മിസോറാമിലും ഛത്തീസ്ഗഢിലും വോട്ടെടുപ്പ് തുടങ്ങി; പ്രതീക്ഷയില്‍ പാര്‍ട്ടികള്‍
ന്യൂദല്‍ഹി: മിസോറാമിലും ഛത്തീസ്ഢിലും ഇന്ന് തിരഞ്ഞെടുപ്പ്. മിസോറാമില്‍ 40 അംഗ നിയമസഭയിലേക്കും ഛത്തീസ്ഗഢില്‍ 90 അംഗ നിയമസഭയിലെ 20 സീറ്റുകളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടിടത്തും രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ഛത്തീസ്ഗഢില്‍ ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നവബംര്‍ 17 ന് നടക്കും.
കോണ്‍ഗ്രസിനും ബി ജെ പിക്കും നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ബാധിത പ്രദേശമായ ബസ്തര്‍ മേഖലയിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 20 ല്‍ പന്ത്രണ്ട് സീറ്റുകളും. 60,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഈ മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. 2018 ല്‍ 20 ല്‍ 17 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ബി ജെ പി രണ്ടെണ്ണമാണ് നേടിയിരുന്നത്.

ബി ജെ പിയുടെ മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ്, ഭാവ്ന ബൊഹ്റ, ലത ഉസെന്ദി, ഗൗതം യുകെ എന്നിവരാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസിന്റെ മുഹമ്മദ് അക്ബര്‍, സാവിത്രി മനോജ് മാണ്ഡവി, മുന്‍ സംസ്ഥാന ഘടകം മേധാവി മോഹന്‍ മര്‍കം, വിക്രം മാണ്ഡവി, കവാസി ലഖ്മ എന്നിവരും മത്സരരംഗത്തുണ്ട്. ഭൂപേഷ് ബാഗേലിനെ മുന്‍നിര്‍ത്തി തന്നെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
പരമ്പരാഗത ഫോര്‍മുലയില്‍ ഉറച്ചുനില്‍ക്കുന്ന ബി ജെ പി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചാണ് ക്യാംപെയ്ന്‍ നടത്തിയത്. കൃഷി, വിദ്യാഭ്യാസം, മാവോയിസ്റ്റുകളെ നിയന്ത്രിക്കല്‍ തുടങ്ങി ഒന്നിലധികം വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമായിരുന്നു എന്നാണ് കോണ്‍ഗ്രസ് പ്രചരണം. ഇവിടെ ഇത്തവണയും വിജയിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
എന്നാല്‍ മുഖ്യമന്ത്രിക്കെതിരായ അഴിമതിയാരോപണങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തി. മഹാദേവ് ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പിന്റെ അന്വേഷണത്തില്‍ അതിന്റെ പ്രൊമോട്ടര്‍മാര്‍ ഭൂപേഷ് ബാഗേലിന് ഏകദേശം 508 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും മുമ്പും സ്ഥിരമായി പണമടച്ചിട്ടുണ്ടെന്നും കണ്ടെത്തിയതായി ഇ ഡി പറഞ്ഞിരുന്നു. ബി ജെ പി ഇത് ഏറ്റെടുത്തിട്ടുണ്ട്.
മിസോറാമില്‍, കോണ്‍ഗ്രസിന്റെ ഐക്കണിക് മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്ലയുടെ 10 വര്‍ഷത്തെ ഭരണത്തിന് വിരാമമിട്ട് 2018-ല്‍ ബി ജെ പി സഖ്യത്തില്‍ അധികാരത്തിലെത്തിയ മിസോ നാഷണല്‍ ഫ്രണ്ട് ഒരു ടേം കൂടി പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ പുതിയ പ്രാദേശിക പാര്‍ട്ടിയായ സോറാം പീപ്പിള്‍സ് മൂവ്മെന്റ് ഇത്തവണ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ആം ആദ്മി പാര്‍ട്ടിയും ഇവിടെ മത്സരിക്കുന്നുണ്ട്.
2018 ല്‍ 37.8 ശതമാനം വോട്ട് വിഹിതത്തോടെ 40 നിയമസഭാ സീറ്റുകളില്‍ 26 എണ്ണവും മിസോ നാഷണല്‍ ഫ്രണ്ട് നേടി. കോണ്‍ഗ്രസിന് അഞ്ച് സീറ്റും ബിജെപി ഒരു സീറ്റും നേടി. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന എന്നിവയ്ക്കൊപ്പം ഇരു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന് നടക്കും.












Click it and Unblock the Notifications