Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബും ഉത്തര്‍ പ്രദേശും പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് ആരംഭിച്ചു, യുപിയില്‍ മൂന്നാം ഘട്ടം

ദില്ലി: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പും ഉത്തര്‍ പ്രദേശിലെ മൂന്നാം ഘട്ട വോട്ടെടുപ്പും ആരംഭിച്ചു. രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകീട്ട് ആറ് വരെയാണ് പോളിംഗ്. പഞ്ചാബില്‍ 117 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. 1304 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 59 മണ്ഡലങ്ങളിലേക്കാണ് ഉത്തര്‍ പ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്നത്. 627 സ്ഥാനാര്‍ത്ഥികള്‍ ഇന്ന് ജനിവിധി തേടും.

up

ഉത്തര്‍പ്രദേശില്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്ന യാദവ് കുടുംബത്തിന്റെ കോട്ടയായ മെയിന്‍പുരിയിലെ കര്‍ഹാല്‍ സീറ്റിലേക്കാണ് എല്ലാ കണ്ണുകളും. കേന്ദ്രമന്ത്രി എസ് പി സിംഗ് ബാഗേലിനെയാണ് ബി ജെ പി അദ്ദേഹത്തിനെതിരെ മത്സരിപ്പിച്ചത്.
1992ല്‍ പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം ഒരു തവണ മാത്രമാണ് എസ്പിക്ക് ഈ സീറ്റ് നഷ്ടമായത്.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ 59ല്‍ 49 സീറ്റുകളും ബി ജെ പി നേടിയപ്പോള്‍ സമാജ്വാദി പാര്‍ട്ടി ഒമ്പത് സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് ഒരു സീറ്റും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിക്ക് ( ബി എസ് പി ) എല്ലാ സീറ്റുകളും നഷ്ടപ്പെട്ടു. ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറ്, മധ്യ, തെക്ക് ഭാഗങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്.

ഉത്തര്‍പ്രദേശില്‍ എസ് പി അധ്യക്ഷന്റെ അമ്മാവന്‍ ശിവ്പാല്‍ സിംഗ് യാദവ് (ജസ്വന്ത്നഗര്‍), ബി ജെ പിയുടെ സതീഷ് മഹാന (കാന്‍പൂരിലെ മഹാരാജ്പൂര്‍), രാംവീര്‍ ഉപാധ്യായ് (ഹത്രസിലെ സദാബാദ്), അസിം അരുണ്‍ (കന്നൗജ് സദര്‍), കോണ്‍ഗ്രസിന്റെ ലൂയിസ് ഖുര്‍ഷിദ് (ഫറൂഖാബാദ് സദര്‍) എന്നിവരാണ് മറ്റ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.

മൂന്നാം ഘട്ടം കഴിഞ്ഞാല്‍ യുപിയിലെ 403 അസംബ്ലി സീറ്റുകളില്‍ പകുതിയോളം സീറ്റുകളിലും വോട്ടെടുപ്പ് നടന്നു. 172 സീറ്റുകളില്‍ ഈ ഘട്ടത്തിന് ശേഷം വോട്ടെടുപ്പ് പൂര്‍ത്തിയാകും. തെക്കന്‍ യു പിയിലെ ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ 2017ല്‍ 19 സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. മുമ്പ് ബി എസ് പിയുടെ ശക്തികേന്ദ്രമായിരുന്നു ഇത്. ഇന്ന് വോട്ട് ചെയ്യുന്ന സെന്‍ട്രല്‍ യുപി സീറ്റുകള്‍ എസ്പിയുടെ ശക്തികേന്ദ്രങ്ങളായിരുന്നു, പോരാട്ട സാധ്യത ലഭിക്കാന്‍ ഈ സീറ്റുകളില്‍ പാര്‍ട്ടിക്ക് വലിയ വിജയം നേടേണ്ടതുണ്ട്.

അടുത്തിടെ ഏറ്റവും വലിയ രാഷ്ട്രീയ നാടകം കണ്ട അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബ്, സംസ്ഥാന അസംബ്ലിയിലേക്ക് 117 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. 2017ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് എസ് എ ഡി - ബി ജെ പി സഖ്യത്തിന്റെ 10 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചിരുന്നു. എ എ പിക്ക് 20 സീറ്റും എസ് എ ഡി - ബി ജെ പി 18 സീറ്റും നേടിയിരുന്നു.

ചംകൗര്‍ സാഹിബ് സീറ്റില്‍ നിന്നുള്ള മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി, അമൃത്സര്‍ ഈസ്റ്റ് സീറ്റില്‍ എസ് എ ഡിയുടെ ബിക്രം സിംഗ് മജിതിയയ്ക്കെതിരെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു , പട്യാലയില്‍ നിന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് , ജലാലാബാദ് അസംബ്ലി മണ്ഡലത്തില്‍ നിന്ന് സുഖ്ബീര്‍ സിംഗ് ബാദല്‍ , പ്രകാശ് സിംഗ് ബാദല്‍ , മജിത സീറ്റില്‍ നിന്ന് ഗാനിവ് കൗര്‍ മജിതിയ, ബതിന്ദ സീറ്റില്‍ നിന്ന് ഹര്‍സിമ്രത് കൗര്‍ ബാദല്‍ എന്നിവരാണ് പഞ്ചാബിലെ പ്രമുഖര്‍ .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+