നിയമസഭാ തിരഞ്ഞെടുപ്പ്: നാഗാ പ്രതിഷേധം കോണ്‍ഗ്രസിനെ തിരിഞ്ഞു കൊത്തുമോ!!

  • By: Sandra
Subscribe to Oneindia Malayalam

ഇംഫാല്‍: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു. കോണ്‍ഗ്രസിനെതിരെ യുണൈറ്റഡ് നാഗ കൗണ്‍സില്‍ നടത്തിവരുന്ന ഉപരോധത്തിനിടെ സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ് സേന. മദ്യം, പണം തുടങ്ങിയവയുടെ കടത്തും പൊലീസ് കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്.

ചീഫ് ഇലക്ടറല്‍ ഓഫീസര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സുരക്ഷാ സേനയുമായി ചേര്‍ന്ന് സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച് തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ 403 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മണിപ്പൂരില്‍ രണ്ട് ഘട്ടമായും ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടമായും പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഒരോ ഘട്ടങ്ങളായുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

congress

അറുപതംഗ നിയമസഭയിലേയ്ക്ക് മാര്‍ച്ച് നാല്, എട്ട് തിയ്യതികളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്ത് ആറ് ജില്ലകള്‍ക്ക് രൂപം നല്‍കിയതിനെതിരെയുള്ള പ്രക്ഷോഭം 69 ദിവസം പിന്നിട്ടിട്ടും പിറകോട്ടില്ലെന്ന നിലപാടിലാണ് യൂണൈറ്റഡ് നാഗാ കൗണ്‍സില്‍. പാര്‍ട്ടിയുടെ കോണ്‍ഗ്രസിനെതിരെയുള്ള പ്രതിഷേധമാണ് വിഘടനവാദികളുടെ സാന്നിധ്യമുള്ള മണിപ്പൂരില്‍ തിരഞ്ഞെടുപ്പിന് ഭീഷണിയാവുന്നത്. അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ ഏതുതരത്തിലാണ് തിരഞ്ഞെടുപ്പ് തിരിച്ചടിയാവുക എന്നതും വ്യക്തമല്ല.

English summary
Tight security measures were adopted in Imphal on Monday in order to ensure free and fair elections, set to take place next month.
Please Wait while comments are loading...