ലോകാത്ഭുതം കൂടി !!! സാക്ഷാത്കാരത്തിനു ദിവസങ്ങളുടെ കാത്തിരിപ്പു മാത്രം... ഉറ്റു നോക്കി രാജ്യം!

  • Posted By:
Subscribe to Oneindia Malayalam

ദിബ്രുഗഢ്: ഏവരും അകാംഷയോടെ കാത്തിരിക്കുന്ന മറ്റൊരു മഹാത്ഭുതത്തിന് ഇനി ദിവസങ്ങള്‍ മാത്രം. രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലമായ ധോല-സാദിയ പാലം ഈ മാസം 26 നു പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

ബ്രഹ്മപുത്ര നദിക്കു കുറുകെയാണ് ഈ വമ്പന്‍ പാലം വരുന്നത്. 9.15 കിലോ മീറ്ററാണ് ധോല-സാദിയ പാലത്തിന്റെ നീളം. പാലം തുറക്കുന്നതോടെ അസമില്‍ നിന്ന് അരുണാചലിലേക്കുള്ള യാത്രാസമയം നാല് മണിക്കൂര്‍ കുറഞ്ഞു കിട്ടും.

 ബിജെപി സര്‍ക്കാരിനു മറ്റൊരു പൊന്‍ തൂവല്‍

ബിജെപി സര്‍ക്കാരിനു മറ്റൊരു പൊന്‍ തൂവല്‍

പാലത്തിന്റെ ഉദ്ഘാടനത്തോടെ എന്‍ഡിഎ സര്‍ക്കാരിന്റെ മുന്നാം വര്‍ഷികഘോഷത്തിന്റെ ആഘോഷങ്ങള്‍ക്കു തുടക്കമാകും.2011ലാണ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം

സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം

ധോല-സാദിയ പാലം വരുന്നതോടെ ആസം- അരുണാചല്‍ യാത്ര വളരെ സുഗമമാകും. ഇത് ഇരു സംസ്ഥനങ്ങളിലേക്കുള്ള യാത്ര സമയങ്ങളില്‍ നാലു മണിക്കൂര്‍ കുറവുണ്ടാകും

സൈന്യം

സൈന്യം

അതിര്‍ത്തിയില്‍ പ്രതിരോധ സംവിധാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായണ് ധോല -സാദിയ പാലം. അരുണാചല്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമായതില്‍ സൈന്യത്തിന് വളരെ വേഗത്തില്‍ ചൈനയില്‍ എത്തിച്ചേരാന്‍ സാധിക്കും. കൂടാതെ ആസാം-അരുണാചല്‍ ജനങ്ങള്‍ക്കും റെയില്‍ വ്യോമ ഗതാഗത സംവിധാനം വളരെ വേഗം ലഭ്യമാകും

 നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ കാലത്ത്

നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ കാലത്ത്

2011 ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റ കാലത്താണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്നും 54ം കിലോമീറ്റര്‍ അകലെയുള്ള സാദിയയിലാണ് പാലത്തിന്റെ തുടക്കം. അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള ധോലയിലാണ് പാലം അവസാനിക്കുന്നത്.

 ബാന്ദ്ര-വോര്‍ലി പാലവും ധോല-സാദിയ പാലവും

ബാന്ദ്ര-വോര്‍ലി പാലവും ധോല-സാദിയ പാലവും

മുംബൈ കടലിടുക്കിന്റെ മുകളിലുള്ള ബാന്ദ്ര-വോര്‍ലി പാലമാണ് നിലവലിലെ ഇന്ത്യയിലെ ഏറ്റവും വലിയ പാലം. ഇതിനെക്കാല്‍ 30 ശതമാനം വലിപ്പം കൂടിയതാണ് ധോല-സാദിയ പാലം.

രാജ്യങ്ങല്‍ തമ്മില്‍

രാജ്യങ്ങല്‍ തമ്മില്‍

ചൈനയോടു അതിര്‍ത്തി പങ്കു വയ്ക്കുന്ന സംസ്ഥാനം കൂടിയാണ് അരുണാചല്‍. യുദ്ധ സമയത്ത് സൈന്യത്തിനു ഈ പാലത്തിലൂടെവളരെ വേഗം ചൈനയില്‍ എത്താന്‍ സാധിക്കും

 പാലം ലോഹിത് നദിക്കു കുറുകെ

പാലം ലോഹിത് നദിക്കു കുറുകെ

ബ്രഹ്മപുത്രയുടെ പോഷക നദിയായ ലോഹിത് നദിക്ക് കുറുകെയാണ് ധോല-സോദിയ പാലം നിര്‍മ്മിച്ചിരിക്കുന്നത്

വേഗത്തില്‍ വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വേഗത്തില്‍ വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

ധോല-സാദിയ പാലം ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു; പ്രത്യേകതകള്‍ കേട്ടാല്‍ ഞെട്ടും!! വമ്പന്‍ നീളം...കൂടുതല്‍ അറിയാന്‍

English summary
Prime Minister Narendra Modi will inaugurate the country’s longest river bridge in Assam, near the India-China border, on May 26. The opening of the 9.15-km-long Dhola Sadiya bridge over the Brahmaputra will also mark the beginning of the three-year anniversary celebrations of the ruling National Democratic Alliance government, PTI reported on Sunday.
Please Wait while comments are loading...