നായയെ നടത്തിക്കാൻ കായികതാരങ്ങളെ സ്റ്റേഡിയത്തിൽ നിന്ന് ഒഴിപ്പിച്ചു; ഐഎഎസ് ദമ്പതികൾക്ക് സ്ഥലംമാറ്റം
ഡൽഹി; സ്വന്തം വളർത്തു നായയെ നടത്തിക്കാനായി ഡൽഹിയിലെ സ്റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ഉ ദ്യോ ഗസ്ഥനും ഭാര്യക്കും സ്ഥലം മാറ്റം. ബ്യൂറോക്രാറ്റായ സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്കും ഇദ്ദേഹത്തിന്റെ ഭാര്യയും മറ്റൊരു ബ്യൂറോക്രാറ്റുകൂടിയായ റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കും ആണ് സ്ഥലം മാറ്റിയിരിക്കുന്നത്. തന്റെ നായയെ നടത്തിക്കാനായി ഡൽഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തിൽ പരിശീലനത്തിലായിരുന്ന കായിക താരങ്ങളേയും പരിശീലകരേയും ഒഴിപ്പിച്ചതിന്റെ മാധ്യമ റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
സഞ്ജീവ് ഖിർവാറും ഭാര്യ റിങ്കു ദുഗ്ഗയും ത്യാഗരാജ് സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്തതായി നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ആഭ്യന്തര മന്ത്രാലയം ഡൽഹി ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. "സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്കും റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കും സ്ഥലം മാറ്റി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ ആരംഭിക്കും" എന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

സ്വന്തം നായയെ നടത്തിക്കാനായി സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കായികതാരങ്ങളോടും പരിശീലകരോടും പതിവിലും നേരത്തെ. വൈകുന്നേരം 7 മണിക്ക് മുമ്പേ തന്നെ പരിശീലനം പൂർത്തിയാക്കാൻ സഞ്ജീവ് ഖിർവാർ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് പരാതിയുമായി കായിക താരങ്ങളും രം ഗത്ത് വന്നു. എന്നാൽ കായികതാരങ്ങളുടെ ആരോപണം സ്റ്റേഡിയം അഡ്മിനിസ്ട്രേറ്റർ അജിത് ചൗധരി നിഷേധിച്ചു എന്നും റിപ്പോർട്ട് ഉണ്ട്. അത്ലറ്റുകൾക്ക് പരിശീലനം നൽകാനുള്ള ഔദ്യോഗിക സമയം വൈകിട്ട് ഏഴ് മണി വരെയാണ്. അതിനുശേഷം പരിശീലകരും അത്ലറ്റുകളും പോകുമെന്നും അദ്ദേഹം പറഞ്ഞു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ ഇപ്പോൾ ഈ റിപ്പോർട്ട് നിഷേധിച്ചുകൊണ്ട് ചൗധരി രം ഗത്തെത്തിയിട്ടുണ്ട്. സ്റ്റേഡിയം നേരത്തേ ഒഴിയാൻ താൻ കായികതാരങ്ങളോട് ആവശ്യപ്പെട്ടിരുന്നില്ല എന്നും ചൗധരി പറഞ്ഞു. അതിനിടെ ഐഎഎസ് ഉദ്യോഗസ്ഥന്റെ നടപടികളിൽ സോഷ്യയിൽ മീഡിയകളിൽ അടക്കം വലിയ പ്രതിഷേധമാണ് ഉണ്ടായത്. സംഭവം വിവാദമായതിനെ തുടർന്ന് ദേശീയ തലസ്ഥാനത്തെ എല്ലാ സ്റ്റേഡിയങ്ങളും കളിക്കാർക്കും അവരുടെ പരിശീലകർക്കും വേണ്ടി രാത്രി 10 മണി വരെ തുറന്നിടാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉത്തരവിട്ടു.












Click it and Unblock the Notifications