കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസം മുഖ്യമന്ത്രിയെ പോലീസ് സ്‌റ്റേഷന്‍ കയറ്റുമോ മിസോറാം!! തര്‍ക്കം സുപ്രീംകോടതിയിലേക്ക്...

Google Oneindia Malayalam News

ഗുവാഹത്തി: ബിജെപിക്ക് ഭരണ പങ്കാളിത്തമുള്ള രണ്ട് സംസ്ഥാനങ്ങളാണ് അസം, മിസോറാം. ഈ സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തിയില്‍ തര്‍ക്കം രൂക്ഷമാകുകയും നിരവധി പോലീസുകാര്‍ കൊല്ലപ്പെടുകയും ചെയ്തത് ദിവസങ്ങള്‍ക്ക് മുമ്പാണ്. സംഭവത്തില്‍ അസം മുഖ്യമന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ ഹേമന്ത് ബിശ്വ ശര്‍മയ്‌ക്കെതിരെ മിസോറാം പോലീസ് നടപടിയെടുക്കുമെന്നാണ് വിവരം. രാജ്യത്തിനകത്ത് സംസ്ഥനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി പുകയുമ്പോള്‍ രണ്ട് പരിഹാര മാര്‍ഗങ്ങളാണുള്ളത്.

ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കേന്ദ്രത്തിന് ഇടപെടാം. അല്ലെങ്കില്‍ സുപ്രീംകോടിതിയെ സമീപിക്കാം. കോടതി വഴി നോക്കാനാണ് അസമിന്റെ തീരുമാനം. അതിനിടെ ശക്തമായ ഭാഷയില്‍ അയല്‍ സംസ്ഥാനമായ മേഘാലയയിലെ ബിജെപി മന്ത്രിയും രംഗത്തുവന്നിരിക്കുകയാണിപ്പോള്‍. തര്‍ക്കം മൂക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഭിന്നത ശക്തിപ്പെടുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ലോകത്തെ പച്ച പുതപ്പിക്കാന്‍ ഇന്ത്യ!! നരേന്ദ്ര മോദിയെ ക്ഷണിച്ച് സൗദി, മാറ്റത്തിന് ബിന്‍ സല്‍മാന്‍ലോകത്തെ പച്ച പുതപ്പിക്കാന്‍ ഇന്ത്യ!! നരേന്ദ്ര മോദിയെ ക്ഷണിച്ച് സൗദി, മാറ്റത്തിന് ബിന്‍ സല്‍മാന്‍

1

രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലാണ് തര്‍ക്കം. രണ്ടിടത്തും ഭരിക്കുന്നത് ബിജെപി പങ്കാളിത്തമുള്ള സര്‍ക്കാര്‍. ചര്‍ച്ചയിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിഷയത്തില്‍ പരിഹാരത്തിന് ശ്രമിക്കുന്നുണ്ട്. അതിനിടെയാണ് അസം സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക് പോകുന്നത്.

2

മിസോറാം സംസ്ഥാനവുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അസം മുഖ്യമന്ത്രി ഹേമന്ത് ബിശ്വ ശര്‍മ പറഞ്ഞു. ശര്‍മയ്‌ക്കെതിരെ മിസോറാം പോലീസ് കേസെടുത്തിരിക്കുകയാണ്. അസമിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പോലീസ് സ്‌റ്റേഷനില്‍ ഹാജാരായാല്‍ പ്രശ്‌നം തീരുമെങ്കില്‍ അതിന് തയ്യാറാണെന്ന് ഹേമന്ത് ബിശ്വ ശര്‍മ പറഞ്ഞു.

3

അസമിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരിക്കലും അനുവദിക്കില്ല. വടക്കുകിഴക്കിന്റെ ആത്മാവ് നിലനിര്‍ത്തുകയാണ് ലക്ഷ്യം എന്ന് ഹേമന്ത് ബിശ്വ ശര്‍മ മിസോറാം മുഖ്യമന്ത്രി സോറംതങ്കയുമായി ടെലിഫോണില്‍ സംസാരിച്ചപ്പോള്‍ വ്യക്തമാക്കി. അമിത് ഷായുമായും അസം മുഖ്യമന്ത്രി സംസാരിച്ചു.

വ്യവസായത്തിലും തിളങ്ങാന്‍ നയന്‍താര; ചായ് വാലയില്‍ വന്‍ നിക്ഷേപം നടത്തി നടി, എത്ര കോടി?വ്യവസായത്തിലും തിളങ്ങാന്‍ നയന്‍താര; ചായ് വാലയില്‍ വന്‍ നിക്ഷേപം നടത്തി നടി, എത്ര കോടി?

4

ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരത്തിന് തയ്യാറാണെന്ന് മിസോറാം മുഖ്യമന്ത്രി അമിത് ഷായെയും അസം മുഖ്യമന്ത്രിയെയും അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലെയും നേതാക്കള്‍ ചര്‍ച്ചകള്‍ ആരംഭിച്ചു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഖ്യമന്ത്രിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഒഴിവാക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ടത്രെ.

5

ഇരു സംസ്ഥാനങ്ങളിലെയും പോലീസുകാര്‍ ആയുധം പ്രയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ശക്തമായ ഭാഷയില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി ജില്ലകള്‍ സന്ദര്‍ശിക്കുമ്പോള്‍ സംയമനം പാലിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. മിസോറാമിലെ കോലാസിബ് ജില്ലയും അസമിലെ കാച്ചാര്‍ ജില്ലയുമാണ് ഇരു സംസ്ഥാനങ്ങളിലെ അതിര്‍ത്തി പങ്കിടുന്നത്.

6

അസമിലെ ആറ് പോലീസുകാര്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ഇത്തരം ഒരു സംഭവം സമീപ കാലത്ത് ആദ്യമാണ്. അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇരു സംസ്ഥാനങ്ങളും പരസ്പരം ഉദ്യോഗസ്ഥരെ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. അതിനിടെയാണ് മിസോറാം പോലീസ് അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്തത്.

7

വിഷയത്തില്‍ ഏതെങ്കിലും സംസ്ഥാനത്തിന്റെ പോലീസ് അല്ല, പകരം നിഷ്പക്ഷ ഏജന്‍സിയാണ് അന്വേഷണം നടത്തേണ്ടത് എന്നാണ് അസം സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യം അംഗീകരിക്കാന്‍ മിസോറാം തയ്യാറായിട്ടില്ല. അതിനിടെയാണ് കേന്ദ്രം ചര്‍ച്ചയിലൂടെ പരിഹാരത്തിന് ശ്രമിക്കുന്നത്. എന്നാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അസം അറിയിച്ചു.

എസ്‌ഐയെ തള്ളി നിലത്തിട്ടു; കൗണ്‍സിലറെ സ്ത്രീ എറിഞ്ഞോടിച്ചു, വീഡിയോ വൈറല്‍... ആ സംഭവം ഇങ്ങനെഎസ്‌ഐയെ തള്ളി നിലത്തിട്ടു; കൗണ്‍സിലറെ സ്ത്രീ എറിഞ്ഞോടിച്ചു, വീഡിയോ വൈറല്‍... ആ സംഭവം ഇങ്ങനെ

8

മിസോറാം-അസം അതിര്‍ത്തിയില്‍ നിന്ന് ഇരു സംസ്ഥാനങ്ങളിലെയും പോലീസുകാരോട് പിന്‍മാറാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. പകരം സിആര്‍പിഎഫിനെ നിയോഗിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അഞ്ച് കമ്പനി സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. വിഷയം പരിഹരിക്കുന്നതിന് സോറംതങ്ക ആവശ്യപ്പെട്ടാല്‍ കഴിയുന്ന എല്ലാ സഹായവും ചെയ്യുമെന്ന് അസം മുഖ്യമന്ത്രി അറിയിച്ചു.

9

മിസോറാം പോലീസിന് തന്നെ അറസ്റ്റ് ചെയ്യാം. താന്‍ തയ്യാറാണ്. പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാം. ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ല. സിബിഐയോ എന്‍ഐഎയോ കേസ് അന്വേഷിക്കണം. മിസോറാമിലോ ഡല്‍ഹിയിലോ ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ അസമിലെ ഉദ്യോഗസ്ഥരെ തൊടാന്‍ അനുവദിക്കില്ലെന്നും അസം മുഖ്യമന്ത്രി ഹേമന്ത് ബിശ്വ ശര്‍മ പറഞ്ഞു.

10

അതേസമയം, അസം സര്‍ക്കാരിനെ കുറ്റപ്പെടുത്തി മേഘാലയയിലെ ബിജെപി മന്ത്രി സന്‍ബോര്‍ ഷുല്ലായ് രംഗത്തുവന്നു. അസം-മേഘാലയ അതിര്‍ത്തി തര്‍ക്കം ഏറെ പഴക്കമുള്ളതാണ്. അതിര്‍ത്തിയിലെ ജനങ്ങളെ അസമിലുള്ളവര്‍ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം. ചര്‍ച്ചയുടെ വഴിയാണ് സ്വീകരിക്കേണ്ടത്. തങ്ങളുടെ സംസ്ഥാനത്തുള്ളവരെ പീഡിപ്പിച്ചാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കുമെന്നും മന്ത്രി പറഞ്ഞു.

11

താന്‍ അക്രമം പ്രോല്‍സാഹിപ്പിക്കുകയല്ല. അസം പോലീസുമായി മേഘാലയ പോലീസ് ചര്‍ച്ച ചെയ്ത് പരിഹാരം കാണും. അസം-മിസോറാം അതിര്‍ത്തിയിലെ വിഷയവും മന്ത്രി സൂചിപ്പിച്ചു. മിസോറാം പോലീസ് പൗരന്‍മാരെ സംരക്ഷിക്കുന്നതിന് പ്രാധാന്യം നല്‍കുന്നു. മേഘാലയ പോലീസ് മറിച്ചാണ്. അതിര്‍ത്തി വിഷയത്തില്‍ പോലീസ് പിന്നിലേക്ക് നില്‍ക്കുന്നതാണ് കാണുന്നതെന്നും ഷുല്ലായ് പറഞ്ഞു.

12

സംസ്ഥാന അതിര്‍ത്തിയില്‍ കടന്ന് ആരെയും അതിക്രമം നടത്താന്‍ അനുവദിക്കരുത്. എത്രകാലമായി തര്‍ക്കം നിലനില്‍ക്കുന്നു. പരിഹരിക്കുമെന്ന് എല്ലാ പാര്‍ട്ടികളും പകടന പത്രികയില്‍ പറഞ്ഞു. എന്നാല്‍ അഞ്ച് ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും പ്രശ്‌നം അതേ പടി തുടരുകയാണ്. പരിഹാരം കാണാനുമുള്ള ശ്രമത്തിലാണ് മേഘാലയ സര്‍ക്കാര്‍ എന്നും മന്ത്രി ഷുല്ലായ് പറഞ്ഞു.

13

അതേസമയം, ബിജെപി സ്വീകരിച്ചുവരുന്ന നയങ്ങള്‍ക്കെതിരായും മന്ത്രി ഷുല്ലായ് സംസാരിച്ചു. ബീഫ് ആണ് കൂടുതല്‍ കഴിക്കേണ്ടത് എന്ന് അദ്ദേഹം പറയുന്നു. ചിക്കനും മട്ടനും മീനുമെല്ലാം കുറയ്ക്കാമെന്നും ഷുല്ലായ് പറഞ്ഞത് വിവാദമായിട്ടുണ്ട്. മേഘാലയയില്‍ കഴിഞ്ഞാഴ്ചയാണ് സന്‍ബോര്‍ ഷുല്ലായ് ക്യാബിനറ്റ് മന്ത്രിയായി അധികാരമേറ്റത്. ജനങ്ങള്‍ കൂടുതല്‍ ബീഫ് കഴിക്കുന്നത് പ്രോല്‍സാഹിപ്പിക്കുമെന്നും മേഘാലയ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയാ ഷുല്ലായ് പറഞ്ഞു.

Recommended Video

cmsvideo
History of Assam - Mizoram border conflict | Oneindia Malayalam

English summary
Assam-Mizoram Row: Chief Minister Himanta Biswa Sarma Says Will Approach Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X