കർണാടകയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ അതിക്രമം: വടിവാളുമായി പുരോഹിതനെ ഓടിച്ചു
ബംഗളൂരു: കർണാടകയിലെ ബെലഗാവിയിലെ ക്രിസ്ത്യന്‍ പള്ളിയിൽ അത്രികിച്ച് കയറി പുരോഹിതനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. വെട്ടു കത്തിയുമായി പള്ളിയിലേക്ക് എത്തിയ അക്രമി പുരോഹിതനെ പിന്തുടർന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പള്ളിയുടെ ചുമതലയുള്ള ഫാദർ ഫ്രാൻസിസ് ഡിസൂസയെ അക്രമി വെട്ടുകത്തിയുമായി പിന്തുടരുന്നത് പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.
അക്രമിയില്‍ നിന്നും പുരോഹിതന്‍ രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആയുധധാരിയായ അക്രമി കുറച്ചുനേരം പുരോഹിതനെ പിന്തുടരുന്നു. പിന്നീട് ഇയാള്‍ തന്നെ പള്ളിയില്‍ നിന്നും സ്വയം ഇറങ്ങിപ്പോവുകയായിരുന്നു. ഇയാളുടെ കയ്യില്‍ വയർ ഉണ്ടായിരുന്നെങ്കിലും ഇത് എന്തിനാണ് കൊണ്ടു വന്നതെന്ന് വ്യക്തമായിട്ടില്ല.

സംസ്ഥാന നിയമസഭയടെ ശീതകാല സമ്മേളനത്തിന് ഒരു ദിവസം മുമ്പാണ് ബെലഗാവിയിലെ ഈ സംഭവം. പ്രതിപക്ഷവും ക്രിസ്ത്യൻ സംഘടനകളും എതിർത്ത മതപരിവർത്തനത്തിനെതിരായ ബിൽ ഈ സമ്മേളനത്തിൽ നിയമസഭയിൽ അവതരിപ്പിക്കും. ഞായറാഴ്ച നടന്ന സംഭവത്തെ കുറിച്ച് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പള്ളിയിൽ സുരക്ഷ ഏർപ്പെടുത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇത് ഹോട്ടും ക്യൂട്ടും ഒന്നുമല്ല: നടി ശ്രിദ്ധയുടെ വെറൈറ്റി ഫോട്ടോ ഷൂട്ട് വൈറല്‍

"പള്ളിക്ക് ചുറ്റും സുരക്ഷാ ഏർപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ പക്കൽ സിസിടിവി ദൃശ്യങ്ങളുണ്ട്. അന്വേഷണം നടക്കുന്നു."-ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അപകടകരവും അസ്വസ്ഥതയുളവാക്കുന്നതുമായ സംഭവവികാസമാണെന്നുമായിരുന്നു സംഭവത്തെ ബംഗളൂരു അതിരൂപതയുടെ വക്താവ് ജെ എ കാന്ത്രാജ് വിശേഷിപ്പിച്ചത്.

സംസ്ഥാനത്ത് മതപരിവർത്തനത്തിനെതിരെ നിയമം ഉടന്‍ കൊണ്ടുവരുമെന്നും നിയമനിർമ്മാണത്തിനായി മറ്റ് സംസ്ഥാനങ്ങളിൽ അത്തരം നിയമങ്ങൾ സർക്കാർ ശ്രമിക്കുകയാണെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ ഈ വർഷം സെപ്റ്റംബറിൽ പറഞ്ഞിരുന്നു. 30 ഹിന്ദു മതനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ബൊമ്മൈയുടെ പ്രഖ്യാപനം.

സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള ഈ നീക്കത്തെ പ്രതിപക്ഷമായ കോൺഗ്രസ് ശക്തമായ ഭാഷയില്‍ എതിർക്കുന്നുണ്ട്. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടാണ് നിയമം കൊണ്ടുവരുന്നതെന്നും സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കുന്നതിന് ഇത് തടസ്സമാകുമെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ ആരോപിച്ചു. നിയമത്തിനെതിരായ ബംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ മുഖ്യമന്ത്രി ബൊമ്മായിക്ക് കത്തെഴുതുകയും ഈ നിയമനിർമ്മാണത്തില്‍ നിന്ന് പിന്നോട്ട് പോവണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.

"കർണ്ണാടകയിലെ മുഴുവൻ ക്രിസ്ത്യൻ സമൂഹവും മതപരിവർത്തന വിരുദ്ധ ബില്ലിന്റെ നിർദ്ദേശത്തെ ഒരേ സ്വരത്തിൽ എതിർക്കുന്നു, നിലവിലുള്ള നിയമങ്ങളുടെ ഏതെങ്കിലും വ്യതിചലനം നിരീക്ഷിക്കാൻ മതിയായ നിയമങ്ങളും കോടതി നിർദ്ദേശങ്ങളും നിലവിലിരിക്കുമ്പോൾ അത്തരമൊരു വ്യായാമത്തിന്റെ ആവശ്യകത എന്താണ്," മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ അദ്ദേഹം ചോദിച്ചു.

ഇത്തരം നിയമങ്ങൾ അവതരിപ്പിക്കുന്നത് പൗരന്മാരുടെ, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങളെ ഹനിക്കുമെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഉം 26 ഉം ഉദ്ധരിച്ച് ആർച്ച് ബിഷപ്പ് പറഞ്ഞു, "മതപരിവർത്തന വിരുദ്ധ ബിൽ, നിയമം കൈയിലെടുക്കാനും സമാധാനപരമായ അവസ്ഥയിൽ സാമുദായിക അസ്വസ്ഥതകളാൽ അന്തരീക്ഷം നശിപ്പിക്കാനുമുള്ള ഒരു ഉപാധിയായി മാറും," ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. ക്രിസ്ത്യൻ മിഷനറിമാരുടെയും സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും സർവേ നടത്താനുള്ള കർണാടക സർക്കാരിന്റെ ഉത്തരവിനെയും അദ്ദേഹം ചോദ്യം ചെയ്തിട്ടുണ്ട്.
സംസാരിക്കാതെ തന്നെ നിങ്ങള്‍ ആരാണെന്ന് പറയും: പുതിയ ഫോട്ടോ ഷൂട്ടുമായി അനുശ്രീ












Click it and Unblock the Notifications