കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും വലിയ മാംസ തീറ്റക്കാര്‍ തെലുങ്കാനക്കാര്‍; മലയാളികള്‍ തൊട്ടു പിന്നില്‍ തന്നെ

Google Oneindia Malayalam News

ദില്ലി: കേരളം, തെലുങ്കാന, ആന്ധ്രാ പ്രദേശ്, വെസ്റ്റ് ബംഗാള്‍, ഒഡീഷ, തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാംസ തീറ്റക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് കണക്കുകള്‍. ഇന്ത്യയില്‍ ഏറ്റവും വലിയ മാംസ തീറ്റക്കാര്‍ തെലുങ്കാലയിലാണ്. തെലുങ്കാനയില്‍ 99 ശതമാനം പേരും മാംസദാഹക്കരാണ്.

ഇറച്ചി തെലുങ്കാനക്കാരുടെ പാരമ്പര്യ ഭക്ഷണ ശീലമാണ്. പ്രഭാത ഭക്ഷണത്തില്‍ പോലും ചിക്കനും മട്ടനുണാണ് തെലുങ്കാനക്കാര്‍ ഉപയോഗിക്കുന്നത്. മാംസംത്തിന് പുറമേ മൃഗങ്ങളുെട ശരീര ഭാഗങ്ങള്‍ തിന്നുന്ന ശീലങ്ങളും തെലുങ്കാനക്കാര്‍ക്കിടയിലുണ്ട്.

nonvegetarian

മാംസ തീറ്റക്കാരായ തെലുങ്കാനക്കാരില്‍ പുരുഷന്മാരുടെ എണ്ണം 98.8 ശതമാനവും സ്ത്രീകളുടെ എണ്ണം 98.6 ശതമാനവുമാണ്. അതുകൊണ്ട് തന്നെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കൊളസ്‌ട്രോള്‍ പോലെയുള്ള ശാരീരികാവസ്ഥയും വ്യാപകമാണ്.

തെലുങ്കാനയ്ക്ക് പിറകെ തന്നെ പശ്ചിമ ബംഗാളും ആന്ധ്രയും ഒഡീഷയും കേരളവുമുണ്ട്. എന്നാല്‍ പച്ചക്കറി തീറ്റക്കാരുടെ സംസ്ഥാനങ്ങള്‍ രാജസ്ഥാനും പഞ്ചാബും ഹരിയാനയുമാണ്. അതേസമയം രാജ്യത്ത് മാംസ തീറ്റക്കാരുടെ എണ്ണം 2004ല്‍ 75 ശതമാനമായിരുന്നത് 2014ല്‍ 71 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

തെലുങ്കാനയില്‍ കൂടുതല്‍ മാംസം വരുന്നത് സംസ്ഥാനത്ത് നിന്ന് തന്നെയാണ്. തെലുങ്കാനയില്‍ ഒരു വര്‍ഷം ഉല്‍പ്പാദിപ്പിക്കുന്നത് 505 ലക്ഷം ടണ്‍ മാംസമാണ്. നവംബര്‍ 2015 മുതല്‍ ഇതുവരെ 560 കോടി മുട്ടയും ആട്, ചിക്കന്‍, ബീഫ്, പോര്‍ക്ക് എന്നിങ്ങനെ 264 ലക്ഷം മെട്രിക്ക് ടണ്‍ ഇറച്ചിയും ഉല്‍പ്പാദിപ്പിച്ചിരുന്നു. ആടുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ രണ്ടാമത് നില്‍ക്കുന്നത് തെലുങ്കാന സംസസ്ഥാനമാണ്.

English summary
At 99%, Telangana has maximum non-vegetarians in the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X