കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമ ബംഗാളിലും അസമിലും രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; ശ്രദ്ധാകേന്ദ്രമായി നന്ദിഗ്രാം

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെയും അസമിലെയും രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രണ്ട് സംസ്ഥാനങ്ങളിലെയും 69 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടത്തില്‍ പോളിങ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലെയും ബൂത്തുകളും പ്രശ്‌നബാധിത ബൂത്തുകളായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്ന നന്ദിഗ്രാം മണ്ഡലത്തില്‍ ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതോടെ തിരഞ്ഞെടുപ്പിലെ പ്രധാന ശ്രദ്ധാ കേന്ദ്രമായി നന്ദിഗ്രാം മാറി.

തമിഴ്‌നാടിനെ ഇളക്കിമറിച്ച് എഐഎഡിഎംകെ തിരഞ്ഞെടുപ്പ് പ്രചാരണം; ചിത്രങ്ങള്‍

ELECTION

ഇന്ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളിലെ നാല് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 30 മണ്ഡലങ്ങളിലേക്കാണ് ജനവിധി തേടുന്നത്. നന്ദിഗ്രാമിന് പുറമെ പുര്‍ബ മെഡിനിപൂര്‍ ഉള്‍പ്പടെയുള്ള മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. 30 സീറ്റുകളിലായ 171 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 75,94,549 വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലെത്തും. 651 കമ്പനി കേന്ദ്ര സേനയാണ് ഇത്രയും മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് സുരക്ഷ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

ഇതാണോ ആ 'ബോംബ്'? സിപിഎമ്മിനെതിരെ എതിരാളികള്‍ പൊട്ടിക്കാന്‍ വച്ച ബോംബ് ഏത്ഇതാണോ ആ 'ബോംബ്'? സിപിഎമ്മിനെതിരെ എതിരാളികള്‍ പൊട്ടിക്കാന്‍ വച്ച ബോംബ് ഏത്

അസമില്‍ രണ്ടാം ഘട്ടത്തില്‍ 39 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 345 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 126 മണ്ഡലങ്ങളുള്ള നിയമസഭയിലേക്ക് വാശിയേറിയ പോരട്ടമാണ് ഇക്കുറി നടക്കുന്നത്. വോട്ടെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷ സംവിധാനങ്ങളാണ് ഇരു സംസ്ഥാനങ്ങളിലുമായി ഒരുക്കിയിട്ടുള്ളത്. മൂന്നാം ഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണവും ഇരു സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമാക്കും.

ഹോട്ട് ലുക്കില്‍ സഞ്ജീത ശൈഖ്: നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

കോട്ട തിരികെ പിടിക്കുമോ യുഡിഎഫ്: ലക്ഷ്യം അഞ്ചില്‍ അഞ്ച്, നേടിയാല്‍ ചരിത്രം, കരുതലോടെ ഇടതുംകോട്ട തിരികെ പിടിക്കുമോ യുഡിഎഫ്: ലക്ഷ്യം അഞ്ചില്‍ അഞ്ച്, നേടിയാല്‍ ചരിത്രം, കരുതലോടെ ഇടതും

സ്ത്രീകൾക്ക് പരിഗണനയില്ല: കോൺഗ്രസിൽ വീണ്ടും രാജി, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സിപിഎമ്മിൽസ്ത്രീകൾക്ക് പരിഗണനയില്ല: കോൺഗ്രസിൽ വീണ്ടും രാജി, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സിപിഎമ്മിൽ

Recommended Video

cmsvideo
പിണറായിയെ ഇഡി ചോദ്യം ചെയ്‌തേ പറ്റൂ | Oneindia Malayalam

English summary
Assembly Elections 2021: Second phase of polls begins in West Bengal and Assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X