കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെലോട്ടിന്റെ മാസ്റ്റര്‍ പ്ലാനില്‍ വീണ് സച്ചിന്‍, 3 ഓപ്ഷന്‍ മാത്രം, പകരക്കാര്‍ റെഡി, ഇനി രാഹുലിനൊപ്പം

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ ഇത്രയൊക്കെ പ്രതിസന്ധി കടുത്തെങ്കിലും വിശ്വാസ വോട്ടില്‍ അശോക് ഗെലോട്ട് വിജയിക്കുമെന്ന് ഉറപ്പ്. ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ഉറപ്പാണ് ഇതിന് പ്രധാന കാരണം. ഇതുവരെ കാണാത്ത രീതിയില്‍ ബിജെപിയെ നേരിടുന്ന നേതാവായി അശോക് ഗെലോട്ട് മാറിയിരിക്കുകയാണ്. അതാണ് രാഹുല്‍ ഗാന്ധി നേരിട്ട് തന്നെ ഗെലോട്ടിനെ പിന്തുണയ്ക്കാന്‍ കാരണം. ഇനി മൂന്ന് ഓപ്ഷനുകള്‍ മാത്രമാണ് സച്ചിന് മുന്നിലുള്ളത്. ഇതിലൊന്ന് മാത്രമാണ് അദ്ദേഹത്തിന് കുറച്ചെങ്കിലും അനുകൂലമായി നില്‍ക്കുന്നത്. ഗെലോട്ടിന്റെ മാസ്റ്റര്‍ പ്ലാനാണ് ഇവിടെ വിജയിക്കാന്‍ പോകുന്നത്.

ഗെലോട്ടിന്റെ മാസ്റ്റര്‍ പ്ലാന്‍

ഗെലോട്ടിന്റെ മാസ്റ്റര്‍ പ്ലാന്‍

സച്ചിനെ ബിജെപി ഏജന്റായും സ്വയം ബിജെപിയുടെ കടുത്ത വിമര്‍ശകനായും ഇമേജ് മാറ്റിയാണ് ഗെലോട്ട് പൈലറ്റിനെ വീഴ്ത്തിയത്. ഇത് പക്ഷേ ഒറ്റ രാത്രി കൊണ്ട് സംഭവിച്ചതല്ല. കഴിഞ്ഞ ആറ് മാസമായി ബിജെപിയെ അഗ്രസീവായിട്ടാണ് ഗെലോട്ട് നേരിട്ടത്. അതും മോദിയെയും അമിത് ഷായെയും ഭരണഘടനയുടെ അന്തകരെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ ഒരാള്‍ പോലും ഈ തലത്തിലേക്ക് പോയിരുന്നില്ല. ഇതിന് പുറമേ രാഹുലിന്റെ തിരിച്ചുവരവിന് വേണ്ടി കൃത്യമായി ചരട് വലിച്ചതും ഗെലോട്ടായിരുന്നു. പൈലറ്റ് ഈ ഘട്ടത്തിലെല്ലാം പിന്തള്ളി പോയി.

രാഹുലിന്റെ മാറ്റം

രാഹുലിന്റെ മാറ്റം

രാഹുല്‍ തന്റെ ടീമിലെ ബിജെപിയുമായി കൂറുള്ളവരെ തിരഞ്ഞ് പിടിച്ച് മനസ്സിലാക്കുന്ന ഘട്ടത്തിലാണ് സച്ചിന്‍ വിമത നീക്കം പ്രഖ്യാപിച്ചത്. ഗൗരവ് ഗൊഗോയ്, തരുണ്‍ ഗൊഗോയ് എന്നിവരെ തളച്ചിടാനും രാഹുല്‍ തീരുമാനിച്ചിരുന്നു. സച്ചിന്‍ ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ പോയി ഒളിച്ചിരുന്നതോടെ കാര്യങ്ങള്‍ ഗെലോട്ടിന് കൂടുതല്‍ അനുകൂലമായി. പിന്നീടുള്ള ഗെലോട്ടിന്റെ ഓരോ നീക്കവും ബിജെപിക്കെതിരെയായിരുന്നു. രാഹുലിന് ഗെലോട്ടിന് പിന്തുണ പ്രഖ്യാപിച്ച് ഒപ്പം ചേര്‍ക്കാന്‍ ഇത് ധാരാളമായിരുന്നു.

മൂന്ന് ഓപ്ഷനുകള്‍

മൂന്ന് ഓപ്ഷനുകള്‍

തുടര്‍ച്ചയായി ബിജെപി ക്യാമ്പിലേക്ക് ഗെലോട്ട് പടനയിച്ചതോടെ സച്ചിന് മുന്നില്‍ അവരുടെ വാതില്‍ അടഞ്ഞിരിക്കുകയാണ് ഇനി മൂന്ന് ഓപ്ഷനുകളാണ് സച്ചിന് മുന്നിലുള്ളത്. അതിലൊന്ന് ഗെലോട്ട് പറയുന്ന രീതിയില്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുകയാണ്. ഏറ്റവും നല്ല മാര്‍ഗം ഇതാണ്. പക്ഷേ ഇതിലൂടെ മുഖ്യമന്ത്രി പദത്തിനായുള്ള സച്ചിന്റെ മോഹം ഇല്ലാതാവും. ഗെലോട്ടിന്റെ ഏറ്റവും വലിയ ലക്ഷ്യവും അത് തന്നെയാണ്. തിരിച്ചെത്തുന്ന സച്ചിന് പഴയ വീര്യം ഉണ്ടാവില്ലെന്നും ഗെലോട്ടിന് അറിയാം.

Recommended Video

cmsvideo
സച്ചിന്‍ പൈലറ്റിനോട് സോണിയയ്ക്ക് പൊറുക്കാനാകുമോ ? | Oneindia Malayalam
ഇനിയുള്ള വഴികള്‍

ഇനിയുള്ള വഴികള്‍

ഒന്നുകില്‍ പ്രാദേശികമായി ഒരു പാര്‍ട്ടി ഉണ്ടാക്കുക അതല്ലെങ്കില്‍ ബിജെപിയില്‍ ചേരുന്ന എന്ന രണ്ട് ഓപ്ഷന്‍ കൂടിയാണ് സച്ചിന് ബാക്കിയുള്ളത്. വസുന്ധര രാജ നേരത്തെ തന്നെ ഗെലോട്ടുമായി ഉണ്ടാക്കിയ ഡീല്‍ പ്രകാരം സച്ചിനെ ബിജെപിയിലെത്തില്ല. കാരണം വസുന്ധരയ്ക്ക് സച്ചിന്‍ വലിയ ഭീഷണിയാണ്. പ്രഗതിശീല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സച്ചിന്‍ മുന്നോട്ട് പോയാല്‍ ചെറിയൊരു പ്രതീക്ഷയുണ്ട്. ഒരു വര്‍ഷം കൊണ്ട് അദ്ദേഹത്തിന് പാര്‍ട്ടി വളര്‍ത്തിയെടുക്കാം. അയോഗ്യത വന്നാല്‍ ഇത് കൂടുതല്‍ എളുപ്പമാകും. വന്‍കിട കോര്‍പ്പറേറ്റുകളുടെ പിന്തുണ സച്ചിനൊപ്പമുണ്ട്.

സീനിയര്‍ പവര്‍

സീനിയര്‍ പവര്‍

അശോക് ഗെലോട്ട് അടുത്ത ആറ് മാസത്തേക്കുള്ള നീക്കങ്ങള്‍ വരെ സജ്ജമാക്കിയാണ് നില്‍ക്കുന്നത്. പൈലറ്റ് ക്യാമ്പിനെ പുറത്താക്കി പകരം ജാതി സമവാക്യത്തെ ഒപ്പിച്ച് അപകടം ഒഴിവാക്കിയിരിക്കുകയാണ് ഗെലോട്ട്. പുതിയ സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോത്താസാര ജാട്ട് വിഭാഗം നേതാവാണ്. 30 എംഎല്‍എമാരും 7 എംപിമാരും ജാട്ട് വിഭാഗത്തില്‍ നിന്നാണ്. ഭില്‍ വിഭാഗത്തില്‍ നിന്നുള്ള ഗണേഷ് ഗോഗ്രയാണ് മറ്റൊരാള്‍. ആദിവാസി വിഭാഗമാണ് ഗോഗ്ര. ദക്ഷിണ രാജസ്ഥാനില്‍ ഈ വിഭാഗത്തെ ഒപ്പം കൂട്ടുന്നതിലൂടെ സര്‍ക്കാരിന്റെ അടിത്തറ ഭദ്രമാകും.

രാഹുലിന്റെ ടീമിലേക്ക്

രാഹുലിന്റെ ടീമിലേക്ക്

അശോക് ഗെലോട്ട് ടീം രാഹുലിലെ മുന്‍നിര നേതാവായി മാറിയിരിക്കുകയാണ്. സീനിയര്‍ ടീമിലെ എല്ലാ നേതാക്കളെയും മറികടന്നാണ് ഗെലോട്ട് ഇവിടേക്ക് എത്തിയത്. അതിന് പ്രധാന കാരണമായി രാജസ്ഥാനിലെ പ്രതിസന്ധി മാറിയിരിക്കുകയാണ്. മോദിയുടെയും അമിത് ഷായുടെയും നീക്കങ്ങളെ എതിരിടാന്‍ തുല്യനായ ഒരു നേതാവിനെ രാഹുലിന് ഗെലോട്ടിലൂടെ ലഭിച്ചിരിക്കുകയാണ്. ബിജെപി നേതാക്കള്‍ക്കെതിരെ തുടരെ കേസുകള്‍ വന്നത് ഈ നീക്കത്തിലൂടെയാണ്. പകരം ഗെലോട്ടിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രം ലക്ഷ്യമിട്ടു. പക്ഷേ അതൊന്നും ഏറ്റില്ല. ഗവര്‍ണറെ പ്രതിഷേധത്തിലേക്ക് കൊണ്ടുവന്നത് രാഹുലിനെ ശരിക്കും അമ്പരിപ്പിച്ചിരിക്കുകയാണ്. അദ്ദേഹവും പരസ്യമായി ഗവര്‍ണറെ ലക്ഷ്യമിട്ടു. ഇതെല്ലാം ഗെലോട്ടിന്റെ മിടുക്കാണ്.

സച്ചിന്‍ വീണത് ഇങ്ങനെ

സച്ചിന്‍ വീണത് ഇങ്ങനെ

അശോക് ഗെലോട്ട് അടുത്ത തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തിലേക്ക് നീങ്ങാനുള്ള സാധ്യതകളും മുന്നിലുണ്ട്. സ്വന്തം കോട്ട നഷ്ടപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹം അഗ്രസീവായത്. കുറച്ച് കാലമായി മോദി-ഷാ സഖ്യത്തിന്റെ സ്‌റ്റൈല്‍ ഗെലോട്ട് നീരിക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ ക്യാമ്പിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അത് ബിജെപിക്കെതിരെ തന്നെ ഉപയോഗിച്ചാണ് സച്ചിനെ വീഴ്ത്തിയത്. ഗജേന്ദ്ര ഷെഖാവത്ത് മോദിയുടെ വിശ്വസ്തനായത് കൊണ്ടാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. രാഹുലിന്റെ ടീമില്‍ സച്ചിന് പകരം ഗെലോട്ട് സ്ഥിര സാന്നിധ്യമായിരിക്കുകയാണ് ഈ മിന്നല്‍ നീക്കങ്ങളിലൂടെ.

English summary
ashok gehlot used aggressive style against sachin pilot that impress rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X