കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക ഓൺലൈനായി സമർപ്പിക്കാം, വോട്ടിംഗ് സമയം ഒരു മണിക്കൂർ നീട്ടി

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിനിടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ഏറെ ആകാംക്ഷയോടെയാണ് രാജ്യം നോക്കിക്കാണുന്നത്. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഓൺലൈനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ, ഒരുക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ അനുവദിച്ചിരുന്ന സമയത്തെ അപേക്ഷിച്ച് ഒരു മണിക്കൂർ സമയം അധികമായി വോട്ടിംഗിന് അനുവദിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അതേ സമയം നിമയസഭാ തിരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്.

അസം നിയമസഭ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി; മാര്‍ച്ച് 27ന് ആദ്യ ഘട്ടം, മേയ് രണ്ടിന് വോട്ടെണ്ണല്‍അസം നിയമസഭ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി; മാര്‍ച്ച് 27ന് ആദ്യ ഘട്ടം, മേയ് രണ്ടിന് വോട്ടെണ്ണല്‍

വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ വരെ നീട്ടാമെന്ന് വ്യക്തമാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രിക നല്‍കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ട് പേര്‍ മാത്രമേ എത്താവൂ എന്നും നിർദേശിച്ചിട്ടുണ്ട്. പരീക്ഷകളും ഉത്സവങ്ങളും കണക്കിലെടുത്തുകൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയ്യതി തീരുമാനിച്ചത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിങ് സമയം ഒരുമണിക്കൂര്‍ കൂടി നീട്ടിയിട്ടുണ്ട്. വോട്ടിംഗിനിടെ ആള്‍ത്തിരക്ക് കൂടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്. മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗപരിമിതര്‍ക്കും
പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഉപയോഗിക്കുന്നത് തന്നെ തുടരാം.

sunil-arora2-1612

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രചാണ പ്രവർത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ട്. നിയന്ത്രണങ്ങളോടെ മാത്രമേ റോഡ് ഷോയ്ക്ക് അനുമതി നൽകുകയുള്ളൂ. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേര്‍ മാത്രമേ ഉണ്ടാകാൻ പാടുള്ളൂവെന്നും
വാഹന റാലിക്ക് അഞ്ചു വാഹനങ്ങള്‍ മാത്രമേ പങ്കെടുക്കാവൂ എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദേശങ്ങളിൽ ഉള്‍പ്പെടുന്നു. സ്ഥാനാർത്ഥികള്‍ത്തിക്ക് ഓണ്‍ലൈനായും നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള സൌകര്യമുണ്ട്. അതേ സമയം തന്നെ എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരിക്കണമെന്നും ചട്ടമുണ്ട്.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

കേരളത്തിലും തമിഴ്നാട്ടിലും ഏപ്രിൽ ആറിന് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക.
അസമിൽ മൂന്ന് ഘട്ടമായും തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി ആദ്യ ഘട്ടത്തിൽമ 47 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. അസമില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് മാര്‍ച്ച് 27ന് തന്നെ ആരംഭിക്കുകയും ചെയ്തും. രണ്ടാം ഘട്ടം ഏപ്രില്‍ 1ന്, മൂന്നാം ഘട്ടം ഏപ്രില്‍ 6ന്‌ എന്നിങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളത്. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലും മെയ് 2നാണ് വോട്ടെണ്ണൽ.

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

English summary
Assembly elections 2021: Nomination to be submit via online, and polling time extended for one hour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X