5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്: ബിജെപി പൊടിച്ചത് 252 കോടി, കേരളത്തില്‍ മാത്രം 29.24 കോടി
ദില്ലി: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ബിജെപി ചിലവഴിച്ചത് 252 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 151.18 കോടി രൂപയും പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കില്‍ വ്യക്തമാക്കുന്നത്. അസം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, കേരളം എന്നിങ്ങനെ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷവെച്ച സംസ്ഥാനമായിരുന്നു ബംഗാള്‍.
Recommended Video
അതുകൊണ്ട് തന്നെ വലിയ പ്രചരണമായിരുന്നു പാര്‍ട്ടി അവിടെ നടത്തിയത്. അത് വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അതേസമയം ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടിക്കൊണ്ട് മമത ബാനര്‍ജി അധികാരത്തിലെത്തുകയാണ് ഉണ്ടായത്.

അഞ്ച് സംസ്ഥാനങ്ങളില്‍ ചിവഴിച്ചതിന്റെ 60 ശതമാനവും ബിജെപി ബംഗാളിലാണ് ചെലവിട്ടത്. അതേസമയം. തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ചെലവിട്ടത് 154.28 കോടിയാണ്. ബിജെപി കേരളത്തില്‍ പ്രചാരണത്തിനായി ചെലവിട്ടിരിക്കുന്നത് 29.24 കോടി രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ ഇത്ര വലിയ തുക ചിലവഴിച്ചിട്ടും ഒരു സീറ്റ് പോലും നേടാന്‍ സാധിച്ചിരുന്നില്ല. കയ്യില്‍ ഉണ്ടായിരുന്നു ഗോവന നഷ്ടമാവുകയും ചെയ്തു.
അസമില്‍ 22.97 കോടി, തമിഴ്‌നാട്ടില്‍ 22.97 കോടി, പുതുച്ചേരിയില്‍ 4.79 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ ചിലവഴിച്ച തുകകള്‍
ഈ ലുക്ക് പൊളിച്ചടുക്കി: ഡിംപല്‍ ഭാലിന്റെ പുത്തന്‍ ഗെറ്റപ്പ് ഏറ്റെടുത്ത് ആരാധകര്‍

അതേസമയം, 2019-20 സാമ്പത്തിക വർഷത്തിൽ പ്രാദേശിക പാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 55 ശതമാനവും "അജ്ഞാത" ഉറവിടങ്ങളിൽ നിന്നാണ് വന്നതെന്നാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്ത് വന്നിട്ടുണ്ട്. "അജ്ഞാത" ഉറവിടങ്ങളിൽ നിന്നുള്ള സംഭാവനകളിൽ ഏകദേശം 95% ഇലക്ടറൽ ബോണ്ടുകളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2019-20 സാമ്പത്തിക വർഷത്തിൽ 25 പ്രാദേശിക പാർട്ടികൾക്ക് ലഭിച്ച മൊത്തം സംഭാവനകൾ 803.24 കോടി രൂപയാണെങ്കില്‍ ഇതിലും 445.7 കോടി രൂപയും അജ്ഞാത സ്രോതസ്സുകളിൽ നിന്നാണെന്ന് റിപ്പോർട്ട് പറയുന്നു. "അജ്ഞാത" ഉറവിടങ്ങളിൽ നിന്നുള്ള സംഭാവനകളിൽ 426.233 കോടി (95.616%) ഇലക്ടറൽ ബോണ്ടുകളിൽ നിന്നും 4.976 കോടി സ്വമേധയാ ലഭിച്ച സംഭാവനകളിൽ നിന്നുമാണ്.

ദേശീയ പാർട്ടികൾക്ക് "അജ്ഞാത" സ്രോതസ്സുകളിൽ നിന്ന് ലഭിച്ച സംഭാവനകൾ അവരുടെ വരുമാനത്തിന്റെ 70.98% വരെ ഉയര്‍ത്തിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ദക്ഷിണേന്ത്യന്‍ പാര്‍ട്ടികളായ ടിആർഎസ്, ടിഡിപി, വൈഎസ്ആർ കോൺഗ്രസ് പാർട്ടി, ഡിഎംകെ, ജെഡി (എസ്) എന്നിവരാണ് "അജ്ഞാത" ഉറവിടങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം നേടിയ പ്രാദേശിക പാർട്ടികളുടെ പട്ടികയിൽ മുന്നിലെത്തി നില്‍ക്കുന്നത്.

ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡിയും പട്ടികയിൽ മുന്‍ നിരയില്‍ തന്നെയുണ്ട്. ടിആർഎസ് (89.158 കോടി രൂപ), ടിഡിപി (81.694 കോടി രൂപ), വൈഎസ്ആർ കോൺഗ്രസ് പാർട്ടി (74.75 കോടി രൂപ), ബിജെഡി (50.586 കോടി രൂപ), ഡിഎംകെ (45.50 കോടി രൂപ) എന്നിവരാണ് ഏറ്റവും കൂടുതലായി ഇത്തരത്തിലുള്ള വരുമാനം നേടിയ പാര്‍ട്ടികള്‍.

സ്രോതസ് വെളിപ്പെടുത്തിയ ദാതാക്കളിൽ നിന്ന് പ്രാദേശിക പാർട്ടികൾക്ക് ലഭിച്ച സംഭാവനകൾ 184.623 കോടി രൂപയാണ്. ഇത് അവരുടെ മൊത്തം വരുമാനത്തിന്റെ 22.98% ആണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കുകളില്‍ പറയുന്നു. അംഗത്വ ഫീസ്, ബാങ്ക് പലിശ, പ്രസിദ്ധീകരണങ്ങളുടെ വിൽപ്പന, പാർട്ടി ലെവി തുടങ്ങിയ അറിയപ്പെടുന്ന മറ്റ് ഉറവിടങ്ങളിൽ നിന്ന് അവർക്ക് 172.843 കോടി രൂപയും (മൊത്തം വരുമാനത്തിന്റെ 21.52%) ലഭിച്ചു.

2018-19 സാമ്പത്തിക വർഷത്തിലെ റിപ്പോർട്ടിൽ, അവരുടെ വാർഷിക ഓഡിറ്റും സംഭാവന റിപ്പോർട്ടുകളും സമർപ്പിച്ച 23 പ്രാദേശിക പാർട്ടികൾക്കായി വിശകലനം ചെയ്ത എഡിആർ അവരുടെ മൊത്തം വരുമാനം 885.956 കോടി രൂപയായി ചേർത്തു, അതിൽ 481.276 കോടി രൂപ (54.32%) വന്നത് "അജ്ഞാതരിൽ നിന്നാണ്. " സ്രോതസ്സുകൾ.
കറുപ്പിലും മഞ്ഞയിലും വ്യത്യസ്ത ലുക്കില്‍ രമ്യ നമ്പീശന്‍; വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications