കൈരാനയും കൈവിട്ടുപോയി.. ഉപതിരഞ്ഞെടുപ്പ് 3, എണ്ണം മൂന്നിലും ബിജെപിക്ക് ദയനീയ തോൽവി.. യോഗിക്ക് മറുപടി
ലഖ്നൊ: ഉത്തർപ്രദേശിൽ പ്രതിപക്ഷ ഐക്യത്തിന് മുമ്പിൽ മുട്ടുമടക്കി ബിജെപി. കൈരാനയിലാണ് ആർഎൽഡിയുടെ തബസം ഹസനാണ് പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിൽ കൈരാന ലോക്സഭാ സീറ്റ് പിടിച്ചെടുത്തത്. ബിജെപിയുടെ മ്രിഗാൻക സിംഗാണ് കൈരാനയിൽ തോൽവി സമ്മതിച്ചത്. രാഷ്ട്രീയപരമായും സാമുദായികമായും പ്രാധാന്യമുള്ള ലോക്സഭാ മണ്ഡലമാണ് ഉത്തർപ്രദേശിലെ കൈരാന. മുൻ എംപി ഹുകും സിംഗിന്റെ മകളെയാണ് ബിജെപി കൈരാന സീറ്റിൽ മത്സരിപ്പിച്ചത്. മുൻ ബിഎസ്പി എംപിയായിരുന്ന തബസം ഹസനാണ് കോൺഗ്രസ് പിന്തുണയോടെ രാഷ്ട്രീയ ലോക് ദളിന്റെ ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചത്. ബിഎസ്പിയും സമാജ് വാദി പാർട്ടിയും രാഷ്ട്രീയ ലോക് ദളിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് കൈരാനയിലെ തിരഞ്ഞെടുപ്പിലെ വിധിയെഴുത്ത് നിർണായകമാകും. കൈരാന നിയമസഭാ തിരഞ്ഞെടുപ്പിലും മ്രിഗാൻക മത്സരിച്ചിരുന്നുവെങ്കിലും സമാജ് വാദി പാർട്ടിയുടെ നഹിദ് ഹസനോട് പരാജയം സമ്മതിക്കേണ്ടിവന്നു. മുൻ എംപി മുനവർ ഖാന്റെ മകനാണ് നഹിദ് ഹസൻ.












Click it and Unblock the Notifications