• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുകയാണ്': മോദിക്കും കേന്ദ്രത്തിനുമെതിരെ രൂക്ഷ വിമർശനവുമായി സോണിയ

Google Oneindia Malayalam News

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. മിനിമം സർക്കാർ, പരമാവധി ഭരണം എന്ന നയം രാജ്യത്തെ സ്ഥിരമായ ധ്രുവീകരണ അവസ്ഥയിൽ നിർത്തുകയും ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുകയും രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നത് വേദനാജനകമാണെന്നും സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. "നമ്മുടെ വാചാലനായ പ്രധാനമന്ത്രി" തന്റെ ഇടപെടല്‍ ആവശ്യമുള്ളിടത്തെല്ലാം നിശബ്ദനാണെന്നും എ ഐ സി സി അധ്യക്ഷ ആരോപിച്ചു. രാജസ്ഥാനിലെ ഉദയ്പൂരില്‍ കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാദിർഷയും സിദ്ധീഖും അങ്ങനെ ചെയ്യുമെന്ന് സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും കരുതുമോ: രാഹുല്‍ ഈശ്വർനാദിർഷയും സിദ്ധീഖും അങ്ങനെ ചെയ്യുമെന്ന് സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും കരുതുമോ: രാഹുല്‍ ഈശ്വർ

"പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും 'മിനിമം ഗവൺമെന്റ്, മാക്സിമം ഗവേണൻസ്' എന്ന് മുറ വിളിച്ചുകൊണ്ടിരിക്കുന്നു... അതിനർത്ഥം രാജ്യത്തെ സ്ഥിരമായ ധ്രുവീകരണ അവസ്ഥയിൽ നിർത്തുക, നിരന്തരമായ ഭയത്തിലും അരക്ഷിതാവസ്ഥയിലും തുടരാൻ ജനങ്ങളെ നിർബന്ധിക്കുക എന്നതാണ്. നമ്മുടെ സമൂഹത്തിന്റെ അവിഭാജ്യ ഘടകവും നമ്മുടെ റിപ്പബ്ലിക്കിലെ തുല്യ പൗരന്മാരുമായ ന്യൂനപക്ഷങ്ങളെ ഇരകളാക്കുകയും ക്രൂരമായി ദ്രോഹിക്കുകയും ചെയ്യുന്നു," സോണിയ ഗാന്ധി ആരോപിച്ചു.

നമ്മുടെ സമൂഹത്തിന്റെ ഏറെ പഴക്കമുള്ള ബഹുസ്വരതകൾ ഉപയോഗിച്ച് നമ്മെ ഭിന്നിപ്പിക്കുകയും ഏകത്വത്തിന്റെയും നാനാത്വത്തിന്റെയും ആശയം അട്ടിമറിക്കുകയും ചെയ്യുക എന്നതാണ് ഇതിനർത്ഥം. രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുകയും അവരുടെ പ്രശസ്തി അപകീർത്തിപ്പെടുത്തുകയും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അവരെ ജയിലിൽ അടയ്ക്കുകയും ചെയ്യുന്നതാണ് കേന്ദ്ര സർക്കാറിന്റെ രീതിയെന്നും സോണിയ വിമർശിച്ചു.

വസ്ത്രം ഏതായാലും എസ്തർ പൊളി തന്നെ: ലുക്കില്‍ ഒരു കോംപ്രമൈസുമില്ല

മഹാത്മാഗാന്ധിയുടെ ഘാതകരെ മഹത്വവൽക്കരിക്കുക, ജവഹർലാൽ നെഹ്‌റുവിനെപ്പോലുള്ള നേതാക്കൾ ചെയ്ത പ്രവർത്തനങ്ങളെ ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയുക എന്നതിന്റയൊക്കെ അർത്ഥം ജനാധിപത്യത്തെ ദുർബലപ്പെടുത്തുക എന്നതാണെന്നും അഭിപ്രായപ്പെട്ടു. കോൺഗ്രസ് നേതാക്കളോട് തുറന്ന മനസ്സോടെ സംവാദം നടത്താനും അവരുടെ അഭിപ്രായങ്ങൾ തുറന്ന് പ്രകടിപ്പിക്കാനും ആഹ്വാനം ചെയ്ത സോണിയാ ഗാന്ധി, കോൺഗ്രസ് സംഘടനയിലെ മാറ്റങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യോഗത്തിൽ ദേശീയ വിഷയങ്ങളിൽ ചിന്തയും സംഘടനയെക്കുറിച്ചുള്ള അർത്ഥവത്തായ ആത്മചിന്തയും ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.

''സംഘടനയിലെ മാറ്റങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണ്, നമ്മുടെ പ്രവർത്തന രീതി മാറ്റേണ്ടതുണ്ട്," കോൺഗ്രസ് നേതാവ് പറഞ്ഞു. "പാർട്ടിക്കാരോട് ശിബിരത്തില്‍ അഭിപ്രായങ്ങൾ തുറന്ന് പ്രകടിപ്പിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു, അതോടൊപ്പം ശക്തമായ പാർട്ടിയുടെയും ഐക്യത്തിന്റെയും ഒരു സന്ദേശം രാജ്യത്തിന് നൽകണം," അവർ അഭ്യർത്ഥിച്ചു.

രാജസ്ഥാനിലെ ഉദയ്പൂരിൽ നടക്കുന്ന ചിന്തർ ശിബിരത്തില്‍ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും ഉൾപ്പെടെ 400-ലധികം പാർട്ടി നേതാക്കളാണ് പങ്കെടുക്കുന്നത്.

cmsvideo
  രാഹുല്‍ ഗാന്ധിയുടെ വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ് | Oneindia Malayalam
  English summary
  attacking minorities: Sonia sharply criticizes Modi and the Center
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X