കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശോക് ഗെഹ്ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി! സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
രാജസ്ഥാനിലെ തർക്കം അവസാനിപ്പിച്ചു | Oneindia Malayalam

ജയ്പൂര്‍: നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മുതിര്‍ന്ന നേതാവ് അശോക് ഗെഹ്ലോട്ടിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തിരുമാനിച്ചു.സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയാകും. ഇരുവര്‍ക്കുമൊപ്പം രാജസ്ഥാനിലെ എഐസിസി നിരീക്ഷകനായ കെസി വേണുഗോപാല്‍ പത്രസമ്മേളനം നടത്തിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ മുഖ്യമന്ത്രി സൂചന നല്‍കി ഇരുവര്‍ക്കും ഒപ്പമുള്ള ചിത്രം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

saaaaaaaaaa-1544785616.j

കേവല ഭൂരിപക്ഷം നേടി രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയ പിന്നാലെയാണ് മുഖ്യമന്ത്രി പദം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചൂടിപിടിച്ചത്. ആരാകും മുഖ്യമന്ത്രിയെന്ന ചര്‍ച്ച സജീവമായെങ്കിലും ഒരു സമവായത്തില്‍ എത്താന്‍ നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല.സ്വതന്ത്രരടക്കമുള്ള എംഎല്‍എമാര്‍ ഗെഹ്ലോട്ടിനെ പിന്തുണച്ചപ്പോള്‍ ഗുജ്ജര്‍ വിഭാഗവും പാര്‍ട്ടിയിലെ യുവജന നേതാക്കളും സച്ചിന്‍ പൈലറ്റിനായി മുറവിളി കൂട്ടി.

ഇതോടെ ഇരുവരേയും രാഹുല്‍ ഗാന്ധി ഇന്നലെയോടെ ദില്ലിയിലേക്ക് വിളിപ്പിച്ച് പ്രത്യേകം ചര്‍ച്ച നടത്തി.മുഖ്യമന്ത്രിയായി ഗെഹ്ലോട്ടിനേയും ഉപമുഖ്യമന്ത്രിയായി സച്ചിനേയും തിരുമാനിച്ചു. എന്നാല്‍ ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ സച്ചിന്‍ തയ്യാറായില്ല. നാല് വര്‍ഷം സംസ്ഥാനത്ത് ക്രീയാത്മകമായ പ്രവര്‍ത്തനം നടത്തിയ തന്നെ ദില്ലിയിലെ നേതാവിന് വേണ്ടി തഴയുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നായിരുന്നു സച്ചിന്‍റെ നിലപാട്.

ഇതോടെ ഇന്ന് ഇരുവരേയും വീണ്ടും രാഹുല്‍ ഗാന്ധി ചര്‍ച്ചയ്ക്കായി വിളിച്ച് വരുത്തി. നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ സച്ചിന്‍ പൈലറ്റ് തയ്യാറാവുകായായിരുന്നു. ഇത് മൂന്നാം തവണയാണ് അശോക് ഗെഹ്ലോട്ട് രാജസ്ഥാന്‍റെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.

English summary
Ashok Gehlot to be named Rajasthan Chief Minister: reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X