഹ്ലാദവും തുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്.

ഗെലോട്ടിന്റെ നീക്കങ്ങള്‍

ഗെലോട്ടിന്റെ നീക്കങ്ങള്‍

പാര്‍ട്ടിയില്‍ നിശ്ശബ്ദ സാന്നിധ്യമായി നിന്നാണ് അശോക് ഗെലോട്ട് ശക്തിപ്പെട്ടത്. പതിയെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു. സര്‍ദ്ദാര്‍പുര തൊട്ട് അദ്ദേഹം നടത്തിയ നീക്കങ്ങള്‍ കര്‍ഷകരെ വരെ കൈയ്യിലെടുക്കുന്നതായിരുന്നു. അതേസമയം സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വിശ്വാസം ഒരേസമയം നേടാനും അദ്ദേഹത്തിന് സാധിച്ചു. ഇതോടെ മുഖ്യമന്ത്രി പദവി അദ്ദേഹത്തില്‍ നിന്ന് അധികം ദൂരെയല്ല.

ഭൂരിപക്ഷം കുറഞ്ഞു

ഭൂരിപക്ഷം കുറഞ്ഞു

രാജസ്ഥാനില്‍ കോണ്‍ഗ്രസ് വനന്‍ വിജയം നേടുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ എല്ലാം. എന്നാല്‍ ഭൂരിപക്ഷം വളരെ കുറഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം കിട്ടാനുള്ള സാധ്യത കുറവാണ്. മുമ്പ് ഭരിച്ച ചരിത്രവും ഇനി അവസരമില്ലെന്നതും ഗെലോട്ടിന് ഗുണകരമാണ്. വന്‍ ഭൂരിപക്ഷം കിട്ടിയിരുന്നെങ്കില്‍ അത് പൈലറ്റിന്റെ മികവായി കണ്ടേനെ. എന്നാല്‍ ഇവിടെ ഗെലോട്ട് വിചാരിച്ച പോലെ കാര്യങ്ങള്‍ വന്നിരിക്കുകയാണ്.

Recommended Video

cmsvideo
രാജസ്ഥാനില്‍ നേട്ടമുണ്ടാക്കി സിപിഎം | Oneindia Malayalam
രാഹുല്‍ തീരുമാനിക്കും

രാഹുല്‍ തീരുമാനിക്കും

അശോക് ഗെലോട്ട് തന്നെ മുഖ്യമന്ത്രിയാവാനുള്ള സാധ്യതയാണ് തെളിയുന്നത്. അടുത്ത ദിവസം തന്നെ അദ്ദേഹത്തെ നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിച്ചേക്കും. എന്നാല്‍ ഇതിന് രാഹുല്‍ ഗാന്ധിയുടെ നിലപാടും ഇതില്‍ നിര്‍ണായകമാകും. അദ്ദേഹവും ഗെലോട്ടിന്റെ പിന്തുണയ്ക്കാനാണ് സാധ്യത. ബിഎസ്പി പോലുള്ള സഖ്യത്തിന്റെ പിന്തുണ നേടണമെങ്കില്‍ ഗെലോട്ട് അത്യാവശ്യമാണെന്ന് രാഹുല്‍ ഗാന്ധി തിരിച്ചറിഞ്ഞിട്ടുണ്ട്. മായാവതിയും ഇത് തന്നെയാണ് അറിയിച്ചിരിക്കുന്നത്.

ഛത്തീസ്ഗഡില്‍ ആര് മുഖ്യമന്ത്രിയാവും..... സാധ്യത അഞ്ച് പേര്‍ക്ക്... ഇവരില്‍ ആരുമാകാംഛത്തീസ്ഗഡില്‍ ആര് മുഖ്യമന്ത്രിയാവും..... സാധ്യത അഞ്ച് പേര്‍ക്ക്... ഇവരില്‍ ആരുമാകാം

സച്ചിന്‍ പൈലറ്റിന് ഒപ്പം പറന്ന് ടോങ്ക്! പരാജയപ്പെട്ട മന്ത്രിമാരെ എണ്ണി തളര്‍ന്ന് ബിജെപിസച്ചിന്‍ പൈലറ്റിന് ഒപ്പം പറന്ന് ടോങ്ക്! പരാജയപ്പെട്ട മന്ത്രിമാരെ എണ്ണി തളര്‍ന്ന് ബിജെപി

English summary
ashok gehlot may become cm of rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X