അസം തിരഞ്ഞെടുപ്പ്: ഹിമാന്തയുടെ സഹോദരനെ സ്ഥലം മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ, മന്ത്രിക്ക് വീണ്ടും തിരിച്ചടി
ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് അസം മന്ത്രി ഹിമാന്ത ബിശ്വ ശർമയെ വിലക്കിയതിന് പിന്നാലെ വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. മന്ത്രിയുടെ സഹോദരൻ പോലീസ് സൂപ്രണ്ട് സുശാന്ത ബിശ്വ ശർമ്മയെയും ജില്ലയിൽ നിന്ന് സ്ഥലം മാറ്റി. തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. തലസ്ഥാനത്തെ അനുയോജ്യമായ ഏതെങ്കിലും പദവിയിലേക്ക് മാറ്റി നിയമിക്കണമെന്നും വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. പകരം ഐപിഎസ് ഓഫീസർ വീര വേനകത രാകേഷ് റെഡ്ഡിയെ ഉടൻ തന്നെ ഗോൽപാറ ജില്ലയിലെ പുതിയ പോലീസ് സൂപ്രണ്ടായി നിയമിക്കും. ഏപ്രിൽ 6 ന് മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിൽ.
ഇസി അണ്ടർ സെക്രട്ടറി ലവ കുശ് യാദവ് ഒപ്പിട്ട ഉത്തരവിൽ കംപ്ലയിൻസ് റിപ്പോർട്ട് ഉടൻ കമ്മീഷന് നൽകുമെന്നും കമ്മീഷൻ വ്യക്തമാക്കി. ബോഡോലാന്റ് പീപ്പിൾസ് ഫ്രണ്ട് തവവനായ ഹഗ്രാമ മൊഹിലാരിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ചതോടെയാണ് മന്ത്രിക്കെതിരെ കമ്മീഷൻ നടപടി സ്വീകരിച്ചത്. അസം മന്ത്രിയായ ഹിമാന്ത ബിശ്വ ശർമയെ 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽ നിന്ന് വിലക്കിക്കൊണ്ടാണ് വെള്ളിയാഴ്ച കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും റോഡ്ഷോയിലും പങ്കെടുക്കാനും മന്ത്രിക്ക് സാധിക്കില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പൊതുയോഗങ്ങൾ, ഘോഷയാത്രകൾ, റാലികൾ, റോഡ്ഷോകൾ, മാധ്യമങ്ങളിലൂടെയും സോഷ്യൽമീഡിയയിലുടെയുമുള്ള പ്രതികരണത്തിനും പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും കമ്മീഷൻ അദ്ദേഹത്തെ വിലക്കി.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം

അസമിൽ രണ്ട് ഘട്ട തിരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണം ഏപ്രിൽ 4 ന് വൈകുന്നേരം 6 മണിക്ക് അവസാനിക്കാനിരിക്കെയാണ് മന്ത്രിക്ക് തിരിച്ചടി നേരിടേണ്ടിവന്നത്. അടുത്ത 48 മണിക്കൂർ സമയത്തേക്ക് പ്രചാരണം നിർത്തിവെക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ടെന്നും അതിനാൽ നാളെ നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ യോഗങ്ങളും റദ്ദാക്കിയെന്നും ഹിമാന്ത ബിശ്വ ശർമ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിച്ച് ഹിമാന്ത ബിശ്വ ശർമ സഖ്യ കക്ഷിയായ ബിപിഎഫ് മേധാവിയെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മാർച്ച് 30 ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. കാരണം കാണിക്കൽ നോട്ടീസിന് മന്ത്രി മറുപടി നൽകിയെങ്കിലും കമ്മീഷൻ ഇതിൽ തൃപ്തരായിരുന്നില്ല.
സൂപ്പർ ലുക്കിൽ ബിഗ് ബോസ് താരം; നിധി അഗർവാളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ
"ഭീഷണിപ്പെടുത്തൽ, വിദ്വേഷം വളർത്തുക, നേതാക്കളെ ഭീഷണിപ്പെടുത്തുക, ഇവിഎമ്മുകൾ മോഷ്ടിക്കുക... ബിജെപി ചെയ്യാത്ത ഒന്നും തന്നെയില്ലെന്നാണ് മന്ത്രിയെ വിമർശിച്ച് രംഗത്തെത്തിയ എഐയുഡിഎഫ് മേധാവി ബദ്രുദ്ദീൻ അജ്മൽ ട്വിറ്ററിൽ കുറിച്ചത്.












Click it and Unblock the Notifications