കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വെറും 19300 വോട്ട്; കൂറ്റന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

Google Oneindia Malayalam News

ഹൈദരാബാദ്: ആത്മകൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി മേകപതി വിക്രം റെഡ്ഡി 82,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 20 റൗണ്ടുകളിലായി അദ്ദേഹം 1,02,074 വോട്ടുകളും ബി ജെ പി സ്ഥാനാര്‍ത്ഥി ഗുണ്ടലപ്പള്ളി ഭരത് കുമാര്‍ 19300 വോട്ടുകളുമാണ് നേടിയത്.

ആദ്യ റൗണ്ട് മുതല്‍ അവസാനം വരെ മികച്ച ലീഡാണ് ഭരണകക്ഷി സ്ഥാനാര്‍ത്ഥിയായ വിക്രം റെഡ്ഡി നിലനിര്‍ത്തിയത്. മരിച്ച നിയമസഭാംഗത്തിന്റെ കുടുംബാംഗം മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത കീഴ് വഴക്കം കണക്കിലെടുത്ത് പ്രധാന പ്രതിപക്ഷമായ തെലുങ്കുദേശം മത്സരരംഗത്തുണ്ടായിരുന്നില്ല. കോണ്‍ഗ്രസും മത്സരിച്ചിരുന്നില്ല.

YSR

പവന്‍ കല്യാണിന്റെ ജനസേനയും മത്സരിച്ചിരുന്നില്ല എങ്കിലും ബി ജെ പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും 2019 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനം ഗണ്യമായി മെച്ചപ്പെടുത്താന്‍ ബി ജെ പിയ്ക്കായി. 2019 ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ ആഞ്ജനേയ റെഡ്ഡി 2314 വോട്ടുകള്‍ മാത്രമാണ് നേടിയിരുന്നത്.

അതാണ് 19300 വോട്ടുകളായി ഉയര്‍ന്നത്. നോട്ടയ്ക്ക് 4179 വോട്ടും ബി എസ് പി സ്ഥാനാര്‍ഥിക്ക് 4897 വോട്ടും ലഭിച്ചു. അതേസമയം ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ 5-7 ശതമാനം വോട്ടര്‍മാരില്‍ മരണമടഞ്ഞതിനാലാണ് ഭൂരിപക്ഷം കുറഞ്ഞത് എന്നും മേകപതി വിക്രം റെഡ്ഡി പറഞ്ഞു.

മേക്ക് ഓവറുകളുടെ രാജകുമാരി, അതാണ് നമിത; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍

പോളിംഗ് ശതമാനവും പ്രതീക്ഷിച്ച അത്ര ഉണ്ടായിരുന്നില്ലെന്നും മേകപതി വിക്രം റെഡ്ഡി പറഞ്ഞു. നിയോജക മണ്ഡലത്തിലെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശക്തമായി ശ്രമിക്കും എന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ബി ജെ പിയുടെയും മറ്റ് പാര്‍ട്ടികളുടെയും വിമര്‍ശനം പരിഗണിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

 'അടിസ്ഥാനപരമായി ദിലീപിനെ കുടുക്കണം, അതാണ്..അതുമാത്രമാണ് ഈ കേസ്, അതിജീവിത പേടിക്കേണ്ടതില്ല'; രാഹുല്‍ ഈശ്വര്‍ 'അടിസ്ഥാനപരമായി ദിലീപിനെ കുടുക്കണം, അതാണ്..അതുമാത്രമാണ് ഈ കേസ്, അതിജീവിത പേടിക്കേണ്ടതില്ല'; രാഹുല്‍ ഈശ്വര്‍

വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എം എല്‍ എയും വ്യവസായ മന്ത്രിയുമായിരുന്ന മേകപതി ഗൗതം റെഡ്ഡി ഫെബ്രുവരി 21 ന് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 23 നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മേകപതി ഗൗതം റെഡ്ഡിയുടെ സഹോദരനാണ് മേകപതി വിക്രം റെഡ്ഡി. ആന്ധ്ര പ്രദേശിലെ നെല്ലൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ ആത്മകൂര്‍ മണ്ഡലത്തില്‍ ഏകദേശം 2.12 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്.

English summary
Atmakur bypoll: YSRCP candidate beat bjp with huge margin of over 82,000 votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X