Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗെലോട്ടില്ല, കമല്‍നാഥുമില്ല, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഈ 3 പേര്‍; രാഹുല്‍ തന്നെ വരുമോ?

ദില്ലി: ഹൈക്കമാന്‍ഡിനെ വിറപ്പിച്ച് കൊണ്ടുള്ള അശോക് ഗെലോട്ടിന്റെ നാടകത്തിന് വിജയം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹം മത്സരിക്കാനുണ്ടാവില്ലെനനാണ് സൂചന. എന്നാല്‍ ഹൈക്കമാന്‍ഡിന് അദ്ദേഹത്തിനുള്ള വിശ്വാസം പൂര്‍ണമായും നഷ്ടമായിരിക്കുകയാണ്. നേരത്തെ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു ഗെലോട്ട്.

അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ് കോണ്‍ഗ്രസില്‍. മൂന്ന് പേരുടെ പേരുകളാണ് ഇപ്പോള്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നിരിക്കുന്നത്. എന്നാല്‍ ഇവരുടെ ജനപ്രീതി എത്രത്തോളമുണ്ടെന്ന കാര്യം നേതാക്കള്‍ക്ക് തന്നെ സംശയമാണ്. ഇതോടെ പ്രതിസന്ധി വര്‍ധിച്ചിരിക്കുകയാണ്. അധ്യക്ഷ പോരാട്ടത്തിന്റെ വിശദമായ വിവരങ്ങളിലേക്ക്...

1

രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ട് തുടരുമെന്നാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഗെലോട്ടുണ്ടാവില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. രാജസ്ഥാനിലെ പ്രതിസന്ധിയാണ് പ്രധാന കാരണം. ചതിയന്മാരെ ചുമക്കാന്‍ രാജസ്ഥാന്‍ എംഎല്‍എമാര്‍ ഇല്ലെന്ന് ഗെലോട്ടിന്റെ വിശ്വസ്തനായ ശാന്തി ധാരിവാള്‍ പറഞ്ഞു. അതേസമയം ശശി തരൂര്‍ നാമനിര്‍ദേശ പത്രിക ഈ മാസം മുപ്പതിന് സമര്‍പ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി മത്സരിക്കേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി.

2

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താനില്ലെന്ന് കമല്‍നാഥും പറഞ്ഞു. സോണിയാ ഗാന്ധിയെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ മറ്റ് മൂന്ന് പേരുടെ പേരുകളാണ് സജീവമായി രംഗത്തുള്ളത്. കെസി വേണുഗോപാല്‍, ദിഗ് വിജയ് സിംഗ്, മല്ലികാര്‍ജുന്‍ ഗാര്‍ഗെ എന്നിവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് സജീവ പരിഗണനയിലുള്ളത്. വേണുഗോപാല്‍ മത്സരിക്കുമോ എന്നറിയില്ല. ദിഗ് വിജയ് സിംഗ് മത്സരിക്കാനുള്ള ആഗ്രഹം നേരത്തെ പറഞ്ഞതാണ്. ഗാര്‍ഗെ നിലവില്‍ ഒരു പദവി കോണ്‍ഗ്രസില്‍ വഹിക്കുന്നുണ്ട്.

3

മുകുള്‍ വാസ്‌നിക്കിന്റെ പേരും മത്സരിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. ഇവര്‍ നാല് പേരും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനും സാധ്യതയുണ്ട്. ഗെലോട്ട് നേതൃത്വത്തോട് പെരുമാറിയ രീതി മോശമാണെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറയുന്നു. ഗെലോട്ടിനോട് തല്‍ക്കാലം അകലം പ്രാപിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ഗെലോട്ടിനെ മുഖ്യമന്ത്രിയായി തുടരാനുള്ള എംഎല്‍എമാരുടെ പ്രമേയം ഭിന്നതാല്‍പര്യമാണെന്ന് അ ജയ് മാക്കന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാല്‍ മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ പാടില്ലെന്നും മാക്കന്‍ പറഞ്ഞു.

4

അജയ് മാക്കന്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ട് രാജസ്ഥാനിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചു. സോണിയയുടെ വീട്ടിലെത്തിയാണ് ഇക്കാര്യം അറിയിച്ചത്. ഓരോ എംഎല്‍എയെയും വ്യക്തിപരമായി കണ്ട് കാര്യങ്ങള്‍ ചോദിക്കാനാണ് സോണിയാ ഗാന്ധി നിര്‍ദേശിച്ചത്. കൂട്ടമായി ആരോടും കാര്യങ്ങള്‍ ചോദിക്കാറുള്ളത്. ഗെലോട്ട് ക്യാമ്പില്‍ നിന്നുള്ള ഒരാളെ മുഖ്യമന്ത്രിയാക്കണമെന്നാണ് അവര്‍ പറയുന്നത്. പാര്‍ട്ടി അറിയാതെ എംഎല്‍എമാര്‍ സമാന്തര യോഗം വിളിക്കുന്നത് അച്ചടക്ക നടപടിക്ക് വഴിയൊരുക്കും. ഇതേ സോണിയാ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും മാക്കന്‍ പറഞ്ഞു.

5

ഗെലോട്ടില്‍ നിന്ന് ഇങ്ങനൊരു വിമത നീക്കം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നാണ് സോണിയാ ഗാന്ധി പറയുന്നത്. അവരുടെ വിശ്വസ്തരെ കടുത്ത നിരാശ സോണിയ അറിയിച്ചിരിക്കുകയാണ്. ഗെലോട്ടിനെ വിശ്വസ്തനായിട്ടായിരുന്നു കണ്ടത്. അദ്ദേഹവും കൂടെയുള്ളവരും ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും സോണിയ പറഞ്ഞു. പ്രിയങ്ക ഗാന്ധിയും കമല്‍നാഥും സോണിയയെ കാണാന്‍ അവരുടെ വസതിയില്‍ എത്തിയിരുന്നു. രാജസ്ഥാന്‍ മന്ത്രി അശോക് ചന്ദന ഗെലോട്ട് പക്ഷത്തിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+