അപ്പോള്‍ ബിജെപിയും മാറിയോ...ആള്‍ദൈവങ്ങളുടെ ആശ്രമങ്ങള്‍ നിരോധിക്കണമെന്ന് !!!
ദില്ലി: പൊതുവേ ആള്‍ ദൈവങ്ങളെ പിന്തുണക്കുന്ന നിലപാടാണ് ബിജെപിയുടേത്. ബാബ രാംദേവിനോടും അമൃതാനന്ദമയിയോടും ഒക്കെ ഉള്ള അവരുടെ നിലപാട് അതാണ് വ്യക്തമാക്കുന്നത്. എന്നാല്‍ ആള്‍ദൈവങ്ങള്‍ക്കെതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് ബിജെപിയുടെ മുഖപത്രമായ കമല്‍ സന്ദേശ്.
ബാബ രാംപാലിനെ പോലുള്ള ആള്‍ദൈവങ്ങള്‍ക്കും അവരുടെ ആശ്രമങ്ങള്‍ക്കും എതിരെയാണ് കമല്‍ സന്ദേശ് മുഖപ്രസംഗം എഴുതിയത്. ഇത്തരം ആശ്രമങ്ങള്‍ ഭീകരവാദത്തിന്റെ കേന്ദ്രങ്ങളായിക്കൊണ്ടിരിക്കുകയാണെന്നാണ് കമല്‍ സന്ദേശില്‍ ആരോപിക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ നടത്തുന്ന ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ വിശദമായി അന്വേഷിക്കണം എന്നും പത്രം ആവശ്യപ്പെടുന്നു.

രാംപാലിനെ പോലുള്ളവര്‍ ഒറ്റ ദിവസം കൊണ്ട് സൃഷ്ടിക്കപ്പെടുന്നതല്ല. അന്ധവിശ്വാസങ്ങളുടെ ഒരു ശൃംഘല തന്നെ അവര്‍ സമൂഹത്തില്‍ പതുക്കെ പതുക്കെ പരത്തുകയാണ്. തുടക്കത്തില്‍ തന്നെ ഇത്തരം ആശ്രമങ്ങളെ നിരോധിക്കണം എന്നും കമല്‍ സന്ദേശ് പത്രം ആവശ്യപ്പെടുന്നു.
എന്നാല്‍ എല്ലാ ആള്‍ദൈവങ്ങളേയും പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാന്‍ ബ്‌ജെപി മുഖപത്രം തയ്യാറായിട്ടില്ല. രാംപാലിന് നേരെ മാത്രമാണ് ആക്രമണം. ദേര സച്ച സൗദയെ പോലുള്ളവര്‍ക്കെതിരെ ഒരുവാക്കുപോലും പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്.
എന്തായാലും ആള്‍ദൈവങ്ങളുടെ കാര്യത്തില്‍ ബിജെപിയില്‍ ഇത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവക്കുമെന്ന് ഉറപ്പാണ്. പല സംസ്ഥാനങ്ങളിലും ആള്‍ ദൈവങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ബിജെപി നേതാക്കള്‍.












Click it and Unblock the Notifications