കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പൗരത്വ രജിസ്റ്റര്‍: സുപ്രീം കോടതിയെ സമീപിച്ച് അസം എന്‍ആര്‍സി സംസ്ഥാന കോര്‍ഡിനേറ്റര്‍

Google Oneindia Malayalam News

ദില്ലി: ദേശീയ പൗരത്വ രജിസ്റ്റര്‍ കരടില്‍ സമഗ്രവും സമയബന്ധിതവുമായ പുനരവലോകനം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് അസം എന്‍ആര്‍സി സംസ്ഥാന കോര്‍ഡിനേറ്റര്‍. എന്‍ആര്‍സിയുടെ അനുബന്ധ പട്ടികയിലും പുനരവലോകനം വേണം എന്നും അസം എന്‍ആര്‍സി കോര്‍ഡിനേറ്റര്‍ ആവശ്യപ്പെട്ടു. അസം വോട്ടര്‍ പട്ടികയില്‍ നിന്നും അര്‍ഹരല്ലാത്ത വോട്ടര്‍മാരെ നീക്കം ചെയ്യാനും 1951ലെ ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കാനും അസം എന്‍ആര്‍സി കോര്‍ഡിനേറ്റര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അന്തിമ ദേശീയ പൗരത്വ രജിസ്റ്റര്‍ ഇതുവരെ സിറ്റിസണ്‍സ് രജിസ്‌ട്രേഷന്‍ ഓഫ് ഇന്ത്യയുടെ രജിസ്ട്രാര്‍ ജനറല്‍ പ്രസിദ്ധീകരിച്ചിട്ടില്ല. പട്ടികയില്‍ നിന്നുളള ഒഴിവാക്കപ്പെടുന്നവര്‍ക്കുളള സ്ലിപ്പുകള്‍ തയ്യാറാക്കുന്നതിനിടെ ചില ഗൗരവകരമായ പ്രശ്‌നങ്ങള്‍ ഉണ്ടായി എന്നും അതിനാല്‍ ആ പ്രക്രിയ തന്നെ പൂര്‍ണമായും വൈകിയെന്നും ഹര്‍ജിയില്‍ പറയുന്നു.

SC

ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുന്നതിന് വേണ്ട രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാതെ വന്നവരെ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും അവര്‍ക്ക് സ്ലിപ്പുകള്‍ വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ട ആളുകള്‍ക്ക് ഫോറിനേഴ്‌സ് ട്രിബ്യൂണലില്‍ സമീപിച്ച് അപ്പീല്‍ നല്‍കാം. കരട് എന്‍ആര്‍സിയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്ന 40,07,719 പേരില്‍ 393975 പേരും യാതൊരു വിധത്തിലുളള രേഖയും ഹാജരാക്കാത്തവരാണ് എന്ന് ഹര്‍ജിയില്‍ പറയുന്നു.

പിന്നീട് നടത്തിയ ചില സാംപിള്‍ പരിശോധനയില്‍ 50,695 പേര്‍ രജിസ്റ്ററില്‍ ഉള്‍പ്പെടാന്‍ അര്‍ഹത ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതില്‍ 7770 പേര്‍ അസമില്‍ തന്നെ ഉള്ളവരും 42925 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളളവരുമാണ്. പുനര്‍പരിശോധന നടത്തിയാല്‍ എണ്ണം ഇനിയും കൂടും എന്നും ഹര്‍ജിയില്‍ പറയുന്നു. അന്തിമ പട്ടിക പുറത്ത് വിടുന്നതിന് മുന്‍പ് ഇവരേയും ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. അര്‍ഹര്‍ അല്ലാത്ത ചിലരും പട്ടികയില്‍ കയറിക്കൂടിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അസമില്‍ 19 ലക്ഷം ആളുകള്‍ ആണ് ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. 3.30 കോടി ആളുകള്‍ ആണ് പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുന്നതിന് വേണ്ടി അപേക്ഷ നല്‍കിയിരുന്നത്. 1951ലെ പൗരത്വ രജിസ്റ്റര്‍ ആണ് അസമില്‍ പുതുക്കിയത്.

English summary
Assam NRC state cordinator filed plea in SC seaking reverification of NRC draft
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X