• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഛത്തീസ്ഗഢ് മോഡലില്‍ അസം പിടിക്കാന്‍ വന്‍ തന്ത്രമൊരുക്കി കോണ്‍ഗ്രസ്; ബിജെപി വിയര്‍ക്കും

ഗുഹാവത്തി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ പരാജയം നേരിടേണ്ടി വന്നെങ്കിലും നിയസമഭ തിരഞ്ഞെടുപ്പില്‍ ആസാമില്‍ ശക്തമായ മത്സരമാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്നത്. കഴിഞ്ഞ മൂന്ന് മാസമായുള്ള കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഇത് പ്രകടമാണ്. അസമീന്‍റെ സമീപകാല ചരിത്രത്തില്‍ നിന്നും വ്യത്യസ്തമായി പാര്‍ട്ടിക്ക് അധികാരമുള്ള മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും രാജസ്ഥാനില്‍ നിന്നുള്ള അശോക് ഗെലോട്ടും സംസ്ഥാനത്ത് സജീവവുമാണ്.

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മാച്ച് പരമ്പര, ചിത്രങ്ങള്‍ കാണാം

ഛത്തീസ്ഗഢ് മോഡല്‍

ഛത്തീസ്ഗഢ് മോഡല്‍

ഛത്തീസ്ഗഢ് മോഡല്‍ അസമില്‍ ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്നാണ് ഭൂപേഷ് ഭാഗലുമായി ബന്ധപ്പെട്ട വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ മൂന്ന് പ്രധാന ഉപദേഷ്ടാക്കളായ വിനോദ് വർമ്മ, രുചിർ ഗാർഗ്, രാജേഷ് തിവാരി എന്നിവരും അസമില്‍ സജീവമാമ്. ഛത്തീസ്ഗഡില്‍ നിന്നുള്ള പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഉൾപ്പെടുന്ന രണ്ട് ഡസനിലധികം ടീമുകളെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മേൽനോട്ടത്തിനായി അസമിലേക്ക് മാറ്റിയിട്ടുണ്ട്. എ.ഐ.സി.സി ഇൻചാർജ് ജിതേന്ദ്ര സിംഗ് ഇതിനകം നടത്തിയ പ്രചാരണത്തിന് പുറമെയാണിത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം

സംസ്ഥാന ഘടകത്തില്‍ ശക്തമായിരുന്ന വിഭാഗീയത നിയന്ത്രിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എല്ലാകാലത്തിലേതെന്നതുപോലെ തന്ത്രപരമാണെന്നതിനാൽ അതീവ ശ്രദ്ധയോടെയാണ് നീങ്ങുന്നത് അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായപ്പെടുന്നു. 'രണ്ട് മാസം മുമ്പ് ജിതേന്ദ്ര സിംഗ് ഞങ്ങളെ എല്ലാവരെയും ഒരു റിസോർട്ടിലേക്ക് കൊണ്ടുപോയി. ഞങ്ങൾ ഒരുമിച്ച് മണിക്കൂറുകളോളം ചര്‍ച്ച ചെയ്തു. അദ്ദേഹത്തിന്റെ സന്ദേശം വളരെ വ്യക്തമായിരുന്നു. ആരെയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി അവതരിപ്പിക്കില്ല'-അസമില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറയുന്നു.

ബസ് യാത്രകൾ

ബസ് യാത്രകൾ

എല്ലാ മുതിർന്ന നേതാക്കളും ഒരേസമയം ബസ് യാത്രകൾ നടത്തണമെന്നും യോഗത്തില്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഗൗരവ് ഗോഗോയ്, സുസ്മിത ദേവ്, ദെബബ്രത സൈകിയ, പ്രദ്യുത് ബൊർദോലോയ് എന്നിവരായിരുന്നു ഈ യാത്രകളുടെ നേതൃത്വം വഹിച്ചത്. നാഗാവോൺ ജില്ലയിലെ ശ്രീമന്ത ശങ്കർദേവിന്റെ ജന്മസ്ഥലമായ ബോർദുവ സത്രയിൽ നിന്നാണ് ബൊർദോലോയുടെ യാത്ര ആരംഭിച്ചത്. സൈകിയ ശിവസാഗർ നഗരത്തിൽ നിന്നും ഗൗരവ് ഗോഗോയി ഗുഹാവത്തിയില്‍ന്നും നിന്നും യാത്ര ആരംഭിച്ചപ്പോള്‍ സിൽചാറിൽ നിന്ന് സുസ്മിത ദേവിയായിരുന്നു യാത്ര ആരംഭിച്ചത്.

 ഭാഗേലിന് ചുമതല

ഭാഗേലിന് ചുമതല

ഛത്തീസ്ഗഡ് ടീമിനുപുറമെ, എ.ഐ.സി.സി സെക്രട്ടറിമാരായ അനിരുദ്ധ് സിംഗ്, പൃഥ്വിരാജ് പ്രഭാകർ സതേ, വികാസ് ഉപാധ്യായ, ജോയിന്റ് സെക്രട്ടറി ആദിത്യ ശർമ്മ എന്നിവരെയും വിവിധ മേഖലകളിൽ നിയമിച്ചിട്ടുണ്ട്. ജനുവരി ആദ്യമായി അസമിലെത്തിയ ഛത്തീസഗ്ഡ് ടീം പ്രചാരണ മാനേജ്മെന്റിനും ഏകോപനത്തിന്‍റെയും ചുമതല ഭാഗേലിന് നല്‍കുകയും ബൂത്ത് പ്രവര്‍ത്തകര്‍ക്കായി "സങ്കൽപ് ശിവറുകൾ" നടത്തുകയും ചെയ്തിരുന്നു.

ബോഡോ മേഖല

ബോഡോ മേഖല

ബോഡോ മേഖലയിലെ ഏതാനും നിയമസഭാ മണ്ഡലങ്ങൾ ഒഴികെ എല്ലാ സീറ്റുകളിലും കേഡര്‍മാരെ താമസിപ്പിച്ചാണ് പ്രവര്‍ത്തനം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 126 അംഗ നിയമസഭയില്‍ 86 സീറ്റുകള്‍ നേടിയാണ് ബിജെപി സഖ്യം അധികാരത്തിലേറിയത്. അന്ന് കോണ്‍ഗ്രസിന് ലഭിച്ചത് വെറും 25 സീറ്റുകളായിരുന്നു. എന്നാല്‍ ഇത്തവണ എന്ത് വിലകൊടുത്തും അധികാരം പിടിക്കുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

രാഗിണി എംഎംഎസ് റിട്ടേൺസിലെ രാഗിണി! കരീഷ്മ ശർമയുടെ ചിത്രങ്ങൾ കാണാം

cmsvideo
  NCP മൂന്ന് സീറ്റുകളിൽ മത്സരിക്കും : Minister A K Saseendran | Oneindia Malayalam

  English summary
  assam assembly election 2021; Congress to win Assam on Chhattisgarh model
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X