ആന്ധ്രപ്രദേശില്‍ 20 ചന്ദനക്കള്ളക്കടത്തുകാര്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 20 രക്തചന്ദന കള്ളക്കടത്തുകാര്‍ കൊല്ലപ്പെട്ടു.
തിരുപ്പതിക്കു സമീപം സെസ്ചലാം വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. എണ്‍പതോളം പേര്‍ കാട്ടിലേക്ക് ഓടി രക്ഷപെട്ടു. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന്

രക്തചന്ദനം മുറിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്താനെത്തിയ രക്തചന്ദന കള്ളക്കടത്ത് വിരുദ്ധ സേനയെ കള്ളക്കടത്തുകാര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന്കീഴടങ്ങണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും കോടാലിയും മറ്റുമായി കള്ളക്കടത്തുകാര്‍ ആക്രമണം ശക്തമാക്കി.

തുടര്‍ന്ന് കല്ലേറ് തുടങ്ങിയതോടെയാണ് സേന വെടിയുതിര്‍ത്തത്. രണ്ടു സ്ഥലങ്ങളിലായാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും തമിഴ്‌നാട് സ്വദേശികളാണ്. മരിച്ചവരില്‍ രണ്ടു പേര്‍ രാജ്യാന്തര കള്ളക്കടത് ശൃംഖലയിലെ പ്രധാകണ്ണികളാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍












Click it and Unblock the Notifications