യുവാക്കള്‍ ഇനി ബിജെപിയോട് ചോദിച്ചശേഷം വിവാഹം കഴിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശം

  • Posted By:
Subscribe to Oneindia Malayalam

ന്യൂഡല്‍ഹി: വിരാട് കോഹ്‌ലി-അനുഷ്‌ക ശര്‍മ്മ വിവാഹമാമാങ്കം ഇറ്റലിയില്‍ കെങ്കേമമായി അരങ്ങേറി. മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ഒരു ബിജെപി എംഎല്‍എക്ക് മാത്രം ആ വിവാഹം ഇഷ്ടപ്പെട്ടില്ല. മധ്യപ്രദേശിലെ ബിജെപി എംഎല്‍എ പന്നാലാല്‍ ഷാക്യയാണ് ഇറ്റലിയില്‍ വിവാഹിതനായ കോഹ്‌ലിയുടെ ദേശഭക്തിയെ ചോദ്യം ചെയ്തത്.

യുപിയും കർണാടകയും വർഗീയ കലാപത്തിന്റെ കോട്ട; കേരളത്തിൽ 13 കേസ്, ഗോവ ശാന്തം!

എന്നാല്‍ ബിജെപി എംഎല്‍എയുടെ അഭിപ്രായപ്രകടനം വീണുകിട്ടിയ അവസരമാക്കി മാറ്റുകയാണ് കോണ്‍ഗ്രസ്. വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുന്ന ചെറുപ്പക്കാര്‍ ബിജെപിയുടെ മുന്‍കൂര്‍ അനുമതി വാങ്ങുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പരിഹസിച്ചു. വിവാഹവേദിയും, സദ്യക്ക് വിളമ്പുന്ന ഭക്ഷണത്തിന്റെ മെനുവും കൂടി അവരെ കാണിക്കണമെന്ന് സുര്‍ജേവാല ഉപദേശിച്ചു.

bjpflag

'ഇന്ത്യയിലെ എല്ലാ യുവതിയുവാക്കളോടുമായി പറയുകയാണ്, ബിജെപിയില്‍ നിന്നും ഇപ്പറയുന്ന കാര്യങ്ങളില്‍ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്: ആരെ വിവാഹം കഴിക്കണമെന്ന കാര്യം, വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന വേദിയുടെ കാര്യം, ഏതൊക്കെ രീതിയിലാണ് ആഘോഷിക്കേണ്ടത്, കൂടാതെ മെനുവും', സുര്‍ജേവാല ട്വീറ്റ് ചെയ്തു.

അനുഷ്‌ക ശര്‍മ്മയെ ഇറ്റലിയില്‍ വെച്ച് വിവാഹം കഴിച്ചതാണ് ബിജെപി എംഎല്‍എയെ ചൊടിപ്പിച്ചത്. ഒരു വലിയ ക്രിക്കറ്റ് താരം വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ വേദി ഇന്ത്യയില്‍ നിശ്ചയിക്കാതെ വിദേശത്തേക്ക് മാറ്റി. സ്വന്തം രാജ്യത്തിന് പ്രാധാന്യം കല്‍പ്പിക്കാത്ത ആ താരത്തിന് ദേശഭക്തി ഉണ്ടാകാന്‍ ഇടയില്ലെന്നായിരുന്നു കോഹ്‌ലിയുടെ പേരെടുത്ത് പറയാതെ ഷാക്യ ആരോപിച്ചത്.

English summary
Congress leader says Ask BJP before marrying
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്