Get Updates
Get notified of breaking news, exclusive insights, and must-see stories!

8 ൽ അഞ്ചും പിടിച്ച് ബിജെപിയും കൂട്ടാളികളും; കോൺഗ്രസിന് ആശ്വാസം ജമ്മു മാത്രം

ലോക്സഭ തിരഞ്ഞെടുപ്പിലെ ബിജെപിയെ വിറപ്പിച്ചെങ്കിലും 2024 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രുചിച്ചത് കനത്ത തിരിച്ചടി. തിരഞ്ഞെടുപ്പ് നടന്ന ആകെയുള്ള 8 സംസ്ഥാനങ്ങളിൽ അഞ്ചിടത്തും ഭരണത്തിലേറാൻ ബിജെപിക്കും കൂട്ടാളികൾക്കും സാധിച്ചു. ഭരണം പിടിക്കുമെന്ന് എക്സിറ്റ് പോളുകൾ അടക്കം പ്രവചിച്ച ഹരിയാനയിൽ ഉൾപ്പെടെ പ്രതിപക്ഷമായ കോൺഗ്രസ് നേരിട്ടത് കനത്ത തിരിച്ചടിയായിരുന്നു. 2024 ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശദമായി നോക്കാം.

അരുണാചൽപ്രദേശ്- ബിജെപി കൂറ്റൻ വിജയമായിരുന്നു അരുണാചലിൽ നേടിയത്. ആകെയുള്ള 60 സീറ്റിൽ 46 സീറ്റിലായിരുന്നു ബിജെപി സഖ്യത്തിന്റെ വിജയം. സഖ്യകക്ഷിയായ എൻപിപി 5 സീറ്റാണ് ലഭിച്ചത്. ഒരു സീറ്റ് മാത്രമായിരുന്നു കോൺഗ്രസിന് നേടാൻ സാധിച്ചത്.

Congress- BJP

സിക്കിം- 31 സീറ്റ് നേടി ക്രാന്തികാരി മോർച്ച തന്നെയാണ് ഇത്തവണയും അധികാരംപടിച്ചത്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് ഒരു സീറ്റ് മാത്രമായിരുന്നു ലഭിക്കാനായത്.

ആന്ധ്രാപ്രദേശ്-വൈഎസ്ആർ കോൺഗ്രസ് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ഇത്തവണ നിയമസഭ തിരഞഅഞെടുപ്പിൽ നേരിട്ടത്. ചന്ദ്രബാബി നയിക്കുന്ന ടിഡിപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ മുന്നണി ആകെയുള്ള 175 സീറ്റിൽ 163 ഉം തൂത്തുവാരുന്നതാണ് കാഴ്ച. 134 സീറ്റിലായിരുന്നു ടിഡിപി ജയിച്ചത്. പവൻകല്ല്യാണിന്റെ ജനസേനയ്ക്ക് എട്ട് 21 സീറ്റുകളും ബിജെപിക്ക് 8 സീറ്റുകളും ലഭിച്ചു. 2019 ൽ 151 സീറ്റുകൾ നേടി കൂറ്റൻ വിജയത്തിൽ അധികാരത്തിലെത്തിയ വൈഎസ്ആർ കോൺഗ്രസ് ഇക്കുറി വെറും 12 സീറ്റിൽ ഒതുങ്ങി.

ഒഡീഷ- നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി കനത്ത വമ്പൻ പരാജയമായിരുന്നു തിരഞ്ഞെടുപ്പിൽ രുചിച്ചത്. ആകെയുള്ള 147 സീറ്റുകളിൽ 78 സീറ്റും ബിജെപിയണ് നേടിയത്. 51 സീറ്റുകളിലാണ് ബിജെഡിക്ക് വിജയിക്കാൻ കഴിഞ്ഞത്. അതേസമയം കോൺഗ്രസ് 14 സീറ്റുകളിൽ വിജയിച്ചു.

ഹരിയാന-10 വർഷങ്ങൾക്ക് ശേഷം ഇക്കുറി ഭരണം പിടിക്കാമെന്ന ലക്ഷ്യവുമായി ഇറങ്ങിയ കോൺഗ്രസ് നാണംകെട്ട തേൽവിയാണ് ഇവിടെ രുചിച്ചത്. എക്സിറ്റ് പോളുകളെല്ലാം കോൺഗ്രസിന് കൂറ്റൻ വിജയം പ്രവചിച്ചിട്ടും കാര്യമായ ചലനങ്ങളൊന്നും പാർട്ടിക്ക് ഉണ്ടാക്കാൻ സാധിച്ചില്ല. ആകെ 37 സീറ്റുകളാണ് കോൺഗ്രസിന് നേടാൻ കഴിഞ്ഞത്. അതേസമയം ബിജെപി 8 സീറ്റുകൾ അധികം നേടി 48 സീറ്റുമായി മൂന്നാം തവണയും ഭരണം ഉറപ്പിച്ചു. ആം ആദ്മിയുടെ സാന്നിധ്യവും കോൺഗ്രസിലെ തമ്മിലടിയുമാണ് സംസ്ഥാനത്ത് പാർട്ടിയുടെ ഭരണമോഹങ്ങൾ തകർത്തത്.

ജമ്മു കാശ്മീർ-സംസ്ഥാനത്ത് 10 വർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ നാഷ്ണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യമാണ് അധികാരത്തിലേറിയത്. 42 സീറ്റുകളിലാണ് നാഷ്ണൽ കോൺഫറൻസ് വിജയിച്ചത്. 29 സീറ്റുകളിൽ ബി ജെ പിയും 6 സീറ്റുകളിൽ കോൺഗ്രസും ജയിച്ചു.

ജാർഖണ്ഡ്- എക്സിറ്റ് പോൾ ഫലങ്ങളെ കാറ്റിൽ പറത്തി ജാർഖണ്ഡ് മുക്തി മോർച്ചയുടെ നേതൃത്വത്തിൽ വമ്പൻ വിജയമാണ് സംസ്ഥാനത്ത് ഇന്ത്യ സഖ്യം നേടയത്. ആകെയുള്ള 81 സീറ്റുകളിൽ 34 സീറ്റാണ് ജെഎംഎമ്മിന് ലഭിച്ചത്. 16 സീറ്റുകളിൽ കോൺഗ്രസും ബിജെപിക്ക് 21 സീറ്റുകളും ലഭിച്ചു.

മഹാഷ്ട്ര- വമ്പൻ ഭൂരിപക്ഷത്തിൽ ബിജെപി മൂന്നാമതും സംസ്ഥാന ഭരണം നിലനിർത്തി. ലോക്സഭ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കാഴ്ച വെച്ച കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ നിലംതൊടാൻ പോലും സാധിച്ചില്ല. മഹായുതയിൽ ബിജെപി 132 സീറ്റുകൾ നേടിയപ്പോൾ 51 സീറ്റുകളിൽ ശിവസേനയും 41 ഇടങ്ങളിൽ അജിത് പവാറിന്റെ എൻസിപിയും ജയിച്ചു. മറുവശത്ത് പ്രതിപക്ഷത്ത് കോൺഗ്രസിന് 16 സീറ്റുകൾ മാത്രമാണ് വിജയിക്കാനായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+