കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണത്തേത് ചരിത്രത്തിലെ ഏറ്റവും ചിലവേറിയ കുംഭമേള; , മുൻ വർഷത്തേക്കാൾ മൂന്നിരട്ടിയിലധികം തുക

  • By Goury Viswanathan
Google Oneindia Malayalam News

അലഹാബാദ്: കുംഭമേളയ്ക്ക് തുടക്കമായതോടെ ആത്മീയലഹരിയിലാണ് പ്രയാഗ് രാജ്. കൊടും തണുപ്പിനിടയിലും പ്രയാഗ് രാജിലേക്ക് തീർത്ഥാടക പ്രവാഹമാണ്. ചരിത്രത്തിലെ ഏറ്റവും ചിലവേറിയ കുഭംമേളയാണ് ഇക്കുറി നടക്കുന്നത്. 4200 കോടി രൂപയാണ് ഇത്തവണ കുഭമേളയ്ക്കായി ഉത്തർപ്രദേശ് സർക്കാർ നീക്കിവെച്ചിരിക്കുന്നത്. 2013ലെ മഹാകുംഭമേളയ്ക്ക് ചിലവഴിച്ചതിനെക്കാൾ മൂന്നിരട്ടിയാണിത്.

ഉത്തർപ്രദേശ് സർക്കാർ 4200 കോടി രൂപയാണ് കുഭമേളയ്ക്കായി വകയിരുത്തിയിരിക്കുന്നത്. മുൻ സർക്കാർ 2013ലെ മഹാകുംഭമേളയ്ക്കായി 1300 കോടി രൂപയാണ് നീക്കിവെച്ചത്. യുപി ധനകാര്യ വകുപ്പ് മന്ത്രി രാജേഷ് അഗർവാൾ വ്യക്തമാക്കി.

കുംഭമേളക്ക് കൂടുതൽ സ്ഥലം

കുംഭമേളക്ക് കൂടുതൽ സ്ഥലം

മുൻ വർഷങ്ങളേക്കാൾ ഇരട്ടിയിലധികം സ്ഥലത്താണ് ഇത്തവണ കുംഭ മേള ആഘോഷങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. 3200 ഹെക്ടർ സ്ഥലത്താണ് ഇത്തവണ കുംഭമേള നടക്കുക. മുൻ വർഷങ്ങളിൽ 1600 ഹെക്ടർ സ്ഥലത്തായിരുന്നു ചടങ്ങുകൾ നടക്കുന്നത്.

 ചടങ്ങ് മാർച്ച് നാല് വരെ

ചടങ്ങ് മാർച്ച് നാല് വരെ


ജനുവരി 15ന് ആരംഭിച്ച ചടങ്ങുകൾ മാർച്ച് നാലു വരെ നീണ്ടുനിൽക്കും. 12 വർഷത്തിലൊരിക്കലാണ് കുംഭമേള നടക്കുന്നത്. എല്ലാ ആറു വർ‌ഷങ്ങൾ കൂടുമ്പോൾ അർദ്ധ കുംഭമേളകളും നടക്കും. യോഗി സർക്കാൻ അർദ്ധകുംഭമേളകളെ കുഭ മേളയെന്നും കുഭമേളയെ മഹാ കുംഭമേളയെന്നും പുനർനാമകരണം ചെയ്തിട്ടുണ്ട്.

സഞ്ചാരികൾ കൂടുതൽ

സഞ്ചാരികൾ കൂടുതൽ

മുൻ വർഷത്തെക്കാൾ കൂടുതൽ വിനോദ സഞ്ചാരികൾ ഇത്തവണ എത്തുമെന്നാണ് യുപി സർക്കാർ പ്രതീക്ഷിക്കുന്നത്. പതിനായിരത്തിലധികം താൽക്കാലിക ഇടത്താവളങ്ങളും നടപ്പാതകളും പാലങ്ങളും ഒരുക്കിയിട്ടുണ്ട്.

കോൺഗ്രസ് നാലു ഗാന്ധിമാരെയും ബിജെപി മൂന്ന് മോദിമാരെയും രാജ്യത്തിന് നൽകി; പരിഹാസവുമായി പ്രമുഖ നേതാവ്കോൺഗ്രസ് നാലു ഗാന്ധിമാരെയും ബിജെപി മൂന്ന് മോദിമാരെയും രാജ്യത്തിന് നൽകി; പരിഹാസവുമായി പ്രമുഖ നേതാവ്

English summary
At Rs 4,200 crore, 2019 Kumbh Mela is the costliest ever
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X