കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം കണ്ട് കണ്ണു തള്ളി; ലക്ഷങ്ങളുമായി ഡ്രൈവര്‍ കടന്നു കളഞ്ഞു

20 ലക്ഷം രൂപയുമായി പോയ ഡ്രൈവര്‍ പിന്നീട് പണം ഉപേക്ഷിക്കുകയായിരുന്നു

Google Oneindia Malayalam News

ബെംഗളൂരു: എടിഎമ്മില്‍ നിറയ്ക്കാന്‍ പണവുമായി പോയ വാഹനവുമായി ഡ്രൈവര്‍ കടന്നു കളഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ ബംഗളൂരുവില്‍ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. 20 ലക്ഷം രൂപയടങ്ങിയ വാനുമായാണ് ഡ്രൈവര്‍ രക്ഷപ്പെട്ടത്. ശനിയാഴ്ച രാത്രി ബെംഗളൂരുവിലെ വിന്‍ഡ് ടണല്‍ റോഡിലായിരുന്നു സംഭവം.

നേരത്തെ നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയ്ക്കിടെ നവംബര്‍ 23 നും സമാന സംഭവം ഉണ്ടായിരുന്നു. എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ഒരു സ്വകാര്യ ഏജന്‍സിയുടെ വാഹനമവുമായി ഡ്രൈവര്‍ രക്ഷപ്പെട്ടെങ്കിലും പിന്നീട് ഇയാളെ പൊലീസ് പിടികൂടിയിരുന്നു.

 പ്രതിയെ തിരിച്ചറിഞ്ഞു

പ്രതിയെ തിരിച്ചറിഞ്ഞു

26കാരനായ സിബിന്‍ ഹുസൈനാണ് വാനിന്റെ ഡ്രൈവര്‍ എന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സെക്യൂര്‍ വാലു എന്ന സ്വകാര്യ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ആസാം സ്വദേശിയാണ് വാഹനവും പണവുമായി കടന്നുകളഞ്ഞത്.

എടിഎമ്മിന് മുമ്പില്‍ നിന്നും ഒറ്റമുങ്ങല്‍

എടിഎമ്മിന് മുമ്പില്‍ നിന്നും ഒറ്റമുങ്ങല്‍

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സൗത്ത് ഈസ്റ്റ് ബെംഗളൂരുവിലെ മടിവാളയിലുള്ള ഏജന്‍സിയില്‍ നിന്ന് 52 ലക്ഷം രൂപയുമായി എടിഎമ്മുകളിലേയ്ക്ക് പുറപ്പെട്ട വാനാണ് കാണാതായത്. ഇതില്‍ രണ്ട് ലക്ഷം രൂപ കോറമംഗലയിലെ ഒരു എടിമ്മില്‍ നിറച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മുങ്ങിയത് എടിഎമ്മിന് സമീപത്ത് വച്ച്

മുങ്ങിയത് എടിഎമ്മിന് സമീപത്ത് വച്ച്

വിന്‍ഡ് ടണല്‍ റോഡില്‍ വച്ച് വാഹനത്തിലുണ്ടായിരുന്ന രണ്ട് ബാങ്ക് ജീവനക്കാര്‍ എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനിടെയാണ് ഡ്രൈവര്‍ 20 ലക്ഷം രൂപയുമായി രക്ഷപ്പെട്ടത്. 30 ലക്ഷം രൂപ ബാങ്ക് ജീവനക്കാരുടെ പക്കലുണ്ടായിരുന്നതായി സൗത്ത് ഈസ്റ്റ് ഡിസിപി എംബി ബോറലിംഗയ്യ പറഞ്ഞു.

 കേസെടുത്തു

കേസെടുത്തു

ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെ കേസെടുത്ത പൊലീസ് യെമലൂരില്‍ നിന്ന് കാണാതായ വാന്‍ കണ്ടെത്തി. കാണാതായ പണംനിറച്ച ട്രങ്ക് ബെല്ലാണ്ടൂര്‍ ജംഗ്ഷനില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്.

പൊലീസ് വിരിച്ച വലയില്‍

പൊലീസ് വിരിച്ച വലയില്‍

നവംബര്‍ 23ന് ബെംഗളൂരുവില്‍
കാണാതായ വാനില്‍ നിന്നുള്ള പണം ബെംഗളൂരു നഗരത്തിലെ രണ്ടിടങ്ങളില്‍ നിന്നായാണ് കണ്ടെടുത്തത്. എന്നാല്‍ പൊലീസിലെ സ്‌പെഷ്യല്‍ ടീമാണ് വാഹനം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

English summary
In second such incident in the last one month, a driver attached to a private firm, depositing money in ATMs, fled with the van containing Rs 20 lakh on Saturday night in Bengaluru's Wind Tunnel Road.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X